ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തും അംഗീകരിക്കുന്നുമില്ല

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർ​ഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.മോഡലിങ്ങിൽ തുടങ്ങി,സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്.2003ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു.പിന്നീട് പുറത്തിറങ്ങിയ വൈരം,റെഡ് ചില്ലീസ്,കേരള കഫേ,ദ്രോണ വീട്ടിലേയ്ക്കുളളവഴി,പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്കെടുത്ത താരം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിൽ മടങ്ങി എത്തിയത്.ഭർത്താവ് ജോണും മിനിസ്ക്രീനിൽ സജീവമാണ്.ധന്യ മേരി വർഗീസിന്റെ വർക്കൗട്ട് വിഡിയോ പങ്കുവച്ച് ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചത് വൈറലാവുകയാണ് ധന്യ വ‍ർക്കൗട്ട് ചെയ്യുന്നതിന്റെയും ആയോധന കലകൾ പരിശീലിക്കുന്നതിന്റെയും വിഡിയോകൾ കോർത്തിണക്കി തയാറാക്കിയ കൊളാഷ് ആണ് ഇത്.ഫെമിനിസ്റ്റുമല്ല ഫെമിനിസത്തിന്റെ പേരിൽ ചിലരൊക്കെ കാണിക്കുന്ന എന്തുംഅംഗീകരിക്കുന്നുമില്ല.പക്ഷേ,സ്നേഹിക്കാനറിയുന്ന,പ്രതികരണശേഷിയുള്ള, ഉശിരുള്ള സ്ത്രീകൾക്കുള്ള ഒരു symbolic support ആയി ഇതിവിടെ കിടക്കട്ടെ എന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത് ജോൺ കുറിച്ചത്

2012ജനുവരി 9നായിരുന്നു ധന്യയും സിനിമ സീരിയൽ താരവുമായ ജോണും വിവാഹിതരാകുന്നത്.രണ്ട് വർഷം മുൻപ് ഒരു റിയർ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ ധന്യയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു