തടവുകാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചായയില്‍ മയക്ക് മരുന്ന് നല്കി, കണ്ണൂര്‍ ജയില്‍ ഞടുങ്ങി

കണ്ണൂര്‍; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറക്ക ഗുളിക നല്കി എല്ലാവരെയും മയക്കി കിടത്തി രാത്രി ജയില്‍ ചാടാന്‍ തറ്റവു പുള്ളികള്‍ നീക്കം നടത്തി. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കണ്ണൂര്‍ സെന്‍ ട്രല്‍ ജയിലില്‍ ആണ്. ജയിലില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത് ഈ മാസം 24നായിരുന്നു എങ്കിലും ഇപ്പോഴാണ് ഇത് പുറത്ത് വരുന്നത്. ഉദ്യോഗസ്ഥരെയും പോലീസ് ജയില്‍ വകുപ്പിനെയും ഒരു പോലെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു ചായയില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കിയശേഷം തടവുചാടാന്‍ മൂന്നു റിമാന്‍ഡ് തടവുകാരാണു ശ്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണില്‍പെട്ടതോടെ തടവുചാടല്‍ ശ്രമം പരാജയപ്പെട്ടു.ജയിലില്‍ അടുക്കളജോലി ചെയ്യുന്ന റഫീഖ്, അഷ്‌റഫ് ഷംസീര്‍, അരുണ്‍ എന്നീ തടവുകാരാണ് ഉദ്യോഗസ്ഥരെ ഉറക്കി രക്ഷപെടാന്‍ ശ്രമിച്ചത്. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ യാക്കൂബ്, ബാബു, താല്‍ക്കാലിക വാര്‍ഡന്‍ പവിത്രന്‍ എന്നിവരാണു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവര്‍ ചായ കുടിച്ചതോടെ ഉറങ്ങിപ്പോയി.

അബോധാവസ്ഥയിലായ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫിസര്‍മാരായ യാക്കൂബ്, ബാബു, താല്‍ക്കാലിക വാര്‍ഡന്‍ പവിത്രന്‍ എന്നിവര്‍ക്ക് നടന്നത് എന്തെന്ന് പോലും ഓര്‍മ്മയില്ല. തറ്റവുകാരേ വിശ്വസിച്ച് കുടിച്ച ചായയില്‍ ഈ ചതി ഉണ്ടാകും എന്ന് പോലീസുകാരും കരുതിയില്ല. അബോധാവസ്ഥയില്‍ എന്ന പോലെ ഉറങ്ങിയ പോലീസുകാര്‍ക്ക് ഇടയിലൂടെ താക്കോല്‍ കൈക്കലാക്കാന്‍ വില്ലന്മാരായ തറ്റവുകാര്‍ ശ്രമിച്ചു.താക്കോല്‍ കൈക്കലാക്കി രക്ഷപ്പെടാനായി മൂന്നു തടവുകാരും പ്രധാന ഗേറ്റിനു സമീപമെത്തി. ഗേറ്റിനു സമീപത്തെ മുറിയില്‍ ഡ്യൂട്ടികഴിഞ്ഞു വിശ്രമിക്കുകയായിരുന്ന അസി. പ്രിസണ്‍ ഓഫിസര്‍ സജിത്ത് ഇവരെ കണ്ട് ചോദ്യം ചെയ്തു.

പൈപ്പിലൂടെ വെള്ളം വരാത്തതിനാല്‍ നോക്കാനെത്തിയതാണ് എന്നായിരുന്നു മറുപടി. തടവുചാടാനുള്ള ശ്രമമാണെന്ന സംശയം അപ്പോഴുണ്ടായില്ല. അധികം വൈകാതെ സുകുമാരനും പവിത്രനും തലചുറ്റലുണ്ടായി. ജയില്‍ ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധ എന്നായിരുന്നു നിഗമനം. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ അടുക്കളയിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സാംപിള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍, സംശയം തോന്നിയ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അടുക്കളയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തടവുചാടല്‍ ശ്രമം പുറത്തായത്.റഫീഖ്, അഷ്‌റഫ് ഷംസീര്‍, അരുണ്‍ എന്നിവര്‍ അടുക്കളയില്‍ ഗൂഢാലോചന നടത്തുന്നതും റഫീഖ് മടിക്കുത്തിലെ പൊതി തുറന്ന് പൊടിയെടുത്ത് ഉദ്യോഗസ്ഥര്‍ക്കുള്ള ചായയില്‍ കലര്‍ത്തുന്നതും ദൃശ്യത്തില്‍ വ്യക്തമായി. മൂന്ന് ഉറക്കഗുളികകള്‍ ചായയില്‍ പൊടിച്ചു ചേര്‍ത്തതായി ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. മനോദൗര്‍ബല്യമുള്ള തടവുകാര്‍ക്ക് രാത്രിയില്‍ ഉറക്കം കിട്ടാനായി ഡോക്ടര്‍ കുറിച്ചുകൊടുത്ത ഗുളികകള്‍ ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നുവെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു.ജയിലില്‍നിന്നുള്ള പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ ജയിലിലെ പ്രത്യേക സെല്ലിലേക്കു മാറ്റി. റഫീഖ് പിടിച്ചുപറിക്കേസിലും അഷ്‌റഫ് കഞ്ചാവ് കേസിലും അരുണ്‍ കൊലക്കേസിലും പ്രതിയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാര്‍ രക്ഷപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും ഗുളിക നല്‍കി ഉറക്കിക്കിടത്തിയശേഷം രക്ഷപെടാന്‍ ശ്രമിച്ച സംഭവം സംസ്ഥാനത്ത് ആദ്യമാണ്.

