നീ വലിയ കുട്ടി അല്ലെ എന്ന വാക്കുകൾ അവന്റെ ആ കുഞ്ഞു മനസ്സിനെ വേദനിപ്പിക്കും

ഒരു വീട്ടിൽ രണ്ടും മൂന്നും മക്കളുണ്ടാവുക സർവ്വസാധാരണമാണ്. ചില മാതാപിതാക്കൾക്ക് മക്കളെ ഒരുപോലെ സ്നേഹിക്കാൻ സാധിക്കില്ല.. അതുമലം വിഷമത്തിലാവുന്നത് കുട്ടികളാണ്. സഹോദരങ്ങള്‍ തമ്മിലുള്ള കലഹത്തിനും നിയന്ത്രിക്കാനാകാത്ത വികൃതിയിലേക്കും ആയിരിക്കും ഇത് ചെന്നെത്തുന്നത്. ആര്‍ട്ട് ഓഫ് പാരന്റിംഗിനെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് കല.

രണ്ടു ചെറിയ ആണ്മക്കളെയും കൊണ്ട് കഷ്ട്ടപ്പെടുന്ന ‘അമ്മ ഉണ്ട്..ഭർത്താവ്  ഉപേക്ഷിച്ചു പോയ ഒരുവൾ..”അവത്തുങ്ങളെ പൂട്ടി ഇട്ടിട്ടാണ് ചേച്ചി ഞാൻ ജോലിക്കു ഇറങ്ങുന്നത്..കുരുത്തക്കേടിനു കയ്യും കാലും വെച്ചതാ..പക്ഷെ എന്താ ചെയ്ക..?അരി വാങ്ങേണ്ടേ.!?പതം പറഞ്ഞു ശ്രീദേവി എന്നും കരയും…ഇന്നലെ , അവളുടെ രണ്ടര വയസ്സ് ഉള്ള ഇളയ മോനെ അഞ്ചു വയസ്സുകാരൻ അലമാരയിൽ എടുത്ത് വെച്ചങ്ങു പൂട്ടി..”അവനെ ഏതെങ്കിലും ട്യൂഷന് വിടാൻ പറഞ്ഞാൽ ‘അമ്മ കേൾക്കില്ലഭയങ്കര കുരുത്തക്കേട്..ഞാൻ അതോണ്ട് അലമാരയിൽ സൂക്ഷിച്ചു പൂട്ടി വെച്ചിട്ടുണ്ട്..”ഇളയ കുഞ്ഞു വന്നു എന്നത് കൊണ്ട് അഞ്ചു വയസ്സുകാരൻ പക്വത എത്തണം എന്നില്ല.”അവനെ എന്തെങ്കിലും ചെയ്താൽ ‘അമ്മ അടിക്കും..എന്നെ ഉപദ്രവിക്കുമ്പോൾ എനിക്ക് നോവില്ലേ..ശല്യം സഹിക്കാൻ വയ്യാതെ ആണ് ഞാൻ അലമാരയിൽ വെച്ച് പൂട്ടിയത്..!”’

ശ്രീദേവിയുടെ മകന്റെ വാക്കുകളിലെ നിഷ്കളങ്കത..!എന്റെ ആങ്ങള അവനിട്ടു കൊടുത്ത് ശെരിക്കും.., നന്നാകില്ല, അസത്ത്…അത് പറയുമ്പോഴും ശ്രീദേവിയുടെ വിറയൽ മാറിയിരുന്നില്ല..ശ്രീദേവി പഠിച്ചിട്ടില്ല, അവളുടെ ആങ്ങളയ്ക്കും വിദ്യാഭ്യാസം ഇല്ലാ..പക്ഷെ, ചില കാര്യങ്ങളിൽ പഠിത്തം ഇല്ലാത്തവരും ഉള്ളവരും ഒരേ പോലെ തന്നെ..

വർഷങ്ങൾക്ക് മുന്പ് ഒരു lkg കുട്ടിയേയും കൊണ്ട് അവളുടെ അമ്മയും അമ്മുമ്മയും എന്റെ കൗൺസലിംഗ് തേടി എത്തി..അന്യമതസ്ഥനെ പ്രണയിക്കുന്ന കൗമാരക്കാരിയെ പറഞ്ഞു മനസ്സിലാക്കാൻ കൊണ്ട് വന്ന ഭാവത്തിൽ അവർ കുട്ടിയെ എനിക്ക് മുന്നില് ഇരുത്തി..കുഞ്ഞു മോളെന്നെ കൗതുകത്തോടെ നോക്കി..എന്തിനാ മോളെ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് ഞാൻ അവളോട് തന്നെ ചോദിച്ചു..എനിക്ക് responsibility ഇല്ല, എന്നവൾ തത്ത പഠിച്ചു പറയും പോൽ പറഞ്ഞു..

