‘എങ്ങനെ എപ്പോള്‍ ഇന്‍സേര്‍ഷന്‍ നടത്തണം എന്നറിയാത്ത പുരുഷന്‍- ജോമോള്‍ ജോസഫിന്റെ കുറിപ്പ്

കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലും ആയ ജോമോൾ ജോസഫ് പുരുഷന്മാരെ ട്രോളി രംഗത്ത്. ഭാര്യമാരോട് കിടപ്പറയിൽ പെരുമാറാൻ പരിചയമില്ലാത്ത അനേകം പുരുഷന്മാർ ഉണ്ട് എന്ന് ഇവർ തുറന്നെഴുതുകയാണ്‌. ഇപ്പോള്‍ ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചാണ് ജോമോളിന്റെ കുറിപപ്പ്. രണ്ട് പൂച്ചകള്‍ ബന്ധപ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പങ്കുവെച്ച് കൊണ്ടായിരുന്നു ജോമോള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ജോമോള്‍ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ;

ലൈംഗീക വിദ്യാഭ്യാസത്തില്‍ പിന്നില്‍ പുരുഷന്‍മാരാണോ?

പലപ്പോഴും സ്ത്രീ ശരീരങ്ങളെയും, ലൈംഗീകമായി ബന്ധപ്പെടേണ്ട രീതികളേയും കുറിച്ച് പുരുഷന്‍മാര്‍ക്ക് വികലമായ ധാരണകള്‍ മാത്രമാണുള്ളത് എന്ന് പല സ്ത്രീകളുടെ സംസാരത്തില്‍ നിന്നും തോന്നിയിട്ടുണ്ട്. ലൈംഗീകത എങ്ങനെ ആസ്വാദ്യകരമാക്കാം, അനുഭവ വേദ്യമാക്കാം എന്ന് അറിയാതെ പോകുന്നത് തന്നെയാണ് പല ബന്ധങ്ങളിലും വിള്ളലുകള്‍ വീഴിക്കുന്നതും, ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും.

jomol joseph

വികലമായ അറിവുകളില്‍ നിന്നും ഉണ്ടാകുന്ന ആക്രാന്തവും പരാക്രമവും തന്നെയാണ് പലപ്പോഴും ലൈംഗീകതയെന്ന പേരില്‍ പലരും കാണിച്ചു കൂട്ടുന്ന്.

ഇന്നലെ രാവിലെ ഞങ്ങളുടെ വീടിന് മുന്നില്‍ രണ്ട് പൂച്ചകള്‍ ഇണചേരുന്നത് കണ്ടതാണ്. മതിലിന് മുകളിലായിരുന്നു അവര്‍ അവര്‍ക്കായി കണ്ടെത്തിയ മണിയറ. എത്രയോ സമയം കഷ്ടപ്പെട്ടിട്ടും, അവന്‍ ഇന്‍സേര്‍ഷന്‍ നടത്താനാവാതെ പരാജയപ്പെട്ടു. എന്നാല്‍ അവനിലെ ആക്രാന്തം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ അവന്‍ പ്രകടിപ്പിച്ചു. ആക്രാന്തത്തോടെ സമീപിച്ചതുകൊണ്ടോ എന്തോ, സംതൃപ്തമായ ലൈംഗീക ബന്ധം അവര്‍ക്കിടയില്‍ സംഭവിച്ചില്ല. എന്നാല്‍ ഇന്‍സേര്‍ഷന്‍ പോസ്സിബിളാകുന്നതിനായി അവള്‍ എത്രയോ മനോഹരമായി അവനുമായി സഹകരിക്കുകയും ചെയ്യുന്നുന്നു? കുറേയേറെ സമയം കഴിഞ്ഞ് അവര്‍ മതിലില്‍ നിന്നും താഴേക്ക് വീഴുകയും, പിരഞ്ഞുപോകുകയും ചെയ്തു.

ഇത് കേവലം പൂച്ചകളിലെ മാത്രം വിഷയമല്ലേ എന്ന് നിങ്ങള്‍ ചോദിക്കാം..

ഇത് ഈ രണ്ട് പൂച്ചകളുടെ മാത്രം പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല. കൃത്യമായ ധാരണയില്ലാതെയാണ് മനുഷ്യരില്‍ നല്ലൊരു ശതമാനം ആളുകളും ലൈംഗീകബന്ധത്തിന് തുടക്കമിടുന്നത്. ഇവിടെയാണ് ലൈംഗീക വിദ്യാഭ്യാസത്തിന്റെ ആവശ്യകത. കൃത്യമായ ലൈംഗീക അറിവുകള്‍ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആണിനും പെണ്ണിനും ലഭിക്കേണ്ടതുണ്ട്. ലൈംഗീകതയെ കുറിച്ച് സംസാരിക്കുന്നത് പോലും നാണക്കേടായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍, ഇചേ ലൈംഗീകതയെ ഒളിച്ചു കടത്തുകയാണ് പലരും ചെയ്യുന്നത്. ഈ ഒളിച്ചുകടത്തലുകള്‍ അവര്‍ക്ക് നല്‍കുന്നത് വികലമായ അറിവുകളും!! വികലമായ അറിവുകളില്‍ നിന്നും ഉണ്ടാകുന്ന ആക്രാന്തവും, പരാക്രമവും തന്നെയാണ് പല സ്ത്രീകളും ലൈംഗീകതയുടെ പേരില്‍ ഇന്നനുഭവിക്കുന്ന ദുരരിതങ്ങള്‍ക്ക് അടിസ്ഥാനം എന്നുതന്നെ ഞാന്‍ ചിന്തിക്കുന്നു.

നബി – ആ ചൂച്ചകള്‍ക്ക് അധികം താമസിയാതെ ആരോഗ്യകരമായ ലൈംഗീകബന്ധവും ലൈംഗീകസംതൃപ്തിയും നേടാനാകട്ടെ. (ഈ വീഡിയോ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, മറിച്ച് എങ്ങനനെ എപ്പോള്‍ ഇന്‍സേര്‍ഷന്‍ നടത്തണം എന്നറിയാത്ത പുരുഷനെ എനിക്കാ കണ്ടന്‍ പൂച്ചയില്‍ കാണാനായതുകൊണ്ട് മാത്രമാണ് ഞാനീ വീഡിയോ പകര്‍ത്തിയത്)