വിഴിഞ്ഞത്തെ എൻഐഎയുടെ നീക്കം പരസ്യപ്പെട്ടുത്തിയ ദേശാഭിമാനിയുടെ നിലപാട് തെറ്റ്- ജിജി നിക്സൺ

വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് എൻഐ നടത്തിയ നീക്കങ്ങളെ പരസ്യപ്പെടുത്തിയ ദേശാഭിമാനി പത്രത്തിന്റെ നിലപാട് തെറ്റാണെന്ന് ആന്റി സൈബർ വിം​ഗ് ഡയറക്ടർ ജിജി നിക്സൺ. ഏതെങ്കിലും പ്രത്യേക രഹസ്യാന്വേഷണത്തിൽ ആയിരിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകൾ , അഡ്രസ്സ്, ചിത്രങ്ങൾ എന്നിവ ഏതെങ്കിലും വ്യക്തികളോ, പത്രങ്ങളോ,ഓൺലൈൻ മാധ്യമങ്ങളോ പുറത്തുവിടുന്നത് വലിയ തെറ്റാണ്, അത് അവരെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യം ആകുന്നെന്ന് സ്വന്തം ജീവിതത്തെ മൻ നിർത്തി ജിജി നിക്സൺ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു

കുറിപ്പിങ്ങനെ,

ഇതു പത്രപ്രവർത്തനം അല്ല ദേശാഭിമാനി… വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് സാധാരണ നടപടി ക്രമങ്ങൾ അനുസൃതമായിട്ടുള്ള നടപടികളിലേയ്ക്ക് കടന്ന NIA -യുടെ നീക്കങ്ങളെ പരസ്യപ്പെടുത്തിയ ദേശാഭിമാനി പത്രത്തിന്റെ നടപടി തീരെ അനുചിതമായി പോയി. അതു നല്ലാതായിരുന്നുവോ എന്ന് അവർ തന്നെ ഒരു ആത്മപരിശോധന നടത്തട്ടെ. കേരളത്തിൽ അന്വേഷണങ്ങൾക്കു എത്തുന്ന NIA തുടങ്ങിയ രഹസ്യാന്വേഷണ സംവിധാനങ്ങളിലെ ചില ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ എങ്ങിനെയാണു പുറത്തായത് ആരാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതു ?

ഇതു ആരെ സഹായിക്കാൻ വേണ്ടി ആകുന്നു? ആരാണ് ഇത്തരം രാജ്യവിരുദ്ധ പ്രവൃത്തികൾക്കു നേതൃത്വം നൽകുന്നത്? ഏതെങ്കിലും പ്രത്യേക രഹസ്യാന്വേഷണത്തിൽ ആയിരിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പേരുകൾ , അഡ്രസ്സ്, ചിത്രങ്ങൾ എന്നിവ ഏതെങ്കിലും വ്യക്തികളോ, പത്രങ്ങളോ,ഓൺലൈൻ മാധ്യമങ്ങളോ പുറത്തുവിടുന്നത് വലിയ തെറ്റാണ്, അത് അവരെ കൊലയ്ക്കു കൊടുക്കുന്നതിന് തുല്യം ആകുന്നു, അത് രാജ്യവിരുദ്ധവും, രാജ്യ ദ്രോഹവും ആകുന്നു. ദയവായി ഇത്തരം അധമപ്രവർത്തികളിൽ ആരും ഏർപ്പെടാതെ ഇരിക്കുക. Anti Terrorism Cyber Wing തീവ്രവാദ സംഘടനകൾക്കെതിരെ പ്രവർത്തിക്കുന്നത് പരസ്യം ആയിട്ടാണ്. ഇതല്ലാതെ വേറൊരു വഴിയും ഞങ്ങൾക്കില്ലാത്തതിനാൽ ആണ് ഞങ്ങൾ അങ്ങിനെ ചെയ്യുന്നത്. അതുകൊണ്ട് ഞങ്ങളിൽ രണ്ട് പേരെ തീവ്രവാദ സംഘടനകൾക്കറിയാം,

ഫലമോ 23 -ലധികം പരസ്യ വധഭീഷണികളും, തൊഴിൽ ,ബിസിനസ്സ് തകർച്ചകളും ഞങ്ങൾക്കു ലഭിച്ചു. ഇനി ഞങ്ങളുടെ ജീവനോ, ജീവിതത്തിനോ യാതോരു സുരക്ഷിതത്വവും ഇല്ല. ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും അവർ ഞങ്ങളെ തേടിയെത്തുകതന്നെ ചെയ്യും. അതു മുന്നിൽ കണ്ടുകൊണ്ടു് തന്നെയാണ് ഞങ്ങൾ രണ്ടു
പേരും ജീവിക്കുന്നതും. എന്നാൽ ATCW ഈ നിമിഷം വരെ ഞങ്ങളോടൊപ്പം ഉള്ള ഒരാളുടെ വിവരം പോലും പുറത്തുവിട്ടിട്ടില്ല ഇനി അങ്ങിനെ ചെയ്യുകയും ഇല്ല. കേരളാ പോലീസ് പല തവണ ചോദിച്ചിട്ടും ATCW -യുടെ ഒരു രഹസ്യങ്ങളും ഞങ്ങൾ പുറത്തുവിട്ടില്ല. കാരണം ഇതു ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ ശക്തികൾക്കെതിരായ യുദ്ധം ആണ് എന്നത് തന്നെ. ഏതായാലും പത്രപ്രവർത്തകർ കുറേക്കൂടി ജാഗ്രത കാണിക്കുക. നമ്മളുടെ ജീവനും, ജീവിതവും സംരക്ഷിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചരഹസ്യാന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരെ ഒരു രീതിയിലും ഒറ്റാതെ ഇരിക്കുക.