പറഞ്ഞു പറഞ്ഞു നമ്മള്‍ പാവം കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ പ്ലീസ്, ജിഷിന്‍ പറയുന്നു

കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ സ്തംഭിച്ചത് പോലെ തന്നെ സീരിയലും സ്തംഭിച്ചിരുന്നു. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരിപാടികള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. സീരിയലുകളുടെയും മറ്റും ചിത്രീകരണം പുനരാരംഭിച്ച് കഴിഞ്ഞു. എന്നാല്‍ കോവിഡ് കാലത്തിന് ശേഷമുള്ള ഷൂട്ടിങ് വളരെ വ്യത്യസ്തമാണ്. ഈ മാറ്റം വ്യക്തമാക്കി നടന്‍ ജിഷിന്‍ മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകായണ്.

ശ്രീമൂവിസ് നിര്‍മിച്ച്, ജോര്‍ജ് കട്ടപ്പനയുടെ തിരക്കഥയില്‍ ജി.ആര്‍ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ജീവിതനൗക എന്ന സീരിയലിലാണ് ജിഷിന്‍ അഭിനയിക്കുന്നത്. ഈ സെറ്റിലെ മാറ്റങ്ങളാണ് രസകരമായ കുറിപ്പിലൂടെ ജിഷിന്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഇക്കാര്യം കുറിക്കുന്നതെന്നും ഒരു സീരിയല്‍ സെറ്റില്‍ കോവിഡ് ബാധിതനായ ഓട്ടോറിക്ഷ ഡ്രൈവര്‍ വന്നതു പറഞ്ഞ് പൊലിപ്പിച്ച് എല്ലാവര്‍ക്കും കോവിഡ് ആണെന്ന പ്രചാരണം നടത്തരുതെന്നും ജിഷിന്‍ ആവശ്യപ്പെടുന്നു.

ജിഷിനും ഭാര്യ വരദയും

ജിഷിന്റെ കുറിപ്പ് ഇങ്ങനെ;

സാമൂഹിക അകലം പാലിച്ചു കൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ജീവിതനൗക സീരിയലിന്റെ shoot. With Director Gr Krishnan. ലൊക്കേഷനില്‍ എത്തുമ്പോള്‍ തന്നെ temperature check ചെയ്യാനും, sanitizer തന്നു കൈകള്‍ ശുദ്ധമാക്കി എന്ന് ഉറപ്പു വരുത്താനും കണ്‍ട്രോളര്‍ ശ്രീകുമാറേട്ടന്‍ നില്‍പ്പുണ്ട് . എല്ലാവരുടെയും temperature ഒരു ബുക്കില്‍ രേഖപ്പെടുത്തി അകത്തേക്ക് പ്രവേശനം. സാധാരണ ചായ തരാറുള്ള കുപ്പി ഗ്ലാസിന്റെ അല്ലെങ്കില്‍ സ്റ്റീല്‍ ഗ്ലാസിന്റെ സ്ഥാനം ഡിസ്‌പോസിബിള്‍ ഗ്ലാസ് കയ്യടക്കി. പ്രൊഡക്ഷന്‍ ഫുഡ് നു വലിയ മാറ്റം ഒന്നും ഇല്ലെങ്കിലും, സീരിയലിലെ മമ്മൂട്ടി എന്നറിയപ്പെടുന്ന സാജന്‍ സൂര്യയും, അമ്മായി അമ്മ കാര്‍ത്തിക ചേച്ചിയും, തമിഴില്‍ നിന്ന് വന്ന നായികയും എല്ലാം സ്വന്തം പ്ലേറ്റും ഗ്ലാസും കൊണ്ടു വന്നു ഇതുവരെ ഫുഡ് കാണാത്ത രീതിയില്‍ ശാപ്പിടുന്നത് കണ്ടു. മേക്കപ്പ് ചെയ്യാന്‍ ഇരുന്നപ്പോള്‍ ഇടവിടാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന മേക്കപ്പ്മാന്‍ പ്രഭാകരേട്ടന്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടു. ഓരോരുത്തര്‍ക്കും പ്രത്യേക cloth, സാധാരണ കൈ കൊണ്ട് പുട്ടി വാരി തേക്കുന്നത് ഒഴിവാക്കി ബ്രഷ് use ചെയ്യുന്നു !!

പതിവ് പോലെ പഞ്ചാരയടിക്കാന്‍ പെണ്‍പിള്ളേര്‍ ഇരിക്കുന്ന റൂമില്‍ ചെന്നപ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത അറിഞ്ഞത്. Sreemovies ന്റെ അമരക്കാരന്‍, നമ്മുടെ അന്നദാദാവ് ഉണ്ണിത്താന്‍ സര്‍ ന്റെ നിര്‍ദേശ പ്രകാരം എല്ലാവരും ഒന്നിച്ചു ഇരുന്നു വാചകമടിക്കുന്ന പരിപാടി വേണ്ട, എല്ലാവരും പല പല റൂമുകളില്‍ സാമൂഹിക അകലം പാലിച്ചു ഇരിക്കണമത്രേ ??!??. ഉള്ള മൂഡ് പോയി scene റെഡി ആയോ എന്ന് നോക്കാന്‍ പോയപ്പോള്‍ ആണ് ആ കാഴ്ച കണ്ടത്. Sreemovies ന്റെ പൊന്നോമനപ്പുത്രന്‍ യൂണിറ്റിലെ ജോസഫ് മാസ്‌ക് നെറ്റിയില്‍ വച്ച് ലൈറ്റ് സെറ്റ് ചെയ്യുന്നു.??. നമ്മുടെ സ്വന്തം രായണ്ണന്‍ നിന്ന് തെറി വിളിക്കുവാ ജോസഫിനെ. തെറി കേട്ടു സഹികെട്ടു ജോസഫ് മാസ്‌ക് നേരെ വച്ചു .

