പിണറായി വിജയന്‍ ഭൂലോക പരാജയം: കെ സുരേന്ദ്രന്‍

പിണറായി വിജയനെ പോലെയൊരു ഭൂലോകപരാജയം വേറെയുണ്ടോയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയുടെ കണക്ക് പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. പ്രവാസികള്‍ എഴുന്നൂറു കോടി എടുത്തു വെച്ചിട്ടുണ്ടെന്നും ബി ജെ പി ക്കാര്‍ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നും പറഞ്ഞ് നടത്തിയ വിദേശപര്യടനത്തില്‍ സഹായമൊന്നും കിട്ടിയില്ലേയെന്നും അദേഹം ചോദിച്ചു.

പിണറായി വിജയന്റെപേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബര്‍ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോയെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പ്രളയ ഫണ്ട് സമാഹരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഗള്‍ഫ് യാത്രയ്ക്ക് 424691 ചെലവായെന്നുള്ള സര്‍ക്കാര്‍ കണക്ക് ഇന്നാണ് പുറത്തുവന്നത്. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്.