കീറി മുറിക്കപ്പട്ട ശരീരത്തോട് പരാതിയില്ല പക്ഷേ വീണ്ടും വീണ്ടും മുറിഞ്ഞു, ജിൻസി ബിനു

കാൻസറിനോട് പടപൊരുതുന്ന ജിൻസി ബിനു സോഷ്യൽ മീഡിയയിൽ സജീവമാണ്. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ ജിൻസിയിൽ പടിമുറുക്കിയിരുന്നു. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിൽ ജിൻസി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.

കുറിപ്പിങ്ങനെ

നീയൊന്നു പോയേേ…ന്നും പറഞ്ഞ് ക്യാൻസറിനെ അങ്ങട്ട് മാറ്റിനിർത്തീട്ട് ഞാനിങ്ങനെ ആടിപ്പാടി നടക്കുന്നതെന്തിനാന്നോ. എൻ്റെയുള്ളിലുമുണ്ട്_ ചെറിയ_ചില ജയങ്ങൾ_ആഗ്രഹിക്കുന്നൊരു മനസ്_അതിനെയെനിക്ക് തൃപ്തിപ്പെടുത്തിയേ_പറ്റൂ…. (കടപ്പാട്: ദേവാസുരം) ഓർക്കാനിഷ്ടപ്പെടാത്ത… ഈ ദിവസം…. ഞാൻ….എന്നോടു പറയും….നിന്റെ ആയുസ്സ് ഒരു വർഷം കൂടി കുറഞ്ഞിരിക്കുന്നൂൂൂ…ന്ന്എ ന്നിട്ട്… കണ്ണാടിയിൽ എൻ്റെ മുഖത്തുനോക്കി കുറേേ ചിരിക്കണം ഇതിനൊക്കെ… ഞാനല്ലാതെ…പിന്നെ… വേറെയാരിരിക്കുന്നു 2017 മുതലുള്ള എന്റെ പിറന്നാളുകൾ

ബോണസല്ല…. അധികബോണസ് ആളും…ബഹളങ്ങളുമുള്ള…മധുരമുള്ള പിറന്നാളുകളിലൂടെ വെറുക്കപ്പെട്ട പിറന്നാളുകളിലേക്ക് കാലം കൊണ്ടുവന്നെത്തിച്ചതാ ഇങ്ങനൊരു ദിവസം എന്തിനാ വേണ്ടായിരുന്നു പക്ഷേ….അനുഭവിച്ച… ഇന്നും….അനുഭവിക്കുന്ന വേദനകളുടെ തീച്ചൂളയിൽ….പാകപ്പെട്ടൊരു കനലിന്… ഇനിയെന്ത് പേടിക്കാനാ കീറി മുറിക്കപ്പട്ട ശരീരത്തോട് പരാതിയില്ല… പക്ഷേ…. വീണ്ടും… വീണ്ടും…. മുറിഞ്ഞു… മുറിഞ്ഞ്…. കൂട്ടിചേർത്തു മുറുകെ അമർത്തി വച്ചപ്പോഴൊക്കെ ചോര വാർന്നൊഴുകുന്നൊരു ഹൃദയത്തോട് പരാതിയുണ്ട് “നിനക്കിനിയും മതിയായില്ലേ…ഇനി മുറിയാനിടമില്ലാത്തവണ്ണം പിച്ചി ചീന്തപ്പെട്ടില്ലേ…..ഇനിയെങ്കിലും…. ഇത്തിരി വിശ്രമിച്ചൂടെ എത്ര ഇഴുകിചേർന്നാലും… ഒരിക്കൽ അറുത്ത് മാറ്റപ്പെടുമെന്ന് ആദ്യം പഠിപ്പിച്ച പൊക്കിൾ കൊടിയ്ക്കും. വിയർപ്പൊഴുക്കിയ പിതൃത്വത്തിനും. പങ്കു തന്ന കൂടപ്പിറപ്പിനും. രണ്ടു ജീവനുകളെ ഉദരത്തിൽ സമ്മാനിച്ച പതിക്കും…..

ഈ പാഴായിപോയവളുടെ നന്ദി അതിലേറെ….ഒറ്റപ്പെടുത്തിയവരോട്….. അവഗണിച്ചവരോട്.. തള്ളികളഞ്ഞവരോട് ആശംസകളല്ല പ്രിയമേറും പ്രാർത്ഥനകൾ മതി….. കാരണം….ഇനിയൊരു കീറിമുറിക്കലിനും….തീഷ്ണവേദനകൾക്കും ഇടമില്ല പുനർ ജന്മത്തിലെ നാലാം പിറന്നാൾ എൻ്റെ പൊന്നു മക്കൾ ചിറകുവിരിച്ചു പറക്കും വരെ….ഇങ്ങട്ട് വരാത്ത…കുഞ്ഞു സന്തോഷങ്ങളെ തേടിപിടിക്കണം…പിന്നെ കൂടെയുണ്ടാവുമെന്നു കരുതുന്നവർ_കണ്ണടച്ചാൽ എത്ര_തെളിഞ്ഞു_കത്തിയാലും ചില_വിളക്കുകൾ കരിന്തിരി_കത്തിയണയാറുണ്ട്