പതിവ് പോലെ പിറുപിറുത്തു കൊണ്ട് രായണ്ണന്‍ യൂണിറ്റ് ചീഫ് ഹരി ചേട്ടനോട് പോയി പരാതി പറയുന്നത് കണ്ടു. Scene റെഡി ആയി, ആര്‍ട്ടിസ്റ്റുകള്‍ മാസ്‌ക് മാറ്റി കഥാപാത്രങ്ങള്‍ ആയി. അസ്സോസിയേറ്റ് പ്രസാദ് prompt ചെയ്യുമ്പോള്‍ മാത്രം മാസ്‌ക് താഴ്ത്തി വച്ചു. രണ്ടു മൂന്നു മാസം വീട്ടില്‍ ഇരുന്നത് കൊണ്ട് ടച്ച് വിട്ടു പോയ ചിലര്‍ ഡയലോഗ് തെറ്റിച്ചു കേട്ടോ ??. എങ്കിലും വൈകുന്നേരം അനുവദിക്കപ്പെട്ട സമയത്തിന് അര മണിക്കൂര്‍ മുന്‍പ് തന്നെ ഡയറക്ടര്‍ പാക്കപ്പ് പറഞ്ഞു. താമസസ്ഥലമായ sreemovies ന്റെ തന്നെ ഗസ്റ്റ് ഹൌസില്‍ തിരിച്ചെത്തി ചൂട് വെള്ളത്തില്‍ കുളിച്ചു ഫ്രഷ് ആയി താഴെ സ്റ്റുഡിയോയില്‍ dub ചെയ്യാന്‍ എത്തി. Sreemovies ഉണ്ണിത്താന്‍ സര്‍ ന്റെ മകന്‍, നമ്മള്‍ സ്‌നേഹത്തോടെ ഉണ്ണി എന്ന് വിളിക്കുന്ന Anish Unnithan കൂപ്പു കയ്യുമായി ചിരിച്ചോണ്ട് നില്‍ക്കുന്നു. ഒരു നിമിഷം മലബാര്‍ ഗോള്‍ഡില്‍ കയറിയ പോലെ തോന്നിപ്പോയി.

ഷേക്ക് ഹാന്‍ഡ് തരില്ലത്രേ.??. Sanitizer use ചെയ്തു ഉള്ളില്‍ കയറ dub ചെയ്തു തിരിച്ചു റൂമില്‍ വന്നു കിടന്നുറങ്ങി. അങ്ങനെ 12 ദിവസത്തോളം ഷൂട്ടിംഗ്. അതിനിടയില്‍ മറ്റൊരു ലൊക്കേഷനില്‍ ചെന്ന ഓട്ടോക്കാരന് കോവിഡ് പോസിറ്റീവ് എന്ന വാര്‍ത്ത കേട്ട് എല്ലാവരും പരിഭ്രമിച്ചു. എങ്കിലും നമ്മുടെ ലൊക്കേഷനില്‍ ഇത്രയും ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടല്ലോ എന്ന് ഓര്‍ത്തു ആശ്വസിച്ചു. Shoot കഴിഞ്ഞു വീട്ടില്‍ എത്തി അടുത്ത schedule നു ആയി കാത്തിരിക്കുന്നു. പലരും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ആണ് മുകളില്‍ എഴുതിയിരിക്കുന്നതെല്ലാം. ലൊക്കേഷനില്‍ Auto കൊണ്ടു വന്ന ഒരാള്‍ക്ക് രോഗം പിടിപെട്ടു എന്ന് കേട്ടാല്‍ സീരിയലില്‍ ഉള്ള എല്ലാവര്‍ക്കും കൊറോണ വന്നു എന്ന് തെറ്റിദ്ധരിക്കരുത് കൂട്ടുകാരെ. പറഞ്ഞു പറഞ്ഞു നമ്മള്‍ പാവം കലാകാരന്മാരുടെ കഞ്ഞികുടി മുട്ടിക്കല്ലേ പ്ലീസ് ?? അപ്പൊ എല്ലാം പറഞ്ഞ പോലെ. മഴവില്‍ മനോരമയില്‍ രാത്രി 7.30 നു കാണാന്‍ മറക്കരുത്.. ‘ജീവിതനൗക’ ??

https://www.facebook.com/jishin.mohan.9/posts/10159783590458219