ഏതായാലും തടവുകാര്‍ ആണ് ജയിലില്‍ ഭക്ഷണം പാചകം ചെയ്യുന്നത്. അവര്‍ വിചാരിച്ചാല്‍ ഭക്ഷണത്തില്‍ മായമോ വിഷമോ വരെ കലര്‍ത്താം എന്ന അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്. ജയില്‍ ഡ്യൂട്ടി ഉള്ള എല്ലാവരും ഇതോടെ ആശങ്കയിലുമായി. അപകടം ഇനിയും ഉണ്ടാകുമോ എന്നും പ്രതികാരം തീര്‍ക്കുന്ന തറ്റവുകാര്‍ ഉണ്ടോ എന്നും വരെ ഭയക്കുന്നു. തങ്ങള്‍ക്കു കൂടി കഴിക്കാന്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ തടവുകാര്‍ കൃത്രിമത്വം കാണിക്കില്ലെന്ന വിശ്വാസമാണ് ഇതുവരെ ജയിലില്‍ ഉണ്ടായിരുന്നത്. ഈ വിശ്വാസത്തിന്റെ പുറത്താണു ജയിലില്‍ അടുക്കള സംവിധാനം നിലനിന്നു പോന്നതും. ഇപ്പോള്‍ കണ്ണൂരില്‍ മയക്ക് മരുന്ന് ചായയില്‍ കലര്‍ത്തി കൊടുത്തതോടെ വലിയ സുരക്ഷാ പരിഗണന വേണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരുന്നു. കണ്ണൂരില്‍ വിഷുദിവസം പുലര്‍ച്ചെ ജോലിക്കിറക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു ചായയില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയശേഷം രക്ഷപ്പെടാനാണ് ആദ്യം ആലോചിച്ചത്. ആറു തടവുകാരാണ് അടുക്കള ജോലിയിലുള്ളത്. റഫീഖ് അടുക്കളയിലെ മേസ്തിരി കൂടിയാണ്. എന്നാല്‍, ജയില്‍ അടുക്കളയില്‍നിന്നു ചായ കുടിക്കാത്ത ഉദ്യോഗസ്ഥരാണ് അന്നു ഡ്യൂട്ടിക്കുള്ളത് എന്ന വിവരം അറിഞ്ഞത് അടുക്കളയിലെത്തിയപ്പോഴാണ്.അതോടെ അന്നു ശ്രമം ഉപേക്ഷിച്ചു. 24നു പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ജയില്‍ അടുക്കളയില്‍നിന്നു ചായ കുടിക്കുന്നവരായിരുന്നു. അതാണ് അന്നു പദ്ധതി നടപ്പാക്കാന്‍ കാരണം. ഗുളികയുടെ രുചി അറിയാതിരിക്കാന്‍ ഒരു ലീറ്റര്‍ പാല്‍ ഉപയോഗിച്ചാണ് ഏഴു പേര്‍ക്കു ചായയുണ്ടാക്കിയത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം, അടുക്കളയില്‍ തങ്ങളുടെ സംഘത്തിലില്ലാത്ത മറ്റു മൂന്നു തടവുകാര്‍ക്കും ചായ കൊടുത്തു. ജില്ലാ ജയിലില്‍ 250ലേറെ റിമാന്‍ഡ് തടവുകാരുണ്ട്. ഇവരെല്ലാം ജയില്‍ അടുക്കളയില്‍ നിന്നാണു ഭക്ഷണം കഴിക്കുന്നത്.