2019 കാണാന്‍ ജീവനോടെ ഞാന്‍ ഇവിടെത്തന്നെ ഉണ്ട്; വികാരനിര്‍ഭരമായ കുറിപ്പുമായി ജിന്‍സി

ഡിസംബറെ യാത്രയാക്കി ജനുവരിയുടെ വരവിനായി കാത്തിരിക്കുന്നു ഈ അവസരത്തില്‍ പഴയ ഓര്‍മ്മകള്‍ പങഅകുവയ്ക്കുകയാണ് ജിന്‍സി, 2016 മുതല്‍ ജിന്‍സി കാന്‍സറിന് അഠിമയായിരുന്നു. അതിനുശഷമുള്ള എല്ലാ ഡിസംബറും ജിന്‍സ്‌ക്ക് വികാര നിര്‍ഭരമായ ഓര്‍്മയുടേതാണ്. കാന്‍സര്‍ പകുത്തു നല്‍കിയ വേദനകളെ കരളുറപ്പു കൊണ്ട് നേരിട്ട കഥയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ഡിസംബര്‍ കാലത്താണ് ജീവിതം തന്നെ കീഴ്മേല്‍ മറിഞ്ഞ കാന്‍സര്‍ പരീക്ഷണം ജിന്‍സിയെ തേടിയെത്തുന്നത്. മരണത്തിന്റെ തണുപ്പറിഞ്ഞ നിമിഷങ്ങള്‍ താണ്ടി ഒടുവില്‍ ജീവിതം തിരിച്ചുപിടിച്ച നാളുകളേയും ജിന്‍സി ഓര്‍മ്മകള്‍ക്കൊപ്പം ചേര്‍ത്തു വയ്ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരാളുടെ അസാന്നിധ്യത്തില്‍ അവരെപ്പറ്റി പറയുന്നത് നല്ലതോ… ചീത്തയോ… രണ്ടായാലും ശരിയല്ല….ഡിസംബര്‍ റ്റാറ്റാ തന്നുപോകും മുന്നേ അതുതന്ന കിടിലന്‍ പണിയൊന്നും ഞാന്‍ മറന്നിട്ടില്ല എന്നു പറയണ്ടേ??
(ഒന്നല്ല…അഞ്ച് കറുത്ത ഡിസംബറുകള്‍) 2016ലെ ആ ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്…. വേദനകളുടെ ലോകത്തേക്ക് എന്നെ തള്ളിവിട്ട ആ നാളുകള്‍ തന്ന മനക്കരുത്തിന് നന്ദി പറഞ്ഞു കൊണ്ട്….മരണത്തിന്റെ തണുപ്പറിഞ്ഞ നിമിഷങ്ങളിലൂടെ…. ജീവന്‍ തിരിച്ചു പിടിച്ച ദിവസങ്ങളെ ഓര്‍ത്തു കൊണ്ട്….

തോറ്റിട്ടില്ല?????2019 ഡിസംബര്‍ കാണാന്‍ ഞാനിവിടെ തന്നെ ഉണ്ട്… കേട്ടാാാാ???? ജീവിതദുഃഖങ്ങളെല്ലാം ഒഴിഞ്ഞിട്ടൊന്നുമല്ല…നീയെന്ന വില്ലന്‍ വരും മുമ്പ്…. ഒരുപക്ഷേ…..കഴിഞ്ഞു പോയ കാലത്തിലുണ്ടായിരുന്നതിലും ഒരുപിടി കൂടുതല്‍ സഹിച്ച് തന്നെയാട്ടോ????????