വെറുമൊരു ഭോഗവസ്തുവായി ശരീരം പങ്കിടാന്‍ ഒരുക്കമല്ലാത്ത ഞാന്‍ അടുത്ത കിടപ്പറയില്‍ അന്യയായ് കിടന്നിട്ടുണ്ട്-കല മോഹന്‍ പറയുന്നു

കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കുടുംബകാര്യങ്ങളില്‍ മന്ത്രിയെ പോലെ ഭര്‍ത്താവിനെ ഉപദേശിക്കണം.. ദാസിയെ പോലെ വീട്ടിലെ ജോലി ചെയ്യണം, മഹാലക്ഷ്മിയെ പോല്‍ ഒരുങ്ങി നില്‍ക്കണം, അമ്മയെ പോലെ സ്‌നേഹമായി ആയും ഭൂമിയെ പോലെ ക്ഷമ ഉള്ളവളായും, കിടപ്പറയില്‍ വേശ്യ ആയും പുരുഷനെ തൃപ്തി പെടുത്തുന്ന സ്ത്രീയെ, കുലസ്ത്രീ എന്ന് വിളിക്കാം എന്നാണല്ലോ.. പക്ഷേ മന്ത്രിയായിരുന്നാലും തനിക്ക് ഇതില്‍ പലതും സാധിച്ചിട്ടില്ലെനന്ന് കല മോഹന്‍ പറയുന്നു.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കുടുംബകാര്യങ്ങളില്‍ മന്ത്രിയെ പോലെ ഭര്‍ത്താവിനെ ഉപദേശിക്കണം.. ദാസിയെ പോലെ വീട്ടിലെ ജോലി ചെയ്യണം, മഹാലക്ഷ്മിയെ പോല്‍ ഒരുങ്ങി നില്‍ക്കണം, അമ്മയെ പോലെ സ്‌നേഹമായി ആയും ഭൂമിയെ പോലെ ക്ഷമ ഉള്ളവളായും, കിടപ്പറയില്‍ വേശ്യ ആയും പുരുഷനെ തൃപ്തി പെടുത്തുന്ന സ്ത്രീയെ, കുലസ്ത്രീ എന്ന് വിളിക്കാം എന്നാണല്ലോ..

ഹൃസ്വമായ കാലത്തേയ്ക്ക് എങ്കിലും ഞാന്‍ മന്ത്രി ആയിരുന്നിട്ടുണ്ട്, ആ അവസരത്തില്‍ ഒട്ടനവധി പ്രശംസ കിട്ടിയിട്ടും ഉണ്ട്.. ദാസിയെ പോല്‍ പണി ചെയ്യാന്‍ ഒരുക്കമായിരുന്നില്ല.. എന്ന് വെച്ചു ജോലി ചെയ്യാതെ അല്ലായിരുന്നു… രൂപത്തില്‍ എനിക്കു തോന്നണം,അണിഞ്ഞു ഒരുങ്ങാന്‍.. എന്നാല്‍ വൃത്തിയോടെ നിന്നിരുന്നു… അമ്മയേക്കാള്‍ സ്‌നേഹമുണ്ടെന്നു അംഗീകരിക്കുന്നു എന്ന് കുറച്ചു കാലം കേട്ടു ബോധ്യപ്പെട്ടിട്ടുണ്ട്.. എന്നിലെ വ്യക്തിത്വം കാണാതെ പോയാല്‍, എന്നിലെ എന്നെ നിസ്സാരവല്‍ക്കരിച്ചാല്‍ ക്ഷമ ഇല്ലാത്ത ഞാന്‍ കഠിനമായി പൊട്ടിത്തെറിച്ചു പോയിട്ടുണ്ട്… വെറുമൊരു ഭോഗവസ്തു ആയി ശരീരം പങ്കിടാന്‍ ഒരുക്കമല്ലാത്ത ഞാന്‍ അടുത്ത കിടപ്പറയില്‍ അന്യയായ്, കിടന്നിട്ടുണ്ട്.. ദാമ്പത്യം മുറിച്ചു ഇറങ്ങുമ്പോള്‍ പൂര്‍ണ്ണമായും ഞാനൊരു ‘കുലസ്ത്രീ’ അല്ലാതായി എന്ന് പറയാം..

കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ എന്നാണല്ലോ.. എന്റെ കഴിവിന് പരിമിതികള്‍ ഉണ്ടെന്ന് അറിഞ്ഞു ഞാന്‍ ഒഴിഞ്ഞു.. എന്നെ സ്വാധീനിച്ച ഒരു ദമ്പതികള്‍ ഉണ്ട്.. മോള്‍ടെ അച്ഛന്റെ കൂട്ടുകാരനും ഭാര്യയും.. പിരിഞ്ഞ ശേഷം അവരൊക്കെ എനിക്കു അന്യരാണ്.. അതങ്ങനെ ആണല്ലോ.. അവര്‍ മറുവശത്തെ ആളുകള്‍ ആണ്.. അദ്ദേഹം അവരുടെ പ്രിയപെട്ടവനാണ്… ലിയാക്കത്തും ഹഫീലയും.. ഞാന്‍ ആവോളം ആസ്വദിച്ചു കണ്ട സ്‌നേഹം..
ഹഫീലാത്ത വായാടിയും സരസ്സയും ആണ്.. അവരിങ്ങനെ തുടരെ തമാശകള്‍ പറഞ്ഞു ശബ്ദം ഉണ്ടാക്കി ചിരിക്കും.. ഒട്ടും അച്ചടക്കമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു പുരുഷന്മാരെ വരെ ഞെട്ടിക്കുകയും ചെയ്യും. ആണ്‍കൂട്ടങ്ങള്‍ ഉണ്ടെന്ന് ഉള്ളതൊന്നും അവര്‍ക്ക് വിഷയമല്ല.. എന്നിരുന്നാലും ഒറ്റ പുരുഷന്‍ പോലും അവരോടു അപമര്യാദ ആയി പെരുമാറാന്‍ ധൈര്യപ്പെടില്ല.. ആ പിരികത്തില്‍ അവരുടെ തന്റേടം ഉണ്ട്..

മക്കളോട് ഇത്രയും സൗഹൃദം ആയി പെരുമാറുന്ന ഒരമ്മയെ ഞാന്‍ കണ്ടിട്ടില്ല.. എന്നാല്‍ ചിലപ്പോള്‍ വളരെ അരോചകം ആയി തോന്നും വിധം ആരോടും അടുക്കാതെ മാറി ഇരിക്കുന്നതും കാണാം.. പരിധി ഇല്ലാത്ത സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കി, അവരെ നേര്‍വഴിക്കു കൊണ്ട് വന്ന ഒരമ്മ.. സ്വാതന്ത്ര്യം കൊടുത്തത് കൊണ്ട് ഒരു മക്കളും വഴി തെറ്റില്ല എന്ന് ഞാന്‍ അടിവര ഇട്ടത് അവിടെ നിന്നാണ്. എന്ത് കാര്യവും അമ്മയും മക്കളും ഒന്നിച്ചു ഇരുന്നു പറയുന്നത് കണ്ടിട്ടുണ്ട്.. കാര്യമായ വിദ്യാഭ്യാസം ഉണ്ടോ എന്നറിയില്ല.. ഹഫീലാത്തയുമായി ഞാന്‍ അധികം അടുത്തിട്ടില്ല.. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയം ഇല്ലായിരുന്നു.. മുഖത്തടിച്ചു സംസാരിക്കുന്ന രീതിയും എന്നെ അവരില്‍ നിന്നും അകറ്റി നിര്‍ത്തി..

പക്ഷെ ഞാനാ കുടുംബത്തെ എപ്പോഴും സമാധാനത്തോടെ വീക്ഷിച്ചു.. ഒട്ടും മായമില്ലാത്ത പ്രതികരണം അപൂര്‍വ്വം ആണല്ലോ.. ഡപ്പാം കുത്തു പാട്ടു കേട്ടാലും തുള്ളാന്‍ ഭാര്യയും ഭാര്തതാവും ഒന്നിച്ചിറങ്ങും.. കൈകോര്‍ത്ത്, കെട്ടിപിടിച്ചു തുള്ളും.. മതിമറന്നു ആലിംഗനം ചെയ്യും.. ഉമ്മ വെയ്ക്കും.. ലിയാക്കയെ ആയിരുന്നു എനിക്കു ഹഫീലാത്തയെക്കാള്‍ ഇഷ്ടം.. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍, ലിയാക്ക ബിസിനസ്സില്‍ കേറി കഴിഞ്ഞു..
അന്നേ കണ്ടിട്ടുണ്ട്.. അടുക്കുന്നത് മോള്‍ടെ അച്ഛന്റെ ഒപ്പം കൂടിയതിനു ശേഷം ആണെന്ന് മാത്രം.. എന്ന് വെച്ച് പ്രായം അന്നത്തെ തന്നെ.. കാഴ്ചയില്‍ ഒട്ടും കൂടാതെ.. അത്രയേറെ സ്‌നേഹം കൊടുക്കാന്‍ അങ്ങേര്‍ക്കു തട്ടമിട്ട് ഒരിക്കലും പോലും കണ്ടിട്ടില്ലാത്ത മൊഞ്ചത്തി കൂടെ ഉണ്ടല്ലോ.. ഇസ്ലാമികളെ എന്നല്ലല്ലോ ഹുറാനില്‍ വിളിച്ചിരിക്കുന്നത്.. മനുഷ്യരെ എന്നല്ലേ.. അങ്ങേരു അത്തരം ഒരാളാണ്..

