കൊടകര കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.സുരേന്ദ്രന് നോട്ടിസ്

കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നോട്ടിസ്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ മൂന്നര കോടി വരുന്ന പണം നഷ്ടപ്പെട്ടത് സംബന്ധിച്ച കേസിലാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബി.ജെ.പി. നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല.