കണ്ണൂർ ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊലപാതകം

കണ്ണൂർ ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊല. ഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി. യശ്വന്തൂര് കോളനിക്ക് സമീപം കെ.ജി മുനീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി വസീകുൾ ഇസ്‌ലാമിന്റെ മൃതദേഹം കണ്ടെടുത്തത്.

പ്രതിയായ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡൽ ആണ് അറസ്റ്റിൽ ആയത്. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെയാണ് കൊന്നത്. ഓഗസ്റ്റ് 28 മുതൽ ഇയാളെ കാണാതായതോടെ മട്ടന്നൂരിൽ ജോലിചെയ്യുന്ന സഹോദരൻ ഇരിക്കൂർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹരേഷ് മണ്ഡലിനെ മുംബൈയിൽ നിന്ന് പൊലിസ് പിടികൂടിയത്. വസീകുൾ ഇസ്‌ലാമിന്റെ കൂടെ ജോലി ചെയ്തിരുന്ന പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു.

അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.