എസ്എഫ്‌ഐ പിള്ളേര്‍ക്ക് കാര്യമായ മാനസീക തകരാറുണ്ട്, ജോമോള്‍ ജോസഫ് പറയുന്നു

ഇന്നലെയ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് മോഡലും ആക്ടിവിസ്റ്റുമായി ജോമോള്‍ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. CPM സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയും ഈ വിഷയത്തില്‍ ഇടപെട്ട് അടിയന്തിരമായ പരിഹാര നടപടികള്‍ സ്വീകരിക്കണം അല്ലാതെ ഈ അഴിഞ്ഞാട്ടത്തെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. രാഹുലിന്റെ ഓഫീസ് പഴയത് പോലെ പുനസ്ഥാപിക്കാനും, അവിടെ അഴിഞ്ഞാടിയ സകലതിനെയും നിയമത്തിനു മുന്നില്‍ എത്തിക്കാനും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ടെ മതിയാകൂ. ഇന്നലെ നടന്ന സംഭവങ്ങള്‍ ഇടത് അനുഭാവിയായ എനിക്ക് പോലും വേദനയും നാണക്കേടും തന്നെയാണ്..

കല്പറ്റയില്‍ അഴിഞ്ഞാടിയ SFI പിള്ളേര്‍ക്ക് കാര്യമായ മാനസീക തകരാറുണ്ട്.. ആ പിള്ളേരെയും അവര്‍ക്ക് ഒത്താശ ചെയ്തവരെയും കൊണ്ടുപോയി നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ CPM മുന്‍കൈയ്യെടുക്കണം. കാരണം, രാഷ്ട്രീയം പിന്തുടരുന്ന ഏതൊരു മനുഷ്യനും ഒരു മിനിമം രാഷ്ട്രീയബോധമുണ്ടാകും. അത്തരം രാഷ്ട്രീയ ബോധം കുറച്ച് കൂടുതലുള്ള കൂട്ടരാണ് SFI ക്കാര്‍ എന്നാണ് പൊതുവെ ഉള്ള ധാരണ. അതിനു കാരണം അവര്‍ക്ക് നല്‍കപ്പെടുന്ന അല്ലേല്‍ നല്‍കപ്പെടുന്നു എന്ന് കരുതുന്ന രാഷ്ട്രീയ വിദ്യാഭ്യാസമാണ്. ബോധവും വെളിവും ഇല്ലാത്തവര്‍ രാഷ്ട്രീയത്തിലൊ പൊതു വിഷയങ്ങളിലൊ ഇടപെടരുത്..

ഇന്നലെ കല്‍പ്പറ്റയില്‍ അഴിഞ്ഞാടിയ ഒരെണ്ണത്തിന് പോലും മിനിമം രാഷ്ട്രീയ ബോധമോ തലക്ക് വെളിവോ രാഷ്ട്രീയ വിദ്യാഭ്യാസമോ ഉണ്ട് എന്ന് തോന്നുന്നില്ല. അഴിഞ്ഞാടിയവരില്‍ SFI ക്കാര്‍ മാത്രമല്ല ഉള്ളത്, അതില്‍ കുറച്ച് മൂത്ത DYFI ക്കാരും, CPM കാരും വരെ ഉണ്ട്. രാഹുല്‍ ഗാന്ധിയെ അയാള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയത്തെ ആശയപരമായി എതിര്‍ക്കുമ്പോളും, രാഹുല്‍ ഗാന്ധിയോടും രാഹുല്‍ നയിക്കുന്ന രാഷ്ട്രീയത്തോടും സമരസപ്പെട്ടുകൊണ്ടോ ഒന്നിച്ചു നിന്ന് എതിര്‍ക്കുകയോ ചെയ്യേണ്ട ഒരു പൊതു ശത്രു നമ്മുടെ രാജ്യത്ത് ഉണ്ട് എന്നത് കല്‍പ്പറ്റയിലെ SFI ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല എങ്കില്‍ മിനിമം രാഷ്ട്രീയ ബോധം പോലുമില്ലാത്തവരാണ് അവര്‍ എന്നെ പറയാന്‍ കഴിയൂ.

