തളര്‍ന്നുകിടന്നിട്ടും കണ്ണനെ കൈവിടാതെ അമൃത.

ചെറിയ സുഖങ്ങള്‍ക്കുവേണ്ടി മക്കളയും കാമുകന്മാരെയും കാമുകിമാരെയും ഭര്‍ത്താക്കന്മാരെയും ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു പാഠമാണ് അമൃതയുടെയും കണ്ണന്റെയും പ്രണയ സാക്ഷാല്‍ക്കാരം. എന്തൊക്കെ സംഭവിച്ചാലും തന്റെ പ്രിയതമനെ ഉപേക്ഷിക്കില്ല എന്ന നിലപാടാണ് അമൃതയെ മുന്നോട്ടു നയിച്ചത്. കഴിഞ്ഞ അഞ്ചു വര്ഷമായി കണ്ണനും അമൃതയും പ്രണയത്തില്‍ ആയിരുന്നു. പ്രണയം സുഖമമായി മുന്നോട്ടുപോകുന്നതിനിടയില്‍ കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ 25 നു ഉണ്ടായ ഒരു അപകടത്തില്‍ കണ്ണന് സ്പൈനല്‍ കോഡിന് തകരാറു പറ്റി. സ്പൈനല്‍ കോഡിന് ഉണ്ടായ പ്രശ്‌നം പരിഹരിക്കുവാന്‍ ഉള്ള ചികിത്സയില്‍ ആണിപ്പോള്‍ കണ്ണന്‍, ഇതിന്റെ ചികിത്സയില്‍ ഇരിക്കെയാണ് വിവാഹം നടന്നത്.

ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷമാണു കണ്ണന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കണ്ണന്‍ അപകടം പറ്റി മരണക്കിടക്കയില്‍ കിടന്നിട്ടും കണ്ണന് താങ്ങായും തണലായും അമൃത ഉണ്ടായിരുന്നു, ഒടുവില്‍ അമൃത കണ്ണന് സ്വന്തമായി മാറി. എത്രയും പെട്ടെന്ന് തന്നെ കണ്ണന് പഴയ രീതിയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആണ് കണ്ണന്റെ കുടുംബവും അമൃതയും,

വളരെ ലളിതമായ രീതിയില്‍ ആയിരുന്നു വിവാഹം നടന്നത്, രണ്ടു പേരുടെയും കുടുംബത്തില്‍ ഉള്ളവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ, മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ അമ്പത്തില്‍ വെച്ച് കണ്ണന്‍ അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. അമൃതയില്‍ നിന്നും കണ്ണനില്‍ നിന്നുപം പുതുതലമുറ ഒത്തിരിയേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.