പള്ളിക്കൂടം കുടിപ്പക, മകനെ കണ്ടെത്തിയത് കനാലില്‍, നീതി തേടി കണ്ണ് നിറഞ്ഞ് ഈ അമ്മ

ആണും പെണ്ണുമായി ഒരേ ഒരു കുഞ്ഞ്. 9ക്ലാസിൽ പഠിച്ചിരുന്ന അവനെ ആരൊക്കെയോ ചേർന്ന് വകവരുത്തി കനാലിൽ ഇട്ടു. പ്രതികൾ ആരെന്ന് മാതാപിതാക്കൾ പറയുന്നു. തെളിവുണ്ട്. സാഹചര്യ തെളിവുകൾ ധാരാളം. എന്നിട്ടും 2 കൊല്ലമായി പോലീസ് ഉറക്കം നടിക്കുന്നു. ഇങ്ക് വസ്റ്റ് റിപോർട്ടിൽ പോലും മായം കലർത്തി. പുനലൂര്‍ വെഞ്ചേമ്പിലെ പുത്തന്‍ വീട് അനില്‍ ലാല്‍- ഗിരിജ ദമ്പതിമാരുടെ ആണും പെണ്ണുമായി ഒരേ ഒരു മകനായിരുന്ന ജിഷ്ണു ലാല്‍(14) ന്റെ മരണവുമായി ബന്ധപ്പെട്ട് അവന്റെ അമ്മയ്ക്ക് നമ്മോട് പറയാനുള്ളത് കേൾക്കുക. പോലീസിൽ നിന്നു നീതി കിട്ടാത്തതിന്റെ കാരണം കൂടി അമ്മ പറയുന്നു. ഒരു മന്ത്രിക്കും, എം.എൽ.എക്കും കൂടി നേരേ മകന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നു. സ്ഥലത്തേ ഭരണ കക്ഷി നേതാവും പ്രതിക്കൂട്ടിൽ ആകുന്നു.

9ക്ളാസുകാരനെ ആക്രമിച്ച് കനാലിൽ താഴ്ത്തി,കേസില്ലെന്ന് പോലീസ്,ഒന്നേൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കിയ തെളിവുമായി പിതാവ്

ഇപ്പൊള്‍ ആണായും പെണ്ണായും ഉള്ള ഒരേ ഒരു മകന്‍ നഷ്ട്ടപെട്ട വേദനയില്‍ നീറുക ആണ് ആ മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുഡിപ്പകയില്‍ ഏക മകനെ നഷ്ട്ടപ്പെട്ട ആ അമ്മ നെഞ്ച് നീറി പറയുന്ന വാക്കുകള്‍ ഇനിയെങ്കിലും അധികാരികള്‍ കേള്‍ക്കണം.

ജിഷ്ണുലാലിന്റെ അമ്മയുടെ വാക്കുകള്‍;

‘പഠനത്തിലും സ്‌പോര്‍ട് സിലും മകന്‍ മിടുക്കന്‍ ആയിരുന്നു. സ്‌പോര്‍ട്‌സ് ഡെയും ആയി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് മകന്റെ കൊലക്ക് കാരണം. സ്‌പോര്‍ട്‌സ് ദിവസവും തലേ ദിവസവും സ്‌പോര്‍ട്‌സിനെ ചൊല്ലി മകനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. മകന്റെ മരണം കഴിഞ്ഞാണ് അത് അരിഞ്ഞത്. പിന്നീട് 2018 മാര്‍ച്ച് 23നു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. വാതില്‍ തുറന്നു കിടക്കുന്നു. ലൈറ്റുകള്‍ ഇട്ടിട്ടില്ല. സാധാരണ ജോലി കഴിഞ്ഞ് ഞാന്‍ എത്തുമ്പോള്‍ കുട്ടി ടി വി കണ്ട് ഇരിക്കുക ആണ് പതിവ്. താന്‍ വന്ന് കതകില്‍ തട്ടുമ്പോള്‍ ആണ് തുറക്കുക. അന്ന് ഞാന്‍ കയറി വരുമ്പോള്‍ കതക് തുറന്ന് കിടക്കുന്നു ലൈറ്റ് ഇട്ടിട്ടില്ല. മകനെ വീട്ടില്‍ കാണാന്‍ ഇല്ലായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങി വിളിച്ച് കുഞ്ഞിനെ കാണുന്നില്ല എന്ന് പറഞ്ഞു. ശേഷം കുഞ്ഞിനെ കാണുന്നില്ലെന്ന് അവന്റെ അച്ഛനേ വിളിച്ച് പറഞ്ഞു.

മകനെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ലാന്‍സ് അക്കാഡമി എന്ന ടുടോര്യല്‍ നടത്തുന്ന മനോജ് കള്‍ എന്ന ആളും,
ഇയാള്‍ നൈറ്റ് ക്ലാസ് നടത്തിയിരുന്നു. അതില്‍ അല്‍ത്താഫ്, ഭരത്, നിസാം, അഖില്‍, മാര്‍ട്ടിന്‍, അമിത്, ആരോമല്‍ ഇത്രയും കുട്ടികള്‍ ചേര്‍ന്നാണ് കുട്ടിയെ നേരത്തെ ഉപദ്രവിച്ചിരുന്നത്. മനോജ് ലാല്‍ എന്ന വ്യക്തി കരഞ്ഞ് അഭിനയിച്ച് കാണിച്ചു എനിക്ക് ഇതിലൊന്നും പങ്കില്ല എന്ന മട്ടില്‍. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അയാള്‍ കുട്ടികളുടെ മുന്നില്‍ അഭിനയിക്കുകയാണ്. ഞങ്ങളുടെ ഏക മകനെ കൊന്ന ഈ കിരാതന്മാരെ എത്രയും പെട്ടെന്ന് നീതിപീഠം ഇടപെട്ട് അവര്‍ക്ക് ശിക്ഷ നടപ്പിലാക്കണം. ഇവരെ സംരക്ഷിക്കുന്നത് സ്ഥലം എം എല്‍എ യും വനം വകുപ്പ് മന്ത്രിയും കൊല്ലം പുനലൂര്‍ ഉള്ള ഭരണ ഭക്ഷ നേതാക്കന്മാരുമാണ്. ഇതില്‍ നിന്നും മാറ്റമുണ്ടാകണം എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മകന്റെ മരണത്തിന് ശേഷം അവന്റെ സുഹൃത്തുക്കളെയും പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജിഷ്ണുവിന്റെ വീട്ടില്‍ കയറി കൊലപ്പെടുത്തിയിട്ടും ആരും ചോദിക്കാനും പറയാനുമില്ല. അവന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത വിഷമം നിനക്കൊന്നും വേണ്ടടാ എന്നും പ്രതികള്‍ മകന്റെ സുഹൃത്തുക്കളോട് പറഞ്ഞു. നീയൊക്കെ രണ്ട് കാലില്‍ നടക്കണമെങ്കില്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്നും ഭീഷണിപ്പെടുത്തി.

https://youtu.be/z5hrUvUmCwo