കൈക്കുഞ്ഞായ കൊച്ചു മകനെ എടുത്തിരിക്കുന്ന അമ്മുമ്മയുടെ മുഖത്തു പോലും ഗൗരവമാണെന്നു ഞാൻ കണ്ടു…കുട്ടിയുടെ അമ്മയാകട്ടെ നിരാശയും ഉത്കണ്ഠയും നിറഞ്ഞ വാക്കുകളിലൂടെ കുട്ടിയുടെ കുറ്റങ്ങൾ നിരത്തി..IT ഉദ്യോഗസ്ഥർ ആണ് അവരും ഭര്തതാവും.വളരെ അധികം തിരക്കുകൾ ഉള്ളവർ..ഇളയ കുഞ്ഞു ഉണ്ടായതിൽ പിന്നെ ഭാര്യ അവധിയിൽ..ഉടനെ തന്നെ ജോലിക്ക് തിരികെ പ്രവേശിക്കണം..അമ്മുമ്മ ആണ് കൊച്ചുമകളുടെ മേൽനോട്ടം..രണ്ടു കുഞ്ഞുങ്ങൾ ആകുമ്പോൾ അമ്മുമ്മ വലയും..LKG ക്കാരിക്ക് ഉത്തരവാദിത്വം തീരെ ഇല്ല.അനിയൻ വാവയുടെ കാര്യങ്ങൾ അവൾ ഒട്ടും ശ്രദ്ധിക്കുന്നില്ല..അമ്മുമ്മയെ ഒന്ന് സഹായിക്കേണ്ടേ?ഇപ്പോഴും കൊച്ചു കുട്ടി എന്നാണ് ഭാവം..

ആ നാലര വയസ്സുകാരിയെ ഞാൻ നോക്കി..നക്ഷത്രകണ്ണ് ചിമ്മി അവൾ നോക്കുന്നുണ്ട്..എന്ത് എഴുതാൻ ആണ് കൂടുതൽ….?ART of ParEnTInG എന്നത് ഒരു വലിയ മേഖല തന്നെയാണ്..സ്വിച്ച് ഇട്ടാൽ ചലിക്കുന്ന പാവകളാക്കി മക്കളെ മാറ്റരുത്…ഇളയ കുഞ്ഞു വരുന്നതിനു തലേന്ന് വരെ അമ്മയുടെയും അച്ഛന്റെയും അമ്മുമ്മയുടെയും ചെല്ല കുഞ്ഞായിരുന്നവർ പെട്ടന്ന് ഒരു നാൾ കൊണ്ട് പ്രായത്തെവെല്ലുന്ന പക്വത എത്തില്ല..എത്ര പറഞ്ഞു മനസ്സിലാക്കിയാലും അവരിൽ മുതിർന്നവർ കരുതുന്ന ഉത്തരവാദിത്വം വരില്ല..

കൈകുഞ്ഞിനു സ്നേഹത്തെ കുറിച്ചു ഒന്നും അറിയില്ല..പക്ഷെ ഇന്നലെ വരെ തനിക്കു കിട്ടിയത് പോകുന്നു എന്ന് കാണുമ്പോൾ മൂത്തകുഞ്ഞ് അസ്വസ്ഥൻ ആകും..അവന്റെ പ്രവർത്തികൾ ശ്രദ്ധകിട്ടാൻ വേണ്ടിയാണ് എന്നത് പലപ്പോഴും മുതിർന്നവർ മനസ്സിലാകില്ല…നീ വലിയ കുട്ടി അല്ലെ, എന്ന വാക്കുകൾ അവൻ വെറുത്ത് തുടങ്ങും, കൂടെ തനിക്കു പിന്നാലെ വന്നു തനിക്കു കിട്ടിരുന്ന സ്ഥാനം തട്ടി കളഞ്ഞ ഇളയ കുഞ്ഞിനേയും…. Sibling rivalary എന്ന സംഭവം അവിടെ തുടങ്ങുക ആണ്… !