ശ്രീദേവിയുടെ വളർച്ച ഞാൻ നോക്കിനിന്നു, അവസാനമായി അന്ന് പതിവില്ലാതെ ഞങ്ങൾ കെട്ടിപിടിച്ചു.- കമൽ ഹാസൻ

തമിഴ് നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ശ്രീദേവി ജനിച്ചത്. നാലാമത്തെ വയസുമുതൽ അഭിനയം തുടങ്ങി. 1967ൽ കന്ദൻ കരുണൈ” എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴ്നാടിന്റെ അതിർത്തികൾ കടന്ന് തെലുങ്ക, ബോളിവുഡ്, മലയാള സിനിമാ ലോകത്ത് സ്ഥിര സാന്നിധ്യമായി. ിരവധി ചിത്രങ്ങളിലഭിനയിച്ച് ശ്രീദേവിയുടെ വേർപാട് ചലച്ചിത്ര ലോകത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അമ്പത്തിയാറാെമത്തെ വയസ്സിൽ 2018 ഫെബ്രുവരി 24ന് ദുബായിലാണ് താരം അന്തരിച്ചത്.

1976ൽ പുറത്തിറങ്ങിയ മൂൻഡ്രു മുടിച്ചു എന്ന ചിത്രത്തിൽ രജനീകാന്ത്, കമൽഹാസൻ എന്നിവരൊടൊപ്പം ശ്രീദേവി അവതരിപ്പിച്ച കഥാപാത്രം സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. അതിനുശേഷം കമൽഹാസന്റെ നായികയായി ഒരുപാട് ചിത്രങ്ങൾ. എല്ലാം സൂപ്പർഹിറ്റുകളായിരുന്നു.ഇടക്കാലത്ത് കമൽഹാസന്റെ ചിത്രങ്ങളിലെ സ്ഥിരം നായിക എന്ന പേര് ശ്രീദേവിക്കുണ്ടായിരുന്നു.. ഇപ്പോൾ ശ്രീദേവിയുടെ ഓർമ്മകളെ കുറിച്ച് കുറിക്കുകയാണ് കമൽഹാസൻ. ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ കുറിപ്പിലാണ് അദ്ദേഹം ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് ഓർമ്മിച്ചത്.

ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു. നിങ്ങൾക്ക് അവളെ വിവാഹം കഴിച്ചു കൂടെ കമൽ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി യാങ്കർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. കുടുംബത്തിലുള്ള ഒരാളെ ഞാൻ എങ്ങനെ വിവാഹം കഴിക്കും എന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മറുപടി നൽകിയതായും കമൽ ഓർത്തെടുത്തു. ശ്രീദേവിയുമായി റിഹേഴ്സൽ നടത്തുക എന്ന ഉത്തരവാദിത്തം സഹസംവിധായകനും കൂടിയായ എനിക്കായിരുന്നു. പ്രണയ രംഗങ്ങളിലും മറ്റും ഞങ്ങളെ കണ്ടതു കൊണ്ടാവാം, ഞങ്ങൾ തമ്മിൽ വലിയ അടുപ്പമാണ് എന്നും, പരസ്പരം ഫസ്റ്റ് നെയിം വിളിക്കുന്നവരാണ് എന്നുമൊക്കെ ആളുകൾ വിചാരിച്ചിരുന്നു.

1976 ലാണ് ശ്രീദേവിയെ ആദ്യമായി കണ്ടത്. മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിൽ നായികയാവാൻ എത്തിയ ശ്രീദേവിയ്ക്ക് അന്ന് പതിമൂന്നു വയസ്സായിരുന്നു പ്രായം. കെ ബാലചന്ദർ എന്ന വലിയ മനുഷ്യന്റെ തണലിൽ തുടങ്ങി ഇരുവരും ഇരുപത്തിയെട്ട് ചിത്രങ്ങളിൽ നായികാ നായകന്മാരായി തങ്ങൾ അഭിനയിച്ചു. അമ്മയുടെ മടിയിൽ ഇരുന്നു ആഹാരം കഴിച്ചിരുന്ന ശ്രീദേവിയെ താൻ വഴക്ക് പറയുമായിരുന്നു. ആ പെൺകുട്ടി വളർന്നു വലുതായി മികച്ച നടിയായി മാറിയത് ഏറെ സന്തോഷത്തോടെയാണ് താൻ കണ്ടു നിന്നത്

ബാലചന്ദ്രൻ എന്ന മെന്ററിന്റെ കീഴിൽ ഞങ്ങൾ സഹോദരെ പോലെയാണ് കഴിഞ്ഞതെന്നും യാഷ് സ്റ്റുഡിയോയിൽ വെച്ച് പരസ്പരം കണ്ട്മുട്ടിയപ്പോൾ പതിവില്ലാതെ ഞങ്ങൾ കെട്ടിപിടിച്ചെന്നും കുറച്ചു നേരം നീണ്ട ആലിംഗനം അന്നായിരുന്നു അവസാനമായി ചെയ്തതെന്നും കമൽ ഹാസൻ പറയുന്നു.