രണ്ട് വിവാഹം അഞ്ച് പ്രണയം ലിവിങ് ടുഗതർ, ഉലകനായകന്റെ ജീവിതം

മലയാളികളേ ഇളക്കി മറിക്കുന്ന താരം, പാതി മലയാളി. ദൈവം പോലെ ആരാധകർ കരുതുന്ന ഉലക നായകൻ കമൽ ഹാസൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്തുകൂടിയായ കമൽ ഹാസൻ ഇടത് പക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനുമാണ്‌. ശിവാജി ഗണേശനൊപ്പം ബാലതാരമായി സിനിമയിൽ എത്തിയ ഇതിനോടകം ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തി തമിഴകത്തിലെ സൂപ്പർ സ്റ്റാറായി. എങ്കിലും സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ കമൽഹാസൻ നേരിട്ടിരുന്നു. പ്രണയവും വിവാഹമോചനവും. ഒരു പക്ഷേ സിനിമയിൽ ഉന്നതിയിൽ നിൽക്കുമ്പോഴും ദാമ്പത്യത്തിന്റെ ചുടവടുകൽ പിഴച്ചുപോയ താരം.

വിവാഹത്തിന് മുമ്പ് തന്നെ ഒട്ടേറെ താരങ്ങളുമായി കമൽ ഹാസന് പ്രണയം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമൽ ഹസൻ നർത്തകിയും നടിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുന്നത് 24ആം വയസിലാണ്. പ്രണയ വിവാഹമായിരുന്നു ഇത്. പത്ത് വർഷം കഴിഞ്ഞപ്പോൾ ഇരുവരും വേർപിരിഞ്ഞു. വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയിൽ നടി സരിഗയുമായി കമൽ പ്രണയത്തിലായി.

സരിഗയുമായി ലിവിങ് ടുഗതർ റിലേഷൻ നടത്തിവന്ന കമൽ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്. 2004വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. പിന്നീട് നടി ഗൗതമിയുമായി ലിവിങ് ടുഗതെർ തുടരുകയായിരുന്നു. ഗൗതമിക്ക് കാൻസർ വന്ന സമയങ്ങളിൽ പോലും പൂർണ്ണ പിന്തുണമായി കമൽ ഒപ്പം നിന്നു. പിന്നീട് ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും പിന്നീട് 2016ൽ കമൽ ​ഗൗതമിയെ ഉപേക്ഷിച്ചു.

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യക്ക് ഒപ്പം പ്രണയം ഉണ്ടായിരുന്നതായി പറയുന്നു. ഇപ്പോൾ തമിഴ് മലയാളം മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒരു താരവുമായി കമലിന് ബന്ധം ഉണ്ടെന്നു ഗോസിപ്പുകൾ ഉണ്ട്. 24 ചിത്രങ്ങളിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. സ്ത്രീ വിഷയങ്ങൾ വിവാദമാകുമ്പോൾ എന്നിലെ നടനെ മാത്രം നോക്കൂ എന്നായിരുന്നു കമൽ പറഞ്ഞിരുന്നത്. ശ്രീദേവി തനിക്ക് സഹോദരിയെ പോലെ ആയിരുന്നു എന്നാണ് കമൽ പിന്നീട് പറഞ്ഞത്.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമലഹാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ പാർവൈ, അപൂർവ്വ സഹോദരങ്ങൾ, മൈക്കിൾ മദന കാമരാജൻ, തേവർ മകൻ, മഹാനദി, ഹേറാം, ആളവന്താൻ, അൻപേ ശിവം, നള ദമയന്തി, വിരുമാണ്ടി, ദശാവതാരം, മൻമദൻ അമ്പ് തുടങ്ങിയ ചിത്രങ്ങൾക്ക കഥ അല്ലെങ്കിൽ തിരക്കഥ തയ്യാറാക്കിയത് കമലഹാസൻ തന്നെയായിരുന്നു. കമലഹാസന്റെ സിനിമാ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ധാരാളം സിനിമകളും നിർമ്മിച്ചിട്ടുണ്ട്.

ഹേ റാം ഒരു വിജയമായിരുന്നെങ്കിൽ താൻ മുഴുവൻ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേ എന്ന് കമലഹാസൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധാരാളം യുവ താരങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൻ കീഴിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഒരു നടൻ എന്നതിലുപരി സാങ്കേതിക വിദഗ്ദൻ ആകാനായിരുന്നു തനിക്കു താൽപര്യം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ നടനായി തീരാനായിരുന്നു നിയോഗം. സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശിൽപ ശാലകളിൽ കമലഹാസൻ പങ്കെടുത്തിട്ടുണ്ട്.