വിവിധ സംസ്ഥാനങ്ങളിലെ ജനകീയ സര്‍ക്കാരുകളെ ആട്ടിമറിച്ചുകൊണ്ടും, പ്രബല പാര്‍ട്ടികളിലെ നേതാക്കളെ വിലക്കെടുത്തും കൊണ്ട് ഓരോ സംസ്ഥാനങ്ങളിലേക്കും അധിനിവേശം നടത്തി അധികാരം പിടിച്ചെടുക്കുന്ന കോര്‍പറേറ്റ് ഹിന്ദുത്വ വര്‍ഗീയയതയെ തിരിച്ചറിയാനുള്ള വിവേകം പോലും ഇവര്‍ക്കുണ്ടാകില്ല. ഇന്നലത്തെ ദിവസം ഇതേ കോര്‍പറേറ്റ് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ മഹാരാഷ്ട്രയിലെ ഭരണം അസ്ഥിരമാക്കിയത് ആകുലതയോടെ നോക്കിക്കണ്ട ഏതൊരാളും പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടണം എന്ന് മാത്രമേ ആഗ്രഹിക്കൂ. ആ പ്രതിപക്ഷ ഐക്യനിര കോണ്‍ഗ്രസ്സും കൊണ്‍ഗ്രെസ്സിന്റെ നേതാവായ രാഹുലും ഇല്ലാതെ പൂര്‍ത്തിയാകില്ല എന്ന രാഷ്ട്രീയ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്തവരാണോ വയനാട്ടിലെ SFI?

ഇതൊക്കെ പോട്ടെ.. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്ന, പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിയുടെ ദേശീയ നേതാവിനെ ഈ കേരളത്തില്‍ ആക്രമിക്കാം എന്ന ചിന്ത എവിടെ നിന്ന് വന്നു? രഹുലിന്റെ ഓഫീസ് ആക്രമിച്ചുള്ളു രാഹുലിനെ ആക്രമിച്ചില്ലല്ലോ എന്നാ വാദം അങ്ങ് പോളിറ്റ് ബ്യൂറോയില്‍ പോയി പറഞ്ഞാല്‍ മതി, എന്നോട് പറയണ്ട. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന ആക്രമണം രാഹുലിന് നേരെ നടന്ന ആക്രമണമായി മാത്രമേ ഞാന്‍ കാണൂ. രാഹുലിന്റെ ഓഫീസ് കെട്ടിടം SFI യിലെ ഊളകളെ കേറി കടിച്ചതിനോ, നുള്ളിപ്പറിച്ചതിനോ അല്ലല്ലോ അവര് അവിടെ കേറി അഴിഞ്ഞാടിയത്? ഇന്നലെ നടന്നത് ശുദ്ധ തെമ്മാടിത്തരമാണ്.. സംരക്ഷണം നല്‍കാന്‍ ധാര്‍മ്മീക ബാധ്യതയുള്ളവര്‍ നടത്തിയ കടന്നുകയറ്റവും തെമ്മാടിത്തരവും നെറികേടും തന്നെയാണ് ഇന്നലെ കല്‍പ്പറ്റയില്‍ നടന്നത്. ഈ ആക്രമണം CPM എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക്, ദേശീയ തലത്തില്‍ നല്‍കിയതും നല്‍കാന്‍ പോകുന്ന അവമതിപ്പ് നിസ്സാരമായിരിക്കില്ല.

CPM സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയും ഈ വിഷയത്തില്‍ ഇടപെട്ട് അടിയന്തിരമായ പരിഹാര നടപടികള്‍ സ്വീകരിക്കണം അല്ലാതെ ഈ അഴിഞ്ഞാട്ടത്തെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. രാഹുലിന്റെ ഓഫീസ് പഴയത് പോലെ പുനസ്ഥാപിക്കാനും, അവിടെ അഴിഞ്ഞാടിയ സകലതിനെയും നിയമത്തിനു മുന്നില്‍ എത്തിക്കാനും പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ടെ മതിയാകൂ. ഇന്നലെ നടന്ന സംഭവങ്ങള്‍ ഇടത് അനുഭാവിയായ എനിക്ക് പോലും വേദനയും നാണക്കേടും തന്നെയാണ്.. അവര്‍ ചെയ്ത തെമ്മാടിത്തരത്തിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്..