Home crime സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന സൈബർ ലോകത്തെ ചില ഉഡായിപ്പുകൾ, കല മോഹൻ കുറിക്കുന്നു

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന സൈബർ ലോകത്തെ ചില ഉഡായിപ്പുകൾ, കല മോഹൻ കുറിക്കുന്നു

സൈബർ ലോകത്ത് ഏറ്റവും കൂടുതൽ അക്രമത്തിനും അധിക്ഷേപത്തിനും ഇരയാകുന്നത് സ്ത്രീകൾ ആണ്. സോഷ്യൽ മീഡിയകളിലൂടെ ആണ് കൂടുതലും സ്ത്രീകളാണ് അപമാനിക്കപ്പെടുന്നത്. പലരും തങ്ങൾക്ക് സംഭവിച്ച സംഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്താറുണ്ട്. ഇപ്പൊൾ കല മോഹൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണ് ഇപ്പൊൾ വൈറൽ ആകുന്നത്. തന്റെ ഒരു സുഹൃത്തിന് സംഭവിച്ച കാര്യമാണ് കല പങ്ക് വെച്ചിരിക്കുന്നത്. തന്റെ ഒരു സ്ത്രീ സുഹൃത്തിന് അവരുടെ മറ്റൊരു സുഹൃത്തിന്റെ ഭർത്താവ് മോശം മെസ്സേജ് അയച്ചു എന്ന് കല ഫേസ്ബുക്കിൽ കുറിക്കുന്നു.

അടുത്തിടെ ന്റെ ചങ്ങാതിടെ കൂട്ടുകാരിടെ കെട്ട്യോൻ, ഓൾക്ക്, അതായത് ഭാര്യേടെ കൂട്ടുകാരിക്ക് whtsaap വഴി ഒരു “” നിഷ്കളങ്ക “” ചിത്രം അയച്ചു.. ഓന്റെ തന്നെ… വസ്ത്രം ഇടാൻ തോന്നാത്ത സമയത്തു അങ്ങനെ അല്ലേ ഫോട്ടോ അയക്കാൻ പറ്റു.. അതൊരു കുറ്റമാണോ !? കൂട്ടുകാരി കശ്‌മല അത് ഭാര്യയെ വിളിച്ചു പറഞ്ഞു.. ഭാര്യ നാറി പോയില്ലേ.. ഇങ്ങൾക്ക് വൃത്തിക്കെട്ട ഫോട്ടോ അയക്കാൻ എന്റെ കൂട്ടുകാരി തന്നെ വേണോ എന്റെ മാനം ഇങ്ങൾ കളഞ്ഞില്ലേ ന്നൊക്കെ അവള് കിടന്നു അലറുന്നു..

കുട്ട്യോള് അപ്പുറത്ത് ഉണ്ടെടി പതുക്കെ.. ഞാൻ അതവൾക്ക് അയച്ചതല്ല.. ആള് മാറി പോയതാ… ഭാര്തതാവ് എത്ര നിഷ്കളങ്കൻ ആണല്ലേ.. – കല ഫേസ്ബുക്കിൽ കുറിച്ചു.

കല മോഹന്റെ കുറിപ്പിന്റെ പൂർണ രൂപം;

സൈബർ ലോകത്തെ ചില ഉഡായിപ്പുകൾ, ആരിലും ഉണ്ടാകും..  അതിപ്പോ ഞാനായാലും നീയായാലും…   ന്നാലും കക്കാൻ അറിഞ്ഞാൽ നിൽക്കാനും പഠിക്കണം..  ചില പ്രമുഖന്മാർക്ക് ഒരു പ്രശ്നം ഉണ്ട്.. അങ്ങനിരിക്കുമ്പോൾ ഫോട്ടോ എടുത്തങ്ങു അയക്കും..  ഓന്റെ മുഖോം വല്ലോന്റേം മസിലും അങ്ങനെ അങ്ങനെ.

അടുത്തിടെ ന്റെ ചങ്ങാതിടെ കൂട്ടുകാരിടെ കെട്ട്യോൻ, ഓൾക്ക്, അതായത് ഭാര്യേടെ കൂട്ടുകാരിക്ക് whtsaap വഴി ഒരു “”നിഷ്കളങ്ക “” ചിത്രം അയച്ചു..ഓന്റെ തന്നെ…  വസ്ത്രം ഇടാൻ തോന്നാത്ത സമയത്തു അങ്ങനെ അല്ലേ ഫോട്ടോ അയക്കാൻ പറ്റു..    അതൊരു കുറ്റമാണോ  ? കൂട്ടുകാരി കശ്‌മല അത് ഭാര്യയെ വിളിച്ചു പറഞ്ഞു..  ഭാര്യ നാറി പോയില്ലേ..  ഇങ്ങൾക്ക് വൃത്തിക്കെട്ട ഫോട്ടോ അയക്കാൻ എന്റെ കൂട്ടുകാരി തന്നെ വേണോ  , എന്റെ മാനം ഇങ്ങൾ കളഞ്ഞില്ലേ ന്നൊക്കെ അവള് കിടന്നു അലറുന്നു..

കുട്ട്യോള് അപ്പുറത്ത് ഉണ്ടെടി പതുക്കെ.. ഞാൻ അതവൾക്ക് അയച്ചതല്ല.. ആള് മാറി പോയതാ.. ഭാര്തതാവ് എത്ര നിഷ്കളങ്കൻ ആണല്ലേ????????????????..

NB :ഇത് ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒന്നുമല്ല.. പോസ്റ്റിൽ ചോദ്യങ്ങളില്ല