വീട്ടിലെ ദാരിദ്ര്യം തീര്‍ക്കാന്‍ നടിയായി, അയല്‍വാസിയായ അധ്യാപകനുമായി നീണ്ട നാളത്തെ പ്രണയം, ജീവിതത്തെ കുറിച്ച് കാലടി ഓമന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവര്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടി അഭിനയത്തില്‍ എത്തുന്നത്. സിനിമയില്‍ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്. ന്നത്.

കാലടി ഓമനയുടെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും നോക്കി തുടങ്ങി. അഞ്ചാറ് വയസ്സ് ഉള്ളപ്പോള്‍ ആണ് അഭിനയം തുടങ്ങുന്നത്. കലയോടുള്ള സ്‌നേഹം ആയിരുന്നില്ല ദാരിദ്ര്യം ആയിരുന്നു അഭിനയ മേഖലയിലേക്ക് എത്തിച്ചത്. നമുക്ക് ജീവിക്കാന്‍ ഉള്ള ചുറ്റുപാടുകള്‍ ഉണ്ടായിരുന്നില്ല. അച്ഛന് ആകെ ഒരു മാടക്കട ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം.

ജീവിക്കാനുള്ള പ്രയാസം കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കഷ്ടപെട്ടിട്ടാണ് എന്റെ അച്ഛനെയും അമ്മയേയും നോക്കിയതെന്ന്. എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കണ്ടിട്ടാകണം നല്ല ഹൃദയം ഉള്ള ഒരു മനുഷ്യന് എന്നോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും നല്ലൊരു ജീവിതം തരികയും ചെയ്യുന്നത്.

ഒറ്റവരിക്ക് നിര്‍ത്താനുള്ള ജീവിതവും ആയിരുന്നില്ല എന്റേത്. ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിച്ച ജീവിതം ആയിരുന്നു എന്റേത്. പതിനാറുവയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു നാടകത്തില്‍ വരുന്നത്. കാശ് കളയാതെ സൂക്ഷിക്കണം വീട് വേണം, ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്നായിരുന്നു ലക്ഷ്യവും. ഇന്നും എനിക്ക് ധൂര്‍ത്തടിക്കാന്‍ ഇഷ്ടമല്ല. ജീവിതത്തിലെ പ്രയാസം അറിഞ്ഞുകൊണ്ടുള്ള ജീവിതം ആയതുകൊണ്ടാണ് ഇന്നും തുടരുന്നത്.

നാടകത്തിലെ കഷ്ടപ്പാടുകളും, ദുരിതങ്ങളുമായി ജീവിക്കുമ്‌ബോഴാണ് അയല്‍വാസിക്കു പ്രണയം തോന്നുന്നത്. എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം പട്ടിണി ആകില്ലേ. അതുകൊണ്ടുതെന്ന് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു ഞാന്‍ വിവാഹം കഴിക്കുന്നത്. ഞാന്‍ പോയാല്‍ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്തുകൊണ്ട് വിവാഹം പത്തുവര്ഷമാണ് നീണ്ടു പോയത്. നാടകനടി ആയതുകൊണ്ടുതന്നെ പുള്ളിയുടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.

പത്തുവര്‍ഷത്തെ സ്‌നേഹത്തിനു ശേഷമാണു ഞാന്‍ വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹം, അമ്മയ്ക്ക് വീട് ഇതൊക്കെ ചെയ്തു കുടുംബത്തെ ഒരു നിലക്ക് ആക്കിയ ശേഷമാണു ഞാന്‍ വിവാഹം കഴിക്കുന്നത്. അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ജീവിച്ചത്, എന്ന് മക്കളോട് പറയാറുണ്ട് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. അധ്യാപകന്‍ ആയിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയം ഞാന്‍ നിര്‍ത്തുകയായിരുന്നു. മൂത്ത മകള്‍ക്ക് പത്തുവയസ്സ് ആയ ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.