ജയിലിൽ കമ്പിളിയും പുതപ്പും വേണമെന്ന് ജോളി ജോസഫ്

കൂടത്തായി കേസ് പ്രതി ജോളിക്ക് ജയിലിലും യാതൊരു കൂസലില്ല. രണ്ട് വർഷമായി ജയിലിൽ തുടകയാണ് ജോളി. ജയിലിനകത്തു കമ്പിളി വസ്‌ത്രവും പുതപ്പും അനുവദിക്കണമെന്നു ജോളി ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ സെഷൻസ് കോടതിയിൽ കൂടത്തായി കേസ് പരിഗണിക്കുന്നതിനിടെ ജോളിയുടെ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്. തറയിൽ പായ മാത്രം വിരിച്ചു കിടക്കുന്നതു ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പുതപ്പും കമ്പിളി വസ്ത്രങ്ങളും വേണമെന്നുമാണ് ആവശ്യം. നേരത്തേ ഈ ആവശ്യമുന്നയിച്ച് ജോളി ജില്ലാ ജയിൽ സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നെന്നും കോടതിയിൽ അറിയിച്ചു. എന്നാൽ ജയിൽ സൂപ്രണ്ട് വഴിയുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നു കോടതി മറുപടി നൽകി.

ജയിലിൽ ജോളി പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കറുത്ത ചുരിദാറണിഞ്ഞ് കോടതിയിലെത്തിയതിന്റെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വർഷമായിട്ടും കൂടത്തായി കേസിൽ പൂർണമായും ചുരുളഴിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. വിചാരണ തടവുകാരിയായി കഴിയുന്നതിനാൽ പണം നൽകാനുള്ളവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. അതിനാൽ സാമ്പത്തിക ഇടപാട് നടത്താൻ അനുമതി നൽകണമെന്നാണ് അപേക്ഷ നൽകിയിരിക്കുന്നത്. ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കണമെന്ന ആവശ്യം ജോളി ഉന്നയിച്ചു. അഭിഭാഷകനുമായി ജോളി നിരന്തരം സംസാരിക്കാറുണ്ടെന്നാണ് അഭ്യൂഹങ്ങൾ.

അതേസമയം ഓഗസ്റ്റിൽ ജോളി ജോസഫിനെതിരെ ഭർത്താവ് ഷാജു സക്കറിയ വിവാഹ മോചന ഹരജി നൽകിയിരുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹരജി നൽകിയത്. ഭാര്യയുടെ ക്രൂരത ചൂണ്ടികാട്ടിയാണ് ഷാജു വിവാഹ മോചനം ആവശ്യപ്പെട്ടത്