കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

ശരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന കോടതി വിധിക്ക് ശേഷം ശബരിമല കയറുവാന്‍ ശ്രമിച്ച കനകദുര്‍ഗ വിവാഹിതയായി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയാണ് കനകദുര്‍ഗയെ വിവാഹം കഴിച്ചത്.

കഴിഞ്ഞ മെയ്മാസം മുതല്‍ പരിചയത്തിലായ ഇരുവരും സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുകയായിരുന്നു. പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കുവനാണ് താല്പര്യമെന്ന് ഇരുവരും പ്രതികരിച്ചു.

രണ്ട് പേരും ഒറ്റയ്ക്ക ജീവിക്കുന്നവരാണ് അക്ടിവിസ്റ്റുകളാണ് അതിനാല്‍ ഐക്യത്തോടെ ജീവിക്കമെന്ന് തീരുമാനിച്ചെന്നും വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ലെന്നും വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കി. പട എന്ന ചിത്രത്തിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി.