വെഞ്ഞാറമൂട് കൊലപാതകം: സാമൂഹിക വിരുദ്ധര്‍ക്ക് ഒരുവര്‍ഷമായി അടൂര്‍ പ്രകാശ് സഹായം ചെയ്യുന്നു, പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി കടകംപള്ളി

വെഞ്ഞാറമൂട് കൊലപാതകത്തില്‍ അടൂര്‍ പ്രകാശ് എംപിക്കുനേരെ കടുത്ത വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക വിരുദ്ധര്‍ക്ക് ഒരുവര്‍ഷമായി അടൂര്‍ പ്രകാശ് സഹായം ചെയ്യുന്നുവെന്ന് കടകംപള്ളി ആരോപിക്കുന്നു.

ഇരട്ടകൊലയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. പ്രതികളില്‍ സി പി എമ്മുകാരുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണ്. വാമനപുരം എം എല്‍ എയുടെ മകനെതിരെ തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അടൂര്‍ പ്രകാശിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഒഴിഞ്ഞുമാറാനാകില്ലെന്നും കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നും കടകംപള്ളി വ്യക്തമാക്കി.