പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ അവതരിപ്പിക്കുന്ന നാഗ് അശ്വിൻ്റെ കൽക്കി 2898 എഡി വ്യാഴാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്യുകയും അതിൻ്റെ ആദ്യ ദിനം ₹ 95.3 കോടി കളക്ഷൻ നേടുകയും ആയിരുന്നു. ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസിന്റെ മഗാ ബജറ്റ് സിനിമകൂടിയാണ്‌.

പ്രഭാസ്, ദീപിക പദുക്കോൺ, സിനിമാ ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരും ഉൾപ്പെടുന്നതാണ് കൽക്കി 2898 എഡിയിലെ ശ്രദ്ധേയമായ താരനിര. ദിഷ പടാനിയും ചിത്രത്തിൻ്റെ ഭാഗമാണ്.

2024ൽ ഇന്ത്യൻ സിനിമാ ലോകത്ത് പണം വാരികൂട്ടുന്നതിലെ റെക്കോഡാണ്‌ കല്ക്കി.കൽക്കി 2898 എഡി ഒന്നിലധികം ഭാഷകളിൽ ജൂൺ 27 ന് പുറത്തിറങ്ങി.
മുൻ ബ്ലോക്ക്ബസ്റ്ററുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൽക്കി 2898 എഡിയുടെ ആദ്യ ദിവസത്തെ നെറ്റ് കളക്ഷൻ ഷാരൂഖ് ഖാൻ അഭിനയിച്ച കഴിഞ്ഞ വർഷത്തെ മികച്ച ഓപ്പണർ ജവാനെ മറികടന്നു, അത് ₹ 75 കോടി നേടി.

ജവാൻ ഇന്ത്യയിൽ 640.25 കോടി രൂപയും ലോകമെമ്പാടുമായി 1,160 കോടി രൂപയും നേടിയതായി സാക്നിൽക് പറയുന്നു.കൽ ക്കി അതിനേ മറികടന്നേക്കും.