55 കോടിയുടെ വീട്; നിരവധി ആഢംബര കാറുകള്‍- കരീന കപൂറിന്റെ ജീവിതം ഇങ്ങനെ

ബോളിവുഡ് പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് കരീന കപൂര്‍. സിനിമയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കുന്ന നടികളില്‍ ഒരാള്‍കൂടെയാണ് താരം. വിവാഹം കഴിഞ്ഞ് രണ്ട് മക്കളായിട്ടും സൂപ്പര്‍ താരപദവിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കരീന കപൂര്‍. താരത്തിന്റെജീവിതവും പ്രവര്‍ത്തികളും വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കരീനയുടെ ആസ്തിയെക്കുറിച്ചാണ്. മാസം ഒന്നര കോടി രൂപ പ്രതിഫലമായി കരിനയ്ക്ക് ലഭിക്കുന്നുണ്ടെന്ന് സൂം എന്റര്‍ടെയിന്‍മെന്റ് പുറത്ത് വിട്ടകണക്കുകളില്‍ പറയുന്നു. സിനിമകള്‍, പരസ്യങ്ങള്‍, ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പല മേഖലയില്‍ നിന്നുമാണ് നടി സമ്പാദിക്കുന്നത്. ഏകദേശം 440 കോടിയോളം ആസ്ദി കരീനയ്ക്ക് ഇപ്പോഴുണ്ടെന്നാണ് വിവരം.

ബാന്ദ്രയിലെ പുതിയ വീട്ടിലാണ് ഭര്‍ത്താവ് സെയിഫ് അലി ഖാന്റെയും മക്കളുടെയും കൂടെ കരീന താമസിക്കുന്നത്. മുന്‍പ് കരീന താമസിച്ചിരുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്സ് എന്ന വീടിന് സമീപമാണ് നാല്‌നിലയുള്ള പുതിയ വസതി. കരീന കപൂര്‍ ഖാന്റെ മുംബൈയിലെ വീടിന് ഏകദേശം 55 കോടി രൂപയാണ് വില. ജിസ്റ്റാര്‍ഡ് എന്ന വീടിന് 33 കോടി രൂപയാണ് വില.

ഇത് കൂടാതെ കരീനയുടെ ഗാരേജില്‍ വില കൂടിയ നിരവധി കാറുകളും ഉണ്ട്. 1.40 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസ്, 2.32 കോടിയുടെ ലെക്സസ് എല്‍എക്സ് 470, ഔഡി ക്യൂ 7, തുടങ്ങി ആഡംബര കാറുകളുടെ നിരവധി കളക്ഷന്‍ നടിയ്ക്കുണ്ട്. ഒപ്പം ഭര്‍ത്താവ് സെയിഫ് അലി ഖാന്റെ പ്രതിഫലം കൂടി നോക്കുകയാണെങ്കില്‍ രാജ്യത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരകുടുംബമായി കരീനയുടേത് മാറും.