പ്രണയം ഉണ്ടായിരുന്നെങ്കില്‍ ജീവിതം രക്ഷപെട്ടേനേ, പ്രണയിച്ചേ വിവാഹം കഴിക്കൂ; കല്യാണി

ലിസി പ്രിയദര്‍ശന്‍ ദമ്പതികളുടെ മകളായ കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. മലയാളത്തിലും കല്യാണിയുടേതായി ചിത്രങ്ങള്‍ വരുന്നു, അവ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, പ്രണയിച്ചേ വിവാഹം കഴിക്കൂ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കല്യാണി.

‘പ്രണയിച്ചാകും ഞാന്‍ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്‌ബോള്‍ ഹൃദയത്തില്‍ സ്പാര്‍ക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപ്പെട്ടേനേ എന്ന്.’ വനിതയുമായുള്ള അഭിമുഖത്തില്‍ കല്യാണി പറഞ്ഞു.

തടികുറക്കാനുള്ള കാരണം എന്താണെന്നും താരം കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. താന്‍ ആദ്യം ഒരു ഫാറ്റ് ചബ്ബി പെണ്‍കുട്ടിയായിരുന്നു എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞിരിക്കുന്നത്. കൂട്ടുകാര്‍ തന്നെ ആദ്യമൊക്കെ തടിയുടെ പേരില്‍ കളിയാക്കുമായിരുന്നു.

ശരിക്കും ഒരുടോം ബോയ് കൂടിയായിരുന്നു ഞാന്‍. ആദ്യം പിന്നണിയില്‍ സിനിമയുടെ ഭാഗമായി എത്തിയപ്പോഴാണ് തടി കുറച്ചത്. തന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ഉളളത് അഭിനയത്തിലാണെങ്കിലും തനിക്ക് ആഗ്രഹമുള്ള മേഖലയാണ് സംവിധാനം എന്നും കല്യാണി പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താന്‍ ആദ്യമായി മലയാള സിനിമയുടെ ഭാഗമായത്. എന്നാല്‍ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ഉടന്‍ തന്നെ അച്ഛനെ വിളിച്ച് താന്‍ കരഞ്ഞുപോയി എന്നും കല്യാണി പറഞ്ഞു. വലിയ രീതിയീലുളള അഭിനയമാണ് ബാക്കി ഉളളവര്‍ കാഴ്ച വയ്ച്ചിരുന്നത് എങ്കിലും താന്‍ അത്രയും എത്തുരുന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു അന്ന് കരഞ്ഞിരുന്നത്. പക്ഷേ ചിത്രം പുറത്ത് ഇറങ്ങിയപ്പേള്‍ നല്ല പ്രതികരണമാണ് വന്നിരുന്നത്. അച്ഛന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല, അച്ഛന്‍ കണ്ട് അഭിപ്രായം പറയാന്‍ കാത്തിരിക്കുകയാണെന്നും താന്‍ എന്നും കല്യാണി വ്യക്തമാക്കുന്നു

അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് ആണ് കല്യാണിയുടെ റിലീസ് ചെയ്ത അവസാനം ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയമാണ് കല്യാണിയുടെ അടുത്ത മലയാള ചിത്രം.