ഡ്രൈവർ ഉറങ്ങി, കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു

വിവാഹം നടന്ന ഒരാഴ്ച്ച തികയുന്ന നവ വധുവിനു ദാരുണാന്ത്യം. കാര്‍ സ്‌കൂടറിലിടിച്ച് പരുക്കേറ്റ നവവധു കാസർകോട് ഉപ്പളയിലെ ഖദീജ (24) ആണ്‌ മരിച്ചത്.കാർ ഡ്രൈവർ ഉറങ്ങി പോയതാണ്‌ അപകടത്തിനു കാരണം എന്ന് അറിയുന്നു.പന്നിപ്പാറ ജമാഅത് ട്രഷറര്‍ അബ്ദുര്‍ റഹ് മാന്റെ മകന്‍ അസീസി (29)ന്റെ ഭാര്യ ഉപ്പളയിലെ ഖദീജ.ഭർത്താവിനു ഗുരുതരമായ പരിക്കുകൾ ആണുള്ളത്.ഖദീജ (24) യാണ് മംഗളൂരു ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടത്. കാല്‍ അറ്റു പോയ അസീസ് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേശീയപാതയിൽ കല്ലങ്കയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഉപ്പളയിലെ യുവതിയുടെ വീട്ടില്‍ നിന്നും പന്നിപ്പാറയിലെ അസീസിന്റെ വീട്ടിലേക്ക് സ്‌കൂടറിൽ വരുന്നതിനിടെ എതിരെ വന്ന ഡസ്റ്റര്‍ കാറിടിച്ചാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതിനാല്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂടറിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടവിവരമറിഞ്ഞ് കാസര്‍കാട് ടൗണ്‍ സിഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച തികയുമ്പോഴായിരുന്നു അപകടം നടന്നത്