ആ പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധം, പിന്നില്‍ ചില കുബുദ്ധികള്‍, തുറന്ന് പറഞ്ഞ് ജൂഹി റസ്തഗി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റസ്തഗി. ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം പിന്നീട് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജൂഹി. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദൂഹി പറയുന്നു. ചില കുബുദ്ധികളാണ് ഇതിന് പിന്നില്‍. ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ജൂഹി വെളിപ്പെടുത്തി.

ജൂഹി വിവാഹിതയായി എന്ന വിധത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രചരണം നടത്തിയിരുന്നു. ‘വ്യാജ വാര്‍ത്ത നിര്‍ത്തൂ’ എന്നെഴുതി ഇത്തരമൊരു പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ പേരില്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ജൂഹി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.

ജൂഹിയുടെ കുറിപ്പ് വായിക്കാം;

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ.

ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . പൊലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ. സസ്‌നേഹം

https://www.facebook.com/Actressjuhi/posts/3360859850597036?__xts__[0]=68.ARDdhyQ8Yvf4BZtux9_y1XQDBp8HMoMj3dMI0Y4CWGBKj7UFfLkbw1QZuQN2x5jVTjnCli5EYib6VKyatR01o8VvfG7aTvA9_Qa3q68BtUyYDzlOkC9qD8C7cdp5pVRkYCEjOLfPWrkQFJCaWD2W0Gq3fmTVMOKkan-7r3Vp3nqgHWIXPNTT5in_Fe8LtcuE-EUdIXZNR3sd2JaC5LAU99BbwlMNWENVrl4DDPjTpapvHPQnpemBWtuyCPgo6adxlq9zKao_bSHWLTfRXrAkjf-B2tJ6VytFMoidb_CyxtZWfzr6CcmSDoLtdgh0tEj5H6RChpHYMAnAd-Ep65QRnpQn&__tn__=-R