Home entertainment വരദയും ജിഷിനും വേർപിരിഞ്ഞോ, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

വരദയും ജിഷിനും വേർപിരിഞ്ഞോ, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്.

നടി വരദയും നടൻ ജിഷിൻ മോഹനും വിവാഹ മോചിതരായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിവാഹ മോചന വാർത്തകൾ ശക്തമായി പ്രചരിച്ചുകൊണ്ടിരിയ്‌ക്കെ വരദ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുന്നു. ‘എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം’ അവസാനിയ്ക്കും എന്നാണ് വരദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരിധി കടന്നാൽ ഒരുപക്ഷെ വരദ ശക്തമായി പ്രതികരിച്ചേക്കും. എന്നാണ് വരദ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്.

“ജിഷിനും വരദയും വിവാഹ മോചിതരായി. ജിഷിന് ഒപ്പമുള്ള ഫോട്ടോകൾ എല്ലാം വരദ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ഡിലീറ്റ് ചെയ്തു എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ഒപ്പമാണ് വിവാഹ മോചിതരായി എന്ന വാർത്തകൾ പ്രചരിയ്ക്കുന്നത്. മാത്രവുമല്ല, അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ച വരദ തന്റെ ‘ഡേ ഇൻ മൈ ലൈഫും’, ‘ഹോം ടൂറും’ ചെയ്തിരുന്നു.

അതിലൊന്നും ജിഷിനെ കാണാൻ ഇല്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാർത്തകൾ വിശ്വാസയോഗ്യമാക്കി പാപ്പരാസികൾ മാറ്റിയത്. എന്നാൽ ജിഷിന് ഒപ്പമുള്ള ഫോട്ടോകൾ വരദ ഡിലീറ്റ് ചെയ്തു എന്നത് വാസ്തവ വിരുദ്ധമാണ്. പൊതുവെ വരദ കുടുംബ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് കുറവാണ്. വല്ലപ്പോഴും പങ്കുവച്ച കുടുംബ ചിത്രങ്ങൾ ഇപ്പോഴും ഇൻസ്റ്റഗ്രാമിലുണ്ട്.