ലച്ചുവും റോവിനും വേർപിരിഞ്ഞോ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ കാണാനില്ലെന്ന് ആരാധകർ

ഉപ്പും മുളക് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ താരമാണ് ലെച്ചു എന്ന ജൂഹി റുസ്തഗി.യഥാർത്ഥ പേര് ജൂഹിയെന്നാണെങ്കിലും ആരാധകർ ലച്ചുവെന്നാണ് താരത്തെപൊതുവേ വിളിക്കാറുള്ളത്.വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് മലയാളി മനസ്സുകളിൽ ഉപ്പും മുളകും ഇടം പിടിച്ചത്. ടെലിവിഷനിൽ മാത്രമല്ല യൂടൂബിലും ഉപ്പും മുളകിന് കാഴ്ചക്കാർ ഏറെയാണ്.തന്റെ ഇൻസ്റ്റ ഗ്രാം അക്കൌണ്ടിലൂടെ ജൂഹി ഷെയർ ചെയ്യുന്ന വിശേഷങ്ങൾ മിനുട്ടുകൾക്ക് അകമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പരമ്പരയിൽ നിന്ന് താരം പിന്മാറിയെങ്കിലും ഇപ്പോഴും താരത്തിന് ആരാധകർ നിരവധി ആണ്.പിന്നീട് ഡോ. റോവിനുമായുള്ള പ്രണയമായിരുന്നു ലച്ചുവിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉണ്ടായ ചർച്ച.

ഇപ്പോൾ ഈ പ്രണയിത്തിൽ സംഭവിച്ച മാറ്റമാണ് ആരാധകരിൽ സംശയമുണ്ടാക്കുന്നത്.എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോൾ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.ഇരുവരും തമ്മിൽ പിരിഞ്ഞോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

സോഷ്യൽ മീഡിയയിൽ പരസ്പരം ലൈക്കുകൾ വാരി വിതറുകയും,പരസ്പരമുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.മാത്രമല്ല നിങ്ങൾ തമ്മിൽ ബ്രെയ്ക്കപ് ആയോ,എന്ത് കൊണ്ടാണ് ഇപ്പോൾ,പരസ്പരമുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കാത്തത് എന്നും,ആകെ ശോകമയം ആണല്ലോ എന്നുമുള്ള സംശയങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നതും.

മുൻപ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോൾ അവരുടെ ലൈക്കുകൾ കാണാത്തതും ആരാധകരിൽ സംശയം ഉണ്ടാക്കുകയാണ്.മാത്രമല്ല പരസ്പരം ഇരുവരും ഫോളോവേഴ്സ് അല്ല എന്ന് പ്രൊഫൈലുകളിൽ നിന്നും വ്യക്തവുമാണെന്നും സോഷ്യൽ മീഡിയ ചൂണ്ടി കാണിക്കുന്നുണ്ട്.
ഇരുവരുടെയും പ്രൊഫൈലുകൾ നോക്കികൊണ്ടാണ് ആരാധകർ സംശയം പങ്ക് വയ്ക്കുന്നത്.എന്നാൽ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മിൽ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോൾ ലച്ചു ആരാധകർ.

ഉപ്പും മുളകിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ ലച്ചുവിനെ ജൂഹി റുസ്തഗി ആണ് വളരെ മനോഹരമായി അവതരിപ്പിച്ചത്. എന്നാൽ പെട്ടെന്നാണ് താരം പരമ്പരയിൽ നിന്നും പിന്മാറിയത്.പഠനതിരക്കുകൾക്കും യാത്രകൾക്കും വേണ്ടിയാണ് താൻ പിന്മാറുന്നതെന്നായിരുന്നു ജൂഹി നൽകിയ വിശദീകരണം.എന്നാൽ ഈ വാർത്ത ഉപ്പും മുളകും ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.എങ്കിലും താരത്തിനോടുള്ള ഇഷ്ടത്തിന് മാറ്റമൊന്നും ഉണ്ടായിരുന്നില്ല.ഉപ്പും മുളകിൽ നിന്ന് പിന്മാറിയെങ്കിലും ഡോ. റോവിനുമായുള്ള പ്രണയ ഗോസിപ്പുകളിൽ തിളങ്ങി നിൽക്കുകയായിരുന്നു റൂഹി.എന്നാൽ ഇരുവരും തമ്മിൽ പ്രണയമാണോ എന്ന ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് ഒരു പൊതു പരിപാടിക്കിടെ ഡോ. റോവിനുമായി നടത്തിയ മാസ് എൻട്രിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയ രഹസ്യം സോഷ്യൽ മീഡിയയിൽ പാട്ടാകുന്നത്.റോവിനെ ഓടി നടന്നു എല്ലാവർക്കുമായി പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റാണ്.പിന്നീട് ലച്ചുവിനെ തോളിൽ ഇരുത്തികൊണ്ട് ഇരുവരും തമ്മിൽ പങ്ക് വച്ച ചിത്രങ്ങളും വൈറൽ ആയിരുന്നു.ഇരുവരും തമ്മിൽ പ്രണയമാണെന്ന അതോടെ ആരാധകർ ഉറപ്പിച്ചും.