കെ. മുരളീധരന്റെ മകൻ ശബരീനാഥൻ വിവാഹിതനായി.

 

തിരുവനന്തപുരം/ കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്റെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നുവെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും കെ.മുരളീധരൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കുമൊപ്പം ഉണ്ടാകണമെന്നും മുരളീധരൻ അഭ്യർത്ഥിച്ചു.

കെ. മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും. സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.