ഏകാദശി 3നല്ല, 4ന്‌, ഗുരുവായൂർ ക്ഷേത്രത്തേ രക്ഷിച്ച് കാണിപ്പയ്യൂർ

ഗുരുവായൂർ ക്ഷേത്രം ലോകമാകെയുള്ള ഹൈന്ദവ ഭക്തരുടെ പ്രധാന ക്ഷേത്രമാണ്‌. ഭക്തന്മാരെല്ലാം അറിയേണ്ട ഏറെ ശ്രദ്ധേയമായ കാര്യമാണ്‌ ഗുരുവായൂർ ദേവസ്വത്തേ അവരുടെ തെറ്റിൽ നിന്നും തിരുത്തിയ പ്രശസ്ത ജ്യോത്സ്യൻ കാണിപ്പയ്യൂരിന്റെ ഇടപെടൽ  ഗുരുവായൂർ ഏകാദശി ഡിസംബർ 3നു ആഘോഷിക്കാനായിരുന്നു ക്ഷേത്ര തീരുമാനം. എന്നാൽ ഇതിനേ വെല്ലു വിളിച്ച് ഡിസംബർ 4നാണ്‌ ഏകാദശി എന്ന് കാണിപയ്യൂർ വാദിച്ചു. ഒടുവിൽ ഈ ജ്യോതിസ ആചാര്യനു ഗുരുവായൂർ ദേവസ്വം വഴങ്ങേണ്ടി വന്നു. ഇത് ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ഈ കാണിപയ്യൂർ എന്ന ജ്യോത്സ്യ ആചാര്യന്റെ നാമം എഴുതി ചേർക്കാൻ തന്നെ കാരണമാകും.. ക്ഷേത്രത്തേ വലിയ ഒരു തെറ്റിൽ നിന്നും രക്ഷിച്ചത്, ഭക്ത ജനങ്ങൾക്ക് എല്ലാവർക്കുമായി സംഭവം വിവരിക്കുകയാണ്‌ ഇപ്പോൾ കർമ്മ ന്യൂസിലൂടെ കാണിപയ്യൂർ

ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 11-ന് നട അടയ്ക്കും. ദ്വാദശിപ്പണ സമർപ്പണശേഷം ഒമ്പതിന് നട അടയ്ക്കേണ്ടതായിരുന്നു. അന്ന് വിവാഹങ്ങൾ ശീട്ടാക്കിയിട്ടുള്ളതിനാലാണ് സമയം നീട്ടിയത്. ഡിസംബർ രണ്ടിന് ദശമിനാളിൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ മൂന്നിനും നാലിനും ഏകാദശി ആചരണം കഴിഞ്ഞ്‌ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ 11 വരെ ക്ഷേത്രനട അടയ്ക്കില്ല.