മന്ത്രി വീണക്ക് തുറന്ന കത്തുമായി പെൺകുട്ടി,എന്നെ ആർ എസ് എസ് വേശ്യ എന്ന് വിളിച്ചു, ബലാൽസംഗം ചെയ്യുമെന്ന് 100ലധികം ഭീഷണി, ഒറ്റ പരാതിയിലും കേസില്ല

ക്രൈം നന്ദകുമാറിനെ ജയിലിൽ അടച്ച മന്ത്രി വീണ ജോർജിനു നട്ടെല്ലുണ്ടേൽ ഈ പെൺകുട്ടിക്ക് മറുപടി നല്കണം എന്ന് സോഷ്യൽ മീഡിയ മുറവിളി. കൊട്ടാരക്കരയിലെ ജിജി നിക്സൺ എന്ന പെൺകുട്ടിയാണ്‌ മന്ത്രി വീണാ ജോർജിനു തുറന്ന് കത്ത് എഴുതിയിരിക്കുന്നത്.എന്നെ ആർ എസ് എസ് വേശ്യ എന്ന് വിളിച്ചു… 100ലധികം ആളുകൾ എന്നെ ബലാൽസംഗം ചെയ്യും എന്ന് പരസ്യമായി പോസ്റ്റ് ചെയ്തു. ഞാൻ കൊട്ടാരക്കര പോലീസിലും സൈബർ പോലീസിലും പരാതി നല്കി. പോസ്റ്റുകളുടെ കോപ്പിയും പ്രതികളുടെ വിവരങ്ങളും നല്കി. കൂട്ട ബലാൽസംഗ ഭീഷണിയും വേശ്യെ എന്ന് വിളിച്ച് അപമാനിച്ചിട്ടും ഒറ്റ പ്രതിയേ പോലും പിടിച്ചിട്ടില്ല. കേസെടുത്തിട്ടില്ല.

എനിക്ക് ഇല്ലാത്ത എന്ത് സ്ത്രീത്വമാണ്‌ വീണാ ജോർജ് താങ്കൾക്ക് ഉള്ളത്. താങ്കളുടെ അശ്ലീല വീഡിയോ തന്റെ കൈവശം എല്ലെന്ന് പറഞ്ഞ ഒരു മാധ്യമ പ്രവർത്തകനെ തൂക്കി എടുത്ത് ജയിലിൽ അടക്കുക. അയാളേ ക്രൂരമായി പീഢിപ്പിക്കുക. അയാളുടെ സ്ഥാപനം തകർക്കുക, പൂട്ട് തല്ലി പൊളിക്കുക…. ശരിക്കും എന്തൊരു ഭയാനകമായ അവസ്ഥയാണിത്. ജിഹാദികൾക്കും ഐഷാ സുൽത്താനയുടെ രാജ്യദ്രോഹത്തിനും എതിരേ താൻ എഴുതുകയും പ്രതികരിക്കുകയും ചെയ്തപ്പോൾ എന്നെ ആർ എസ് എസ് വേശ്യ എന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഇവരുടെ വിലാസമടക്കം കൊട്ടാരക്കര പോലീസിൽ പരാതി നല്കിയിട്ട് ആളേ അറസ്റ്റ് ചെയ്തിട്ടില്ല. എന്നെ ബലാൽസംഗം ചെയ്യും എന്ന് 100 ലധികം തവണ വിവിധ ആളുകൾ ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ടു. എല്ലാത്തിന്റെയും രേഖകളും ആളുകളുടെ പേരുകളും അടക്കം കൊട്ടാരക്കര പോലീസിലും സൈബർ സെല്ലിലും പരാതി നല്കി. ഒറ്റ ആളേ പോലും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ഇതിലധികം ക്രൈം നന്ദകുമാറിന്റെ അറസ്റ്റും മന്ത്രി വീണയുടെ സ്ത്രീത്വത്തിന്റെ പരാതിയും ആയി ബന്ധപ്പെട്ട് എന്ത് പറയാനാണ്‌.

