‘കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള’; എ കെ ബാലൻ

കോൺഗ്രസും ഇടതൂർക്കറും തമ്മിലുള്ള പോര് മുറുകുമ്പോൾ കേരള രാഷ്ട്രീയത്തിലെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ചു സിപിഎം നേതാവ് എ കെ ബാലൻ. കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള ആണെന്ന് എ കെ ബാലൻ പറഞ്ഞു. കോൺഗ്രസിനകത്ത് നിലനിൽക്കണമെങ്കിൽ സിപിഎമ്മിനെ അക്രമിച്ച് കീഴ്പെടുത്തണമെന്ന് സുധാകരൻ കരുതുന്നു. സുധാകരന്‍റെ ജൽപനങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ബാലൻ പറഞ്ഞു. കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ ബലാൻ സന്ദർശിച്ച ശേഷമായിരുന്നു ബാലന്‍റെ പ്രതികരണം.

അതേസമയം ഭരണത്തിന്‍റെ തണലില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്‍റെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരൻ പറഞ്ഞു.