ഭാര്യയുടെ അവിഹിതം കണ്ടു പിടിച്ച പുരുഷന്റെ ക്ഷമയെ കുറിച്ച്‌ മനശാസ്ത്രജ്ഞയുടെ കുറിപ്പ്

കുടുംബ കലഹങ്ങളില്‍ സാധാരണയായി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് പുരുഷന്‍മാരെയാണ്. സ്ത്രീകളുടെ കണ്ണീരിന് പ്രാധാന്യം നല്‍കിയുള്ള നിരവധി സംഭവങ്ങള്‍ അത്തരത്തില്‍ നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുരുഷന്റെ ക്ഷമാശീലം കൊണ്ട് നിലനില്‍ക്കുന്ന കുടുംബങ്ങളെ കുറിച്ച്‌ ഫേസ്ബുക്കില്‍ എഴുതുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റായ കല

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്ത്രീകളുടെ സങ്കടങ്ങളാണ് പൊതുവെ വാഴ്ത്തപ്പെടാറുള്ളത്.. ഭാര്തതാവ് മറ്റൊരു സ്ത്രീയുടേത് ആകുമ്ബോള്‍,
കാമുകന്‍ ഉപേക്ഷിക്കുമ്ബോള്‍ ഒക്കെ അവള്‍ക്ക് ഉണ്ടാകുന്ന തകര്‍ച്ച.. ഭൂമിയോളം ക്ഷമിക്കും, കാല്‍ക്കല്‍ കിടക്കും, അങ്ങനെ അവളെ ഇരയും പുരുഷനെ വേട്ടക്കാരുമാക്കും.. ആണിന്റെ പരാതി ആര് കേള്‍ക്കുന്നു?

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മൊബൈല്‍ പ്രാബല്യത്തിന് വരും മുന്‍പ്,ഭാര്യയുടെ അവിഹിതം കണ്ടു പിടിച്ച ഒരു ഭാര്തതാവിനെ കണ്ടിട്ടുണ്ട്.. ഒറ്റ മകളാണ്, പൊന്നായി വളര്‍ത്തുകയാണ്..ഭാര്യയെ ഉപേക്ഷിക്കാന്‍ വയ്യ…
മകളുടെ ജീവിതം പോകും.. എന്നാല്‍ ഭാര്യയെ,നിയന്ത്രിക്കാനും മാര്‍ഗ്ഗമില്ല..ഒന്‍പതാം ക്ലാസ്സുകാരി മകള്‍ ഇടപെട്ടു ഫോണ്‍ ലോക്ക് ചെയ്തു വെച്ചിട്ട് സ്‌കൂളില്‍ പോകും..അവളായിരുന്നു അമ്മയെ നിയന്ത്രിച്ചത്..
ഒരിടം കിട്ടിയാല്‍ വേലി ചാടുന്ന ഭാര്യയെ സ്‌നേഹം കൊണ്ടല്ല സഹിക്കുന്നത്..തിന്നാനും കുടിക്കാനും കിടക്കാനും പിന്നെ വഴിയില്ലാതാകും..പൊറുത്തു അവളോട്..അതിന്റെ ചൊരുക്ക് നല്ല കുടുംബജീവിതങ്ങള്‍ കാണുമ്ബോള്‍ തനിക്കു ഉണ്ടാകാറുണ്ടെന്നു അയാള്‍ പറഞ്ഞു..ഇന്നിപ്പോ മകള്‍ വിവാഹിതയായി വിദേശത്തു താമസമായി..ഈ ഇടയ്ക്ക് ഞാന്‍ അയാളെ കാണുമ്ബോള്‍,അന്നത്തെ അതേ ശുഷ്‌ക്കിച്ച ശരീരവും കുറുകിയ കണ്ണുകളും ഓര്‍മ്മ വീണ്ടെടുത്തു.

ഒട്ടേറേ അസുഖങ്ങളുണ്ട്, ഭാര്യയുടെ ശുശ്രൂഷ കിട്ടുന്നുണ്ട്..അവളുടെ വ്യക്തി ജീവിതത്തില്‍ ഞാന്‍ ഇടപെടാറില്ല..അന്നും അരോചകമായിരുന്ന അയാളുടെ ദുഷിച്ച മനോഭാവത്തിന്റെ കുറെ വര്‍ത്തമാനങ്ങള്‍ വീണ്ടും കേട്ടു..മറ്റുള്ളവരുടെ നല്ല ജീവിതം കണ്ടു സഹിക്കാന്‍ പറ്റാത്ത അന്നത്തെ ആ അവസ്ഥ അയാളില്‍ വളരെ ശക്തമായി ഇപ്പോഴുമുണ്ട്..കൂടിയിട്ടുണ്ട് എങ്കിലേ ഉള്ളു..സംസാരം കേട്ടപ്പോള്‍, തോന്നി.. !

ആണത്തം ഭാര്യ ചവിട്ടി തേച്ചു എന്നതിന്റെ പക ഉള്ളില്‍ ജീവിതാവസാനം വരെ ഉണ്ടാകും..
മാനസികമായഅപകര്‍ഷത ബോധം അയാളില്‍ ഒട്ടനവധി അസുഖങ്ങള്‍ ഉണ്ടാക്കി…ആ ജീവിതം അങ്ങനെ പോകുന്നു..

അടുത്ത കേസും ഒരു പുരുഷന്‍ തന്നെയാണ്.” കഷ്ട്ടപെട്ടു ഒരു വീട് ഉണ്ടാക്കി..അവള്‍ക്കു സര്‍ക്കാര്‍ ജോലിയാണ്..ഞാന്‍ ഏറെ കാലം വിദേശത്ത് ആയിരുന്നു..അയല്‍വാസിയായ ഒരു പണക്കാരനുമായി അവള്‍ക്കു അടുപ്പം.രണ്ടു കുട്ടികളുണ്ട്..അവളുടെയും കാമുകന്റെയും യാത്രകളുടെ വിശദവിവരം കിട്ടി..
പക്ഷെ, പ്രതികരിക്കാന്‍ വയ്യ…അവളുടെ അമ്മയും ഞാനും അല്ലേല്‍ തന്നെ പോരാണ്..
പെണ്ണ് ഭരിക്കും, ആണ് അടങ്ങി ഒതുങ്ങി കഴിയണം എന്നാണ് അവരുടെ രീതി..
ഞാന്‍ പൊട്ടിത്തെറിച്ചാല്‍, എനിക്കു കഷ്ട്ടപെട്ടു വെച്ച വീടും എന്റെ രണ്ടു മക്കളും ഇല്ലാതാകും… ”
അന്നയാള്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്..

ഈ ഇടയ്ക്ക് സന്തോഷത്തോടെ ചിരിച്ചു നടന്നു നീങ്ങുന്ന അയാളെയും മക്കളെയും,ഒപ്പം അവരെയും കണ്ടു..
പുരുഷന്റെ ക്ഷമ എത്ര വലുതാണെന്ന് അയാളും തെളിയിച്ചു…സ്ത്രീകള്‍ മാത്രമല്ല ഭൂമിദേവിയുടെ അവതാരങ്ങള്‍..
കല, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്‌