കേരളത്തിലെ സീനിയറായ മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിനെ തൂക്കി എടുത്ത് ജയിലിൽ പൂട്ടിയത് മന്ത്രി വീണയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്ന് പറഞ്ഞതിനാണ്‌ എന്നോർക്കണം. വീണാ ജോർജ് പോലും അല്ല പരാതിക്കാരി. അവരുടെ പ്രൈവറ്റ് സിക്രട്ടറിയാണ്‌. വീണയേ മുൻ നിർത്തി നന്ദകുമാറിനെ കുടുക്കി വക വരുത്താനുള്ള നീക്കമാണ്‌. തുടരെ ജാമ്യം നിഷേധിക്കുന്നതിൽ കോടതിയുടെ നിലപാടിനെതിരേയും വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്. ജുഡീഷ്യറിക്കെതിരേ സോഷ്യൽ മീഡിയയിൽ ഉയരുന്ന ജനരോക്ഷം വളരെ വലുതാണ്‌. പോലീസിന്റെയും സർക്കാരിന്റെയും ഇച്ചക്കനുസരിച്ച് ഓച്ചാനിച്ച് നില്ക്കേണ്ടവരല്ല ജുഡീഷ്യറി.ഇതെല്ലാം ചർച്ച ചെയ്യുമ്പോഴാണ്‌ ജിജി നിക്സൺ എന്ന പെൺകുട്ടി മന്ത്രി വീണയോട് ചില കാര്യങ്ങൾ ചോദിക്കുന്നത്.ജിജി നിക്സൺ ക്രൈം നന്ദകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിനു കൊടുത്ത തുറന്ന കത്ത് ഇങ്ങിനെ

ക്രൈം നന്ദകുമാറിനെതിരെ കള്ള കേസ് ചുമത്തി ജയിലിൽ അടച്ചതിനെതിരേ മന്ത്രി വീണയ്ക്ക് അയച്ച തുറന്ന കത്ത്

എനിക്കു് ഇല്ലാത്ത എന്തു് സത്രീത്വവും നിയമപരിരക്ഷയും , ഭരണഘടനാവകാശവും ആണു് ശ്രീമതി വീണാ ജോര്ജ്ജേ താങ്കള്ക്കു് ഉള്ളതു് ? – ജിജി നിക്സന്

