കമ്മട്ടിപ്പാടം പോലൊരു വികൃമായ സാഹചര്യത്തിൽ നിന്നും വന്നൊരാൾക്ക് ഈ രീതിയിൽ ഒക്കെയേ മറുപടി പറയാൻ സാധിക്കു

മീടു വിവാദം സംബന്ധിച്ച് നടൻ വിനായകൻ പങ്കുവെച്ച പ്രതികരണം വലിയ വിവാദമാണുണ്ടാക്കിയിരിക്കുന്നത്. ഒരു സ്ത്രീയുമായി ശാരീരക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കിൽ അഥ് താൻ വീണ്ടും ആവർത്തിക്കുമെന്നും വിനായകൻ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. പ്രസ്താവനയ്ക്ക് എതിരെ നിരവധി പേർ രംഗത്ത് എത്തി. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് കണ്മണി ​ദാസ് എന്ന യുവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. കമ്മട്ടിപ്പാടം എന്ന അയാളുടെ ഒറ്റ സിനിമ മാത്രമാണ് കണ്ടിട്ടുള്ളത് നായകനെപോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള അഭിനയമികവുള്ള ഒരാൾ എന്ന് എന്റെ ബോധത്തിൽ നിന്നും തോന്നിയ കാര്യം എന്നാൽ അത് മാത്രമാണ് ശരി എന്ന് പറയാൻ കഴിയില്ല അയാൾ വളർന്നു വന്നൊരു സാഹചര്യം അയാൾ പറഞ്ഞതനുസരിച്ചു കമ്മട്ടിപ്പാടം പോലെ വികൃതമായൊരു സാഹചര്യം ആണ് ഇത്തരം സാഹചര്യത്തിൽ നിന്നും വന്നൊരാൾക്ക് ഈ രീതിയിൽ ഒക്കെയേ മറുപടി പറയാൻ സാധിക്കുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ശരിയും തെറ്റും അപേക്ഷികമാണ് ഓരോ മനുഷ്യനും ഉദരത്തിൽ പിറക്കുന്ന നിമിഷം മുതൽ അയാളുടെ ബോധം ജനിക്കുകയായി വിനായകൻ എന്ന വ്യക്തിയിൽ ശരിയുണ്ട് അയാളുടെ തന്നെ മറ്റു അഭിമുഖങ്ങളിൽ പലപ്പോഴായി അയാൾ അയാളുടെ ജീവിതസാഹചര്യങ്ങളെ പറഞ്ഞു വെച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന അയാളുടെ ഒറ്റ സിനിമ മാത്രമാണ് കണ്ടിട്ടുള്ളത് നായകനെപോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള അഭിനയമികവുള്ള ഒരാൾ എന്ന് എന്റെ ബോധത്തിൽ നിന്നും തോന്നിയ കാര്യം എന്നാൽ അത് മാത്രമാണ് ശരി എന്ന് പറയാൻ കഴിയില്ല അയാൾ വളർന്നു വന്നൊരു സാഹചര്യം അയാൾ പറഞ്ഞതനുസരിച്ചു കമ്മട്ടിപ്പാടം പോലെ വികൃതമായൊരു സാഹചര്യം ആണ് ഇത്തരം സാഹചര്യത്തിൽ നിന്നും വന്നൊരാൾക്ക് ഈ രീതിയിൽ ഒക്കെയേ മറുപടി പറയാൻ സാധിക്കു.

ഒരു ഇരയെ പിടിക്കുമ്പോലെ വലവിരിച്ചു കാത്തിരുന്നു ആരെയും അയാൾ വീഴ്ത്തിയിട്ടുണ്ടാവില്ല ബലഹീനരെ മാനസികമായി അടിമത്വത്തിലേക്ക് അയാൾ വലിച്ചിഴയ്ക്കും എന്നും ഈ അഭിമുഖത്തിന്റെ പൂർണരൂപത്തിൽ നിന്നും കാണാൻ കഴിഞ്ഞില്ല. ഒരു പ്രമോഷൻ വർക്കിനിടയിൽ ചോദിക്കേണ്ട ചോദ്യങ്ങളുടെ നിലവാരം കാത്തു സൂക്ഷിക്കാൻ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായില്ല നിലവാരം കുറഞ്ഞ ചോദ്യങ്ങളോട് അതിനേക്കാൾ നിലവാരം കുറഞ്ഞ രീതിയിൽ അയാൾ പ്രതികരിച്ചു. അയാളുടെ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യരായവരോട് അയാൾ അത് ചോദിക്കുമായിരിക്കും ഉത്തരത്തിനനുസരിച്ചു അയാൾ അടുത്ത സ്റ്റെപ് വെച്ച് കാണുമായിരിക്കും. തിരിച്ചു മുഖം അടക്കി ഒരടിയാണ് ലഭിക്കുന്നതെങ്കിലും അയാൾ അത് വാങ്ങി പോവാൻ തയ്യാറാവുമായിരിക്കും അയാളുടെ ജീവിത സാഹചര്യങ്ങളിലെ അനുഭവമായിരിക്കാം അയാൾ പറഞ്ഞത് അയാൾക്കും ആ പത്തു പേർക്കും അത് വിഷയമല്ല പിന്നെ മറ്റുള്ളവർക്കെന്തു. അതുകൊണ്ടായിരിക്കും അയാൾ അതവിടെ പങ്കു വെച്ചത്. അതയാൾ വ്യക്തമാക്കുമായിരിക്കും.

ചോദ്യം ചോദിച്ചവരേക്കാൾ ഉത്തരം പറഞ്ഞവരേക്കാൾ വികൃതമായി പ്രതികരിക്കുന്ന ഒരു ജനതയാണ് നമ്മുടേത് എന്നതിൽ ദുഖമുണ്ട് നിലവാരം ഉയരെണ്ടതുണ്ട് അയാൾക്കും മാധ്യമങ്ങൾക്കും അതില്ലായിരിക്കാം എന്നാൽ നമുക്കതു വേണം വിമർശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരു പോലെ കാണാൻ ആഗ്രഹിക്കുന്നു