അനന്യയുടെ ജീവനെടുത്തത് കൊച്ചിയിലെ റിനൈ മെഡിസിറ്റി തന്നെ, ജോമോള്‍ ജോസഫ് പറയുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സ് ഇന്നലെയാണ് ജീവനൊടുക്കിയത്. എറണാകുളത്തെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് അനന്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

സര്‍ക്കാര്‍ കൃത്യമായ ഇടപെടലും അന്വേഷണവും നടത്തി അനന്യക്ക് നീതി നല്‍കാന്‍ തയ്യാറാകണം. ആശുപത്രിയില്‍ നിന്നും ഡോക്ടറില്‍ നിന്നും അവള്‍ നേരിട്ട ക്രൂരതകള്‍ അവള്‍ ഫേസ്ബുക്കില്‍ നിരന്തരം കുറിച്ചിട്ടുണ്ട്. അതവളുടെ മരണമൊഴികളായി കണക്കാക്കണം. അല്ലാത്തപക്ഷം ഇനിയും ആ സമൂഹത്തിലെ നിരവധി ആളുകളുടെ ജീവിതത്തിന് ആ ആശുപത്രി വെല്ലുവിളിയായി മാറും..- ജോമോള്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ, അനന്യയുടെ ജീവനെടുത്തത് കൊച്ചിയിലെ റിനൈ മെഡിസിറ്റി തന്നെ.. അനന്യക്ക് ആദരാഞ്ജലികള്‍, അനന്യയുടെ മരണത്തിനു കാരണമായവരെ നിയമത്തിന് മുന്നിലെത്തിക്കുകയും അവരെ സമൂഹത്തിനുമുന്നില്‍ തുറന്നു കാണിക്കുകയും വേണം. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും, കേരള നിയമഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയും, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ആയ അനന്യയെ അവരുടെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി..

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് പരാജയമായിരുന്നു എന്നും, മെഡിക്കല്‍ നെഗ്‌ളിജന്‍സ് കാണിച്ച ഡോക്ടര്‍ മൂലം അനന്യ നിരവധി ശാരീരിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയും, അവളുടെ ഈ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരായി അവള്‍ നിരന്തരം പോരാടി വരികയും ആയിരുന്നു. അനന്യയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍, അനന്യയുടെ സര്‍ജറിയില്‍ സംഭവിച്ച പിഴവിനെ കുറിച്ച് പറയുന്നു. എന്നാല്‍ ഏത് ആശുപത്രിയെന്നോ, ഏതു ഡോക്ടറുടെ നെഗ്‌ളിജന്‍സ് എന്നോ പറയാന്‍ തയ്യാറാകുന്നില്ല.

2020 ജൂണ്‍ മാസം അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത് കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ആണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത ഡോക്ടരുടെ പേര് Dr. അര്‍ജുന്‍ അശോകന്‍ എന്നാണ്. മെഡിക്കല്‍ ഡയറക്ടര്‍ ആയ Dr. കൃഷ്ണനുണ്ണിയുടെ മുന്നില്‍ നിരവധി തവണ അവള്‍ പരാതിയുമായി എത്തി. അവളുടെ പരാതിക്കൊ, അവളുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കോ പരിഹാരം കാണാന്‍ ശ്രമിക്കാത്ത റിനൈ മെഡിസിറ്റി എന്ന ആശുപത്രിയും, അവിടത്തെ ഡോക്ടര്‍ അര്‍ജുന്‍ അശോകനും മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണിയും ഒക്കെ തന്നെയാണ് അവളുടെ മരണത്തിന് ഉത്തരവാദികള്‍.

സര്‍ക്കാര്‍ കൃത്യമായ ഇടപെടലും അന്വേഷണവും നടത്തി അനന്യക്ക് നീതി നല്‍കാന്‍ തയ്യാറാകണം. ആശുപത്രിയില്‍ നിന്നും ഡോക്ടറില്‍ നിന്നും അവള്‍ നേരിട്ട ക്രൂരതകള്‍ അവള്‍ ഫേസ്ബുക്കില്‍ നിരന്തരം കുറിച്ചിട്ടുണ്ട്. അതവളുടെ മരണമൊഴികളായി കണക്കാക്കണം. അല്ലാത്തപക്ഷം ഇനിയും ആ സമൂഹത്തിലെ നിരവധി ആളുകളുടെ ജീവിതത്തിന് ആ ആശുപത്രി വെല്ലുവിളിയായി മാറും.. അനന്യക്ക് ആദരാഞ്ജലികള്‍