താങ്കള്ക്കെതിരെ വിമര്ശനങ്ങള് ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില് ആണെല്ലോ മാധ്യമ പ്രവര്ത്തകനായ ക്രൈം നന്ദകുമാറിനെ അറസ്റ്റു ചെയ്തു് ജാമ്യം പോലുമില്ലാതെ അകത്തിട്ടിരിക്കുന്നതു്. അയാള് അത്ര ഭയങ്കര കുറ്റവാളിയും, തീവ്രവാദിയും , ഭീകരനും ആണോ ?എനിക്കു ശ്രീമതി . വീണാ ജോര്ജ്ജിനോടും, കേരളാ പോലീസിനോടും ചില ചോദ്യങ്ങള് ചോദിക്കാന് ഉണ്ടു് ;
1. ഐഷാ സുല്ത്താനയുടെ രാജ്യവിരുദ്ധ പരാമര്ശത്തിനെതിരെ ഒരു് FB പോസ്റ്റിട്ടതാണു് ഞാന് ആദ്യമായും അവസാനം ആയി ചെയ്ത അതി ഭയങ്കരമായ കുറ്റകൃത്യം . തുടര്ന്നു ഞാന് അനുഭവിച്ചതു് അതിക്രൂരമായ സൈബര് ആക്രമണങ്ങളും പീഡനങ്ങളും ആയിരുന്നു . ഐഷാ ഉള്പ്പെടെയുള്ളവര് എന്നെ മനോരോഗി എന്നു് എഴുതി പ്രചരിപ്പിച്ചു് എന്നെ സൈബര് ഇടങ്ങളില് ആക്രമിച്ചു് എന്റെ ജീവിതം തകര്ത്തു് തരിപ്പണം ആക്കി. സൈബര് പോലിസില് പരാതി കൊടുക്കാന് നേരിട്ടു് എത്തിയിട്ടു് പരാതി സ്വീകരിക്കാന് വകുപ്പില്ല എന്നല്ലേ അന്നു് പോലിസ് പറഞ്ഞതു്. സെറിബ്രല് പാള്സി ബാധിച്ചു് തളര്ന്നു് കിടക്കുന്ന ഒരു് കുഞ്ഞിനെ രാപ്പകല് ശുശ്രൂഷിക്കുന്ന ഒരു് അമ്മയെന്ന നിലയില് എനിക്കു പോലും ഇല്ലാത്ത എന്തു് പ്രത്യേകതയും അവകാശവും പരിരക്ഷയും ആണു് ഇന്ഡ്യന് ഭരണഘടനയില് വീണാ ജോർജിനുള്ളത്  ഉള്ളതു് ?
2. ഐഷാ സുല്ത്താനയെ വിമര്ശിച്ചു് പോസ്റ്റിട്ട ആ ദിവസം രാത്രിയില് 14 ഭീഷണി ഫോണ് കോളുകള് ,വധഭീഷണിയടക്കം എനിക്കു വന്നു്. കേരളാ പോലിസിന്റെ കൈയ്യില് ആ നമ്പറുകള് കൈമാറി. നടപടിയെടുത്തോ പോലീസേ ? കേസെടുത്തോ വീണാ ജോര്ജ്ജേ … പോലീസ് മാമന്മാരേ ?
3. ശരീരം തളര്ന്നുപോയ 11 വയസ്സുകഴിഞ്ഞ എന്റെ കുഞ്ഞിനെ നോക്കാന് ഞാന് മാത്രമേയുള്ളൂ്. ആ എന്നെ വധിക്കുമെന്നു് 5 എഴുതിയ സന്ദേശങ്ങള് എനിക്കു ലഭിച്ചു്. ഇതു് പോലിസില് കാണിച്ചപ്പോള് പരാതി സ്വീകരിക്കാന് വകുപ്പില്ല എന്നായിരുന്നു് മറുപടി . അതെന്താ ഏമാന് മാരേ ?
4. എന്റെ ഫോട്ടോയില് RSS വേശ്യയെന്നും മനോരോഗിയെന്നും എഴുതിയ ചിത്രം സൈബര് ഡോമില് അയച്ചു് പരാതി കൊടുത്തിട്ടു് എന്തു നടപടി ആണു് ഉണ്ടായതു് കേരളാ പോലീസേ ?
5. എന്നെ ബലാത്സംഗം ചെയ്യുമെന്നു് നൂറുകണക്കിനു് സന്ദേശങ്ങള് എനിക്കു ലഭിച്ചു്. ആ രേഖകളും ആയി രണ്ടുതവണ കൊട്ടാരക്കര സൈബര് ക്രൈം ബ്രാഞ്ചു് ഒാഫീസില് എത്തി പരാതി സ്വികരിക്കണം എന്നു് പറഞ്ഞിട്ടു് പരാതി സ്വീകരിക്കാന് വകുപ്പില്ല എന്നല്ലേ പറഞ്ഞതു്. അതു് എന്താണു് മാമന് മാരേ ?

6. ആയിരമായിരം അതിനികൃഷ്ടമായ സൈബര് ആക്രമണം ഞാന് നേരിട്ടു്. എെഷാ സുല്ത്താന എനിക്കു എതിരായി കള്ളപരാതികള് കൊടുത്തു് .ഐഷ സുല്ത്താന എനിക്കു എതിരെ പോലീസില് പരാതി കൊടുത്തപ്പോള് ആ പരാതി സ്വീകരിച്ചു് എന്നെ ചോദ്യം ചെയ്യാന് 5 മണിക്കൂറിനുള്ളില് എന്റെ വീട്ടില് വന്ന പോലീസേ 5 മാസമായി ഭയങ്കരമായ പീഢനം നേരിടുന്ന എന്റെ ഒരു് പരാതി പോലും നിങ്ങള് സ്വീകരിക്കില്ല അല്ലേ ? അതിനുള്ള വകുപ്പും ഇല്ല അല്ലേ ?

7. GAMCA മെഡിക്കല് കഴിഞ്ഞു് വിദേശത്തു് ജോലിക്കു് പോകേണ്ട എന്റെ ഭര്ത്താവിന്റെ ടിക്കറ്റും വിസായും ക്യാന്സല് ചെയ്തു് . വല്ല നടപടിയും

ഐഷ ഫാന്സിനെതിരെ എടുത്തോ പോലിസേ ?8.എനിക്കും ഭര്ത്താവിനും ISIS വധഭീക്ഷണി ഉണ്ടു് . കേരളാ പോലീസിനെ വിവരം അറിയിച്ചു്. എന്തെങ്കിലും നടപടിയും കേസും എടുത്തോ മാമന് മാരേ ?9. എനിക്കു ഇല്ലാത്ത എന്തു് പ്രത്യേകതയും, അവകാശവും,നിയമപരിരക്ഷയും, സ്ത്രീത്വവും ആണു് വീണാ ജോര്ജ്ജിനുള്ളതു് ?

10. ഞാന് സ്ത്രീയല്ലേ വീണാ ജോര്ജ്ജേ ?എനിക്കു ഈ കേരളത്തില് യാതൊരു നിയമപരിരക്ഷയും മനുഷ്യാവകാശവും ഇല്ലേ വീണാ ജോര്ജ്ജേ ?
എന്തായാലും ആ ക്രൈം നന്ദകുമാറിനെ ജയിലില് ഇട്ടു് കൊല്ലിക്കരുതേ എന്നു് അപേക്ഷിക്കുന്നു .മിസ്റ്റര് മുഹമദു് റിയാസേ അവിവേകം ഒന്നു് കാണിക്കരുതേ.
അയാളെ രക്ഷിക്കണേ എന്നു് ഒരു് സത്രീ നിലവിളിക്കുന്ന ഒരു് ഓഡിയോ ക്ളിപ്പു് Anti Terrorism Cyber Wing -നു് ലഭിച്ചിട്ടുണ്ടു്. പൊളിറ്റിക്കല് ഇസ്ളാമിന്റെ വക്താക്കള് നന്ദകുമാറിനെ കൊല്ലാന് ഇറങ്ങിത്തിരിച്ചാല് അതിന്റെ പ്രത്യാഘാതങ്ങള് ഊഹിക്കുന്നതിലും അപ്പുറം ആയിരിക്കും .
2000 -ാം ആണ്ടില് Ministry Of Information And Broadcasting -ല് നിന്നും News Paper Licence ലഭിച്ച ഒരു് ആളാണു് എന്റെ ഭര്ത്താവു Nixon John. അതുകൊണ്ടു് പത്രപ്രവര്ത്തകര്ക്കുള്ള അവകാശങ്ങള് ഞങ്ങള്ക്കു് നന്നായി അറിയാം .
ഒരു മാധ്യമപ്രവര്ത്തകനെ ജയിലില് ഇട്ടു് ഇടിച്ചുകൊല്ലാമെന്നു് ഇവിടെ ഒരുത്തനും വിചാരിക്കേണ്ട. ഈ വിഷയത്തില് ദേശീയ മനുഷ്യാവകാശ സംഘടനയ്ക്കും, ഇന്ഡ്യന് പ്രധാനമന്ത്രിക്കും , ED -യ്ക്കും Anti Terrorism Cyber Wing പരാതി കൊടുക്കാന് പോവുകയാണു്. സത്യമേവ ജയതേ