ഈ ഡിസംബറും ഒരു പണി തന്നു, കാലു മുഴുവന്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരം മരവിപ്പ്, അനുഭവം പറഞ്ഞ് ജിന്‍സി ബിനു

കാന്‍സറിനോട് പോരാടി ജീവിക്കുന്നവരില്‍ ഒരാളാണ് ജിന്‍സി ബിനു. പലപ്പോഴും തന്റെ ജീവിതത്തിലെ പൊള്ളുന്ന രോഗ വിവരണങ്ങള്‍ ജിന്‍സി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഈ ഡിസംബറും തനിക്ക് വേദന നല്‍കുന്നതാണെന്ന് പറയുകയാണ് അവര്‍. ഈ ഡിസംബറും ഒരു പണി തന്നു. പിച്ചവച്ച കാലം ഓര്‍മിപ്പിച്ചു കൊണ്ട്.. ദിവസങ്ങളോളം അലട്ടിയ കാലുവേദന. നടക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. ഒരു രാത്രി ഞാനോര്‍ത്തു. ഇനി ഞാനാ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കില്ലന്ന്. കാലു മുഴുവന്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരം മരവിപ്പ് ബാധിച്ച ആ ദിവസത്തെ ഞാന്‍ ഭയപ്പെട്ടു. ‘കിടന്നു പോവുക’ എന്നത് മരണതുല്യമായ അവസ്ഥയാണെന്ന് അറിയാവുന്നതു കൊണ്ട്. ജിന്‍സി ഫേസ്ബുക്കില്‍ കുറിച്ചു.

ജിന്‍സി ബിനുവിന്റെ കുറിപ്പ്, ഡിസംബറിലെ ഓരോ ദിവസവും കടന്നു പോകും മുന്നേ എന്നോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു. ‘ഒന്നും പറയാനില്ലേ’ ഞാനൊന്നും മിണ്ടണ്ടാന്നോര്‍ത്തപ്പോ. ഈ ഡിസംബറും ഒരു പണി തന്നു. പിച്ചവച്ച കാലം ഓര്‍മിപ്പിച്ചു കൊണ്ട്.. ദിവസങ്ങളോളം അലട്ടിയ കാലുവേദന. നടക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. ഒരു രാത്രി ഞാനോര്‍ത്തു. ഇനി ഞാനാ കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കില്ലന്ന്. കാലു മുഴുവന്‍ അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു തരം മരവിപ്പ് ബാധിച്ച ആ ദിവസത്തെ ഞാന്‍ ഭയപ്പെട്ടു. ‘കിടന്നു പോവുക’ എന്നത് മരണതുല്യമായ അവസ്ഥയാണെന്ന് അറിയാവുന്നതു കൊണ്ട്.

പതിവുഡോക്ടര്‍ കൈയ്യൊഴിഞ്ഞു. വേദന അതിക്രമിച്ചു. പരാതിയില്ല, പരിഭവമില്ല. പതിവുപണികളെല്ലാം വേദന വിഴുങ്ങി കൊണ്ടു തന്നെ ചെയ്തു കൊണ്ടിരുന്നു. പക്ഷേ ആരും കാണാതെ കുറച്ചു കരഞ്ഞു തീര്‍ത്തു. പുതിയ ഡോക്ടര്‍…. പുതിയ മരുന്നുകള്‍… പുലി പോലെ വന്നത് എലി പോലെ പോയി. എനിക്കറിയാം…#ഡിസംബര്‍… നീയെന്നെ പലതും ഓര്‍മിപ്പിക്കയാണെന്ന്. ഒരിക്കല്‍….അവനെന്നെ അനാഥത്വത്തിലേക്ക്.. ഒറ്റപ്പെടലിലേക്ക്. നിസ്സഹായതയിലേക്ക്….തള്ളിവിട്ടു.

ഞങ്ങടെ കുഞ്ഞുവീടിന്റെ വിളക്ക്. അണഞ്ഞു പോയൊരു #ഡിസംബര്‍ 3. പിന്നെ കൂരിരുട്ടായിരുന്നു ജീവിതം. തട്ടി തടഞ്ഞ്, വീണ്, എഴുന്നേറ്റ്. വീണ്ടും. വീണ്. ഇങ്ങനെ ഓടിക്കൊണ്ടേയിരുന്നു. ഒടുവിലായ്. 2016 ഡിസംബര്‍ സന്തോഷങ്ങളുടെ നിറവില്‍ നിന്നും പൊത്തോന്ന് തള്ളിയിട്ടിട്ട് ‘നിനക്ക് ക്യാന്‍സറാണെടിേേയ’ന്നും പറഞ്ഞു കൈകൊട്ടിചിരിച്ചു. ക്രിസ്മസ് മധുരം നിറയേണ്ട നാളുകളില്‍ കുഞ്ഞുകൈകളും കോര്‍ത്തു പിടിച്ച് കിടക്കാനൊരിടം തേടി മൊട്ടച്ചി ഒരുപാടലഞ്ഞ 2018 ഡിസംബര്‍. അക്ഷരങ്ങള്‍ കൊണ്ട് എഴുതി നിറയ്ക്കാന്‍ കഴിയാത്തത്ര തകര്‍ച്ചകളിലേക്ക് എന്നെ തള്ളിവിട്ട. ഡിസംബര്‍ നീയെന്റെ ഓര്‍മപ്പൂവ്.

എന്തൊക്കെയായാലും നിന്റെ വരവിനെ ഞാന്‍ കാക്കാറുണ്ട്. ആ കുളിരണിയാറുണ്ട്. നക്ഷത്രവിളക്കുകള്‍ ഒരുക്കാന്‍. ക്രിസ്മസ് മരം ഒരുക്കാന്‍ പുല്‍ക്കൂടും. തിളങ്ങുന്ന അലുക്കുകളും വര്‍ണ്ണ പേപ്പറുകളും ആശംസകളും എല്ലാവര്‍ക്കും പങ്കുവയ്ക്കാന്‍ കരോള്‍ പാട്ടുകളെ കാതോര്‍ത്തിരിക്കാന്‍ ക്രിസ്മസ് കേക്കിനു ഞാന്‍ എന്നോട് തന്നെ വഴക്കിടും. നോവുകള്‍ക്കപ്പുറം ആനന്ദങ്ങളുടെ കുപ്പിവളകിലുക്കങ്ങളെ കൊതിയോടെ കാത്തിരിക്കാനാ എനിച്ച് ഇട്ടം. #തകരുന്തോറുംബബലപ്പെടുന്നൊരു #ഹൃദയമുണ്ടെനിക്ക്ബഅതാണെന്റെ #അഹങ്കാരം എല്ലാ പ്രിയപ്പെട്ടവര്‍ക്കും നേരത്തെ തന്നെ…. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍.