പ്രവാസി മലയാളികളുടെ മടക്കത്തിന് തടസ്സം നിൽക്കുന്നത് കേരള സർക്കാർ – കെ.സുരേന്ദ്രൻ

പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് വരാൻ 45 വിമാനങ്ങൾ റെഡിയായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം പോലെ തന്നെ ​ഗവ സിക്കീം മണിപ്പൂർ തുടങ്ങിയ സംസഥാനങ്ങൾ നല്ല പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ കർമ്മ ന്യൂസിനോട് പറഞ്ഞു. കേരള സർക്കാർ മറ്റൊരു രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൊറോണയുമായി ബന്ധപ്പെട്ട ഒരു ചർച്ചക?ളും നടത്താറില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഓൺലൈൻ വഴിയെങ്കിലും ഒരു സർവ്വകക്ഷിയോ​ഗം നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരുന്നു. ആരുമായിട്ടും ഒരു കൂടിയാലോചനയുമില്ല. എല്ലാം അവർ ഒറ്റക്ക് തീരുമാനിക്കുകയാണ്. ജനാധിപത്യപരമായി സ്വീകരിക്കേണ്ട ഒരു കാരണങ്ങളും ഈ ഘട്ടത്തിൽ ​ഗവൺമെന്റ് സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.

കേന്ദ്രസർക്കാർ ആഴ്ചയിൽ 45 വിമാനങ്ങൾ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനായി ഒരുക്കിയിട്ടുണ്ട്. പക്ഷെ കേരള ​ഗവൺമെന്റിന് അത്രയധികം ആളുകളെ ഇവിടെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആയിട്ടില്ല. എത്ര പേർ വന്നാലും അവരെ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ആയെന്നാണ് കേരള ​ഗവൺമെന്റ് പറഞത്. എന്നാൽ അത് തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും സുരേന്ദ്രൻ കർമ്മ ന്യൂസിനോട് പറഞ്ഞു

സുരേന്ദ്രൻ കർമ്മ ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം