കെ.കെ രമയെ കൈരളി ചാനലിന് പേടിയോ? ടിവിയില്‍ സാങ്കേതിക തടസം വന്നത് രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മാത്രം

തിരുവനന്തപുരം: പാര്‍ട്ടി ചാനലായ കൈരളിക്ക് കെ.കെ രമയെയും ആര്‍എംപിയെയും ഇത്രയ്ക്ക് പേടിയോ…കെകെ രമയുടെ സത്യപ്രതിജ്ഞ ചടങ്ങ് കാണിക്കാതെ കൈരളി ന്യൂസ്. സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. പിആര്‍ഡി നല്‍കിയ വീഡിയോ ഔട്ടില്‍ സാങ്കേതിക പ്രശ്നം ഉണ്ടെന്ന് കാട്ടി രമയുടെ സത്യപ്രതിജ്ഞ സമയം ഇടവേളയെടുത്താണ് പാര്‍ട്ടി ചാനല്‍ രമയുടെ സത്യപ്രതിജ്ഞ ഒഴിവാക്കിയത്. ഇതേ സമയം തന്നെ ഒരു സാങ്കേതിക പ്രശ്നങ്ങളുമില്ലാതെ മറ്റു ചാനലുകള്‍ രമയുടെ സത്യപ്രതിജ്ഞ നല്‍കിയത്.

95-മനായി രമേശ് ചെന്നിത്തല സത്യ പ്രതിജ്ഞ ചെയ്യുന്നതുവരെ ഇടവളകളില്ലാതെ വാര്‍ത്ത നല്‍കിയ കൈരളി ന്യൂസ് പെട്ടന്ന് പിആര്‍ഡി നല്‍കിയ ദൃശ്യങ്ങളില്‍ സാങ്കേതിക പ്രശ്നം ഉണ്ടെന്നു പറയുകയായിരുന്നു. ദൃശ്യം ഫ്രീസ് ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതേ പിആര്‍ഡിയുടെ ഔട്ട് ഉപയോഗിച്ചായിരുന്നു മറ്റു ചാനലുകളെല്ലാം സത്യപ്രതിജ്ഞ നല്‍കിയത്.

അവിടെയൊന്നും കുഴപ്പവുമില്ലായിരുന്നു. ഏതെങ്കിലും തരത്തില്‍ വീഡിയോ ഔട്ടിന് തകരാര്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ ചാനലുകള്‍ക്കും അതു ബാധകമായേനെ. സത്യ പ്രതിജ്ഞാ ചടങ്ങ് തത്സമയം തടസപ്പെടുകയും ചെയ്തേനേ. എന്നാല് കൈരളിക്ക് മാത്രം എങ്ങനെ സാങ്കേതിക പ്രശ്നമുണ്ടായി എന്നതാണ് ചോദ്യം.

ഇവിടെയാണ് രമേശ് ചെന്നിത്തലയ്ക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രനും, അതിനു ശേഷം കെകെ രമയും സത്യപ്രതിജ്ഞ ചെയ്യാന്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് രമയുടെ സത്യപ്രതിജ്ഞ ഒവിവാക്കാന്‍ മനപ്പൂര്‍വം സാങ്കേതിക പ്രശ്നം സൃഷ്ടിച്ചതകാമെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. നേരത്തെ സാരിയില്‍ ടിപി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞാണ് കെകെ രമ ഇന്നു സഭയില്‍ എത്തിയത്. ടിപി ഉയര്‍ത്തിയ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കെകെ രമ വ്യക്തമാക്കിയിരുന്നു.