ലിയാക്കയുടെ പ്രത്യേകത എന്നാല്‍, മറ്റുള്ളവര്‍ പരിധി വിട്ടു കളിയാക്കിയാലും ചിരിച്ചു നില്‍ക്കുന്ന ഒരു മുഖം.. പക്ഷെ ഉറപ്പുള്ള വ്യക്തിത്വം.. അവരുടെ കടയില്‍ ചെന്നു സാധനം വാങ്ങി ഇറങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കും.. പണം ഇടാനും ഉണ്ടാക്കാനും അറിയുന്നവന്‍.. ഒന്നൊന്നര പാചകമാണ് ഹഫീലാത്ത.. എന്നാല്‍ അടുക്കള അടയ്ക്കാന്‍ തോന്നിയാല്‍ കേറുകയും ഇല്ല.. അവസാന വാക്ക് അവരില്‍ ഒരാളുടെ അല്ല.. രണ്ടുപേരുടെയും തീരുമാനം ആണെന്ന് പുറത്ത് നിന്നും നോക്കുന്ന ആര്‍ക്കും മനസ്സിലാകും.. അവര്‍ സ്ത്രീ ശാക്തീകരണത്തിന്റെ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ടാകില്ല.. ലിയാക്ക ഫെമിനിച്ചി എന്ന വാക്കും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.. അവരുടെ മകളെ അവര്‍ വാര്‍ത്തെടുത്ത പോലെ എന്റെ മകളെ വളര്‍ത്തണം എന്നാണ് എന്റെ ആഗ്രഹം.. പ്രാര്‍ത്ഥന.. എന്റെ മകളുടെത് വിപരീത സാഹചര്യം ആണെങ്കില്‍ കൂടി..

ഹഫീലതയുടെ മകളുടെ ആയിഷ എന്ന പേരിനു അത്രയും ഭംഗി കൂടുന്നത് അവളുടെ പ്രസരിപ്പില്‍ ആണെന്ന് തോന്നിയിട്ടുണ്ട്.. അവരുടെ മകനെ അവര്‍ വളരാന്‍ വിട്ടിരുന്ന സാഹചര്യത്തില്‍, എനിക്കു ഒരു മോന്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാനും വിട്ടേനെ.. ഉറപ്പാണ്, നാളെ അവന്‍ കാരണം ഒരു പെണ്ണ് കരയില്ല എന്ന്.. മക്കയില്‍ പോകാതെ പുണ്യം ചെയ്ത മുസല്‍മാന്‍ ആണ് ലിയാക്ക എന്ന് മനസ്സിലാക്കാന്‍ അതല്ലാത്ത ആളുകളെയും ആ കാലത്ത് സഹിക്കേണ്ടി വന്നിട്ടുണ്ട്.. ഒരിക്കലും തല മൂടി കണ്ടിട്ടില്ലാത്ത ഹഫീലാത്ത മനസ്സ് കൊണ്ട് നന്മ ഉള്ളവള്‍ ആയിരുന്നു.. കൊച്ചു കാര്യങ്ങള്‍ ആണെങ്കിലും ഇപ്പോള്‍ ഞാനവരെ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്… നൂറു വര്‍ഷം ഉറങ്ങി കിടക്കാം.. ഉമ്മ തന്നു ഉണര്‍ത്തുന്നത് ഒരു ചക്രവര്‍ത്തി ആണെങ്കില്‍ എന്ന് വായിച്ചിട്ടുണ്ട്.. ലിയാക്ക ചക്രവര്‍ത്തിയും ഹഫീലാത്ത അങ്ങേരുടെ ഹൂറിയും ആണ്.. ദൈവമേ, നീയും കണ്ണ് വെയ്ക്കരുതേ.. ആ പൊട്ടിച്ചിരികള്‍ക്ക് നൂറു വര്‍ഷം ആയുസ്സും ആരോഗ്യവും ഉണ്ടാകണം…