ബൈക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടവരുടെ ശരീരത്തിലൂടെ വീണ്ടും കാറ് കയറി ഇറങ്ങി

കണ്ണൂർ കിളിയന്തറയിൽ ദുരൂഹ സാഹചര്യത്തിൽ 2 യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന നാട്ടുകാരായ തൈക്കാട്ടിൽ അനീഷ് (28), വളവ്പാറ സ്വദേശി തെക്കു പുറത്ത് അസീസ് (40) എന്നിവർ റോഡിൽ വീണ്‌ എഴുന്നേക്കാൻ ആകാതെ ഇരിക്കുമ്പോൾ കുറച്ച് സമയത്തിനു ശേഷം വന്ന 2 കാറുകൾ ഇവരുടെ ശരീരത്തുകൂടി കയറി ഇറങ്ങുകയായിരുന്നു.

ആദ്യം ഒരു കാർ വന്ന് അവർക്ക് മുകളിലൂടെ കയറി ഇറങ്ങി പോകുന്നു. തുടർന്ന് ഒരു സ്കോർപിയോ കാർ വരുന്നു. അത് ഇവരുടെ ശരീരത്ത് കൂടി കയറി ഇറങ്ങി ഒരാളുടെ ശരിരം സ്കോർപ്പിയോ കാറിൽ കുരുങ്ങി 30 മീറ്ററോളം റോഡിലൂടെ വലിച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ ഇടിച്ച് ശരീരങ്ങൾ ചിതറുന്നതും ദൃശ്യങ്ങളിൽ വ്യക്തം. എന്തായാലും റോഡ് ശ്രദ്ധിക്കാതെ വാഹനം ഓടിച്ച ഒറ്റ കാരണത്താൽ മാത്രമാണ്‌ 2 ബൈക്ക് യാത്രക്കാരേ ഇടിച്ച് കൊല്ലാൻ കാരണം. ഇവരെ ഇടിച്ച് കൊലപ്പെടുത്തിയ സ്കോർപ്പിയോ കാർ ഇനിയും കണ്ടെത്താനും തിരിച്ചറിയാനും സാധിച്ചിട്ടില്ല