ഒടുവിൽ വിവാഹ മോചനം നേടി കനക ദുർ​ഗ, അയ്യനെ കാണാൻ പോയതോടെ ഭർത്താവിനെയും മക്കളെയും നഷ്ടമായി

ശബരിമലയിലെ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന വിധ വന്നതോടെ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയിലെത്തിയ യുവതിയാണ് കനക ദുർ​ഗ. ഇപ്പോളിതാ ഭർത്താവ് കൃഷ്ണനുണ്ണിയുമായുള്ള വിവാഹനബന്ധം വേർപെടുത്തി. ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്കൊപ്പം താമസിക്കാൻ തയ്യാറല്ലെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയും,ഭർതൃമാതാവ് സുമതിയമ്മയും നരത്തെതന്നെ അറിയിച്ചിരുന്നു. പിന്നീടു ഭർതൃവീട്ടിലെത്തിയപ്പോൾ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുർഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തിയതൊക്കെ വാർത്തായിയരുന്നു

വിവാഹ മോചനം നേടാൻ പതിനഞ്ച് ലക്ഷവും വീടും വേണമെന്നായിരുന്നു കനക ദുർ​ഗ ഭർത്താവിനോട് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക തരാൻ നൽകാനാവില്ലെന്ന് കനക ദുർ​ഗ പറഞ്ഞു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്നും പത്ത് ലക്ഷം നൽകാമെന്നും കൃഷ്ണനുണ്ണി പറഞ്ഞു. ഇതോടെ വിവാഹ മോചനം സാധ്യമായി. കനകദുർഗ വീടൊഴിയുകയും ചെയ്തു.

ശബരിമലയിൽ കയറിയതിനുപിന്നാലെ ഭർത്താവും കുട്ടികളും കനകദുർ​ഗയെ ഉപേക്ഷിച്ചിരുന്നു. അന്നേരം കോടതിയെ സമീപിച്ച കനക ദുർ​ഗ പോലീസിന്റെ ഓർഡറോടെയാണ് വീ‍ട്ടിൽ പ്രവേശിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ മാനസിക രോഗിയാണെന്ന് സഹോദരൻ ഭരത് ഭൂഷൻ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ ഏകാന്തവാസത്തിലേക്ക് കനകദുർഗ മാറുന്നത്. ശബരിമലയിൽ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി കനകദുർഗ്ഗ ഒരു അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞിരുന്നു