കോവിഡ് വ്യാപനത്തിലും മഹാകുംഭമേളകള്‍ സര്‍ക്കാര്‍ ആശീര്‍വാദത്തോടെ നടത്തപ്പെടുന്നു.., വിമര്‍ശനവുമായി ജോമോള്‍ ജോസഫ്

കുഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ നിരവധി പേര്‍ മാസ്‌ക് പോലും ധരിക്കാതെ കുംഭമേളയ്ക്ക് എത്തിയവര്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ കുംഭമേള സംഘടിപ്പിച്ച സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജോമോളുടെ പ്രതികരണം.

ജോമോള്‍ ജോസഫിന്റെ കുറിപ്പ്, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കോവിഡ് വ്യാപനം, രാജ്യത്ത് കോവിഡ് വ്യാപകമാകുന്നു, പലയിടങ്ങിളിലും ആശുപത്രികളുടെ മൂലകളിലും മുറ്റത്തുമായി ശവങ്ങളായി മാറിയ മനുഷ്യരുടെ ശരീരങ്ങള്‍ കൂട്ടിയിടുന്നു.. ശവദാഹത്തിന് ശ്മശാനങ്ങളില്‍ സ്ഥലസൌകര്യമില്ലാത്തതിനാല്‍ ഗ്രൌണ്ടുകളില്‍ കൂട്ടിയിട്ട് തീയിട്ട് ദഹിപ്പിക്കുന്നു.. രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് പോലും ചികില്‍സാ സൌകര്യങ്ങള്‍ ലഭിക്കുന്നില്ല.. ചികില്‍സ ലഭിക്കാത്ത മനുഷ്യര്‍ മരണം കാത്ത് കഴിയുന്നു..

അതനിടയിലും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത് മഹാകുംഭമേളകള്‍ സര്‍ക്കാര്‍ ആശീര്‍വാദത്തോടെ നടത്തപ്പെടുന്നു.. മനുഷ്യരുടെ ജീവന് സംരക്ഷണം നല്‍കേണ്ട സ്റ്റേറ്റിന് അതിന് കഴിയുന്നില്ല എന്നു മാത്രമല്ല, മനുഷ്യരുടെ ജീവനുകളെ മരണത്തിലെക്ക് തള്ളിവിടുന്നതിന് സമാനമാണ് ഇത്തരം കൂടിച്ചേരുകലുകളൊക്കെ.. കോവിഡ് വ്യാപന സാഹചര്യത്തില്‍ നടത്തിയ നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനം രാജ്യദ്രോഹപരമായിരുന്നു എങ്കില്‍ ഇതും രാജ്യദ്രോഹം തന്നെയാണ്.. ഹരിദ്വാറില്‍ നിന്നും Manoop Chandran പകര്‍ത്തിയ ചിത്രം