ഒരു മുഴം മുല്ലപ്പു ചൂടാന്‍ കൊതിച്ചു, കാന്‍സര്‍ കവര്‍വന്നെടുത്തു എന്റെ ഇഷ്ടം, ജിന്‍സി ബിനു പറയുന്നു

ഏതൊരു പെണ്ണിന്റെയും ആഗ്രഹം മുല്ലപ്പൂ ചൂടി, കസവുടുത്ത് അണിഞ്ഞൊരുങ്ങാനാണ്. പ്രത്യേകിച്ച് ഈ ഓണക്കാലത്ത് എല്ലാവരും സാരിയുടുത്താവും പൊതു ഇടങ്ങളില്‍ എത്തുക. എന്നാല്‍ ഓരോ തവണയും ചിങ്ങം പിറക്കുന്നത് തന്റെ ഉള്ളിന്റെ ഉള്ളില്‍ മാത്രമാണെന്ന് കുറിക്കുകയാണ് ജിന്‍സി ബിനു. കീമോയില്‍ കൊഴിഞ്ഞു പോയ മുടിയിഴകളെ നോക്കിയാണ് ജിന്‍സി ആ സങ്കടം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: cancerfighter, ownwords, ownlife, എഴുത്ത്പ്രാന്ത്, ഓരോ തവണയും ചിങ്ങം പിറക്കുന്നത്, എന്റെ ഉള്ളിന്റെയുളളിലായിരുന്നു, ചുറ്റും യുദ്ധം നടന്നെന്നാലും… അതൊക്കെ അങ്ങ് മറക്കും, ഞാന്‍ സന്തോഷങ്ങളെ തേടിപ്പിടിച്ചിട്ടേയുള്ളൂ, ഒന്നും ഇന്നോളം എന്നെത്തേടി വന്നിട്ടില്ല, പക്ഷേ…സങ്കടങ്ങള്‍….അത്……. കൃത്യമായി എന്റടുത്ത് തന്നെ വഴി തെറ്റാതെ ഇങ്ങ് വരും. എന്തോന്നിത്ര പറയാന്‍ ന്ന് ചോദിക്കണ്ട.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി… ഉപേക്ഷിക്കേണ്ടി വന്ന പ്രിയപ്പെട്ട ഒരിഷ്ടം….മുടിയോടൊപ്പം കീമോ. കൊണ്ടു പോയതായരുന്നു, ഇത്തവണ….ഒരു മുഴം മുല്ലപ്പൂ വാങ്ങി.. അത്ര പോലുമില്ലാത്ത എന്റെ സ്വന്തം മുടിയില്‍ ചൂടാന്‍, അയിനാണ്….ഈ കഥാപ്രസംഗം. ഒരു കടയിലെ മുല്ലപ്പൂ മൊത്തം വാങ്ങി വയ്ക്കാനുള്ള കൊതിയുണ്ട്…അത്രകണ്ട് മുടിയോടും പ്രാന്താണ്…ടാ… ദുഷ്ടാാാാ…. ക്യാന്‍സേേറേ….നീ കൊണ്ടു പോയത്…. എന്റെ എന്തോരം ഇഷ്ടങ്ങളെയാ. ആ…പോട്ടെ…. ഇത്രയെങ്കിലും തിരിച്ചു പിടിക്കാന്‍ നീയെന്നെ ബാക്കി വച്ചല്ലോ…ചന്തോയം. #തേടിവരുമെന്നോര്‍ത്ത്ബകാത്തിരിക്കണ്ട, #തേടിപ്പിടിച്ചാല്‍ബആനന്ദംബമാത്രമല്ല. #തീരാത്തബആത്മവിശ്വാസംബകൂടിബകിട്ടും