കാൽ കഴുകൽ യേശു ക്രിസതു വരെ ചെയ്ത കാര്യം, സുരേഷ് ഗോപിയുടെ കാൽ തൊട്ടു വന്ദിച്ചതിനെ വിമർശിക്കുന്നവർ അപമാനിക്കുന്നതു മാനുഷിക മൂല്യങ്ങളെ

നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം വിവാദം വലിയ വിവാദമായിരുന്നു. കാറിലിരുന്ന് കൈനീട്ടം നൽകുകയും കൈനീട്ടം വാങ്ങിയവർ താരത്തിന്റെ കാൽ തൊട്ട് വണങ്ങിയതുമായ വീഡിയോയാണ് വിവദമായത്. സംഭവം വിവാദമായതോടെ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജിജി നിക്സൺ എന്ന യുവതി.കാൽ കഴുകുന്നതോ, കാൽ കഴുകി ചുംബിക്കുന്നതോ എളിമയുടേയും ,സേവനമനോഭാവത്തിന്റേയും മഹനീയ മാതൃക ആണു. അതു ദൈവീകമായ മാതൃകയാണു. അതു കർത്താവായ യേശു ക്രിസതു പോലും കാണിച്ച മഹനീയവും ദൈവീകവും ആയ മാതൃകയാണു. സർവ്വോപരി അതു ഭാരതത്തിന്റെ അതി മഹത്തായ സംസ്ക്കാരത്തിന്റെ മാതൃക ആണെന്ന് ജിജി സോഷ്യൽ മീഡിയയിൽ പ​ങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

സുരേഷ് ഗോപി സാറിനെ അപമാനിക്കുന്നവരോടായി .. കാൽ കഴുകുന്നതോ, കാൽ കഴുകി ചുംബിക്കുന്നതോ എളിമയുടേയും ,സേവനമനോഭാവത്തിന്റേയും മഹനീയ മാതൃക ആണു. അതു ദൈവീകമായ മാതൃകയാണു. അതു കർത്താവായ യേശു ക്രിസതു പോലും കാണിച്ച മഹനീയവും ദൈവീകവും ആയ മാതൃകയാണു. സർവ്വോപരി അതു ഭാരതത്തിന്റെ അതി മഹത്തായ സംസ്ക്കാരത്തിന്റെ മാതൃക ആണ്.

വിഷു കൈനീട്ടം നൽകിയ, സുരേഷ് ഗോപിയുടെ കാൽ തൊട്ടു് വന്ദിച്ചതിനെ വിമർശിക്കുന്നവർ അപമാനിക്കുന്നതു മാനുഷിക മൂല്യങ്ങളേയും, നന്മകളേയും, ഭാരതീയ സംസ്ക്കാരത്തെയും ആണ്. സുരേഷ് ഗോപി എന്തോ വലിയ അപരാധം ചെയ്തുവെന്ന മട്ടിൽ ആണു് പച്ച മാധ്യമ സിൻഡിക്കേറ്റു് മാധ്യമങ്ങളായ റിപ്പോർട്ടർ ചാനൽ ഉൾപ്പെടെയുള്ള രാജ്യദ്രോഹചാനലുകൾ വിളിച്ചു് കൂവുന്നത്. അദ്ധ്യാപകരെ പട്ടികളെ, പട്ടികളെ പരനാറികളെ ‘ എന്ന മുദ്രാവാക്യങ്ങൾ കോളേജു് ക്യാംമ്പസുകളിൽ ഉയർത്തുന്ന നവോദ്ധാന കാർക്കു് ഗുരുതുല്യനും, ഒരു വലിയ കലാകാരനും ആയ, ഒരു് മനുഷ്യന്റെ കാൽ തൊട്ടു വന്ദിച്ചതു വലിയ ഒരപരാധം ആയി തോന്നിയില്ലെങ്കില്ലേ ഉള്ളു അത്ഭുതം.

തമ്മിൽ തമ്മിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു് പോലും പൊളിറ്റിക്കൽ ഇസ്ളാമിക അടിമചങ്ങല്ലയ്ക്കുള്ളിൽ വളർന്നു കയറുന്ന നവോദ്ധാന ലിബറുലുകൾക്കും,പ്രോ ലെഫ്റ്റുകൾക്കും ഇന്നു അലർജിയായി മാറികഴിഞ്ഞു് എന്നുള്ളതു് ,കലാകാരന്മാരുടെ തല അറക്കുന്ന താലിബാന്റെ സംസ്ക്കാരത്തിലേക്കു കേരളീയ ഇടത്തുവലത്തു് ചിന്താധാരകൾ അടുത്തുവരുന്നു് എന്നുള്ളതിന്റെ അപകട സൂചന ആണു നൽകുന്നത്.