ദുബൈ വിമാനം കരിപൂരിൽ തകർന്നു, പൈലറ്റ് മരിച്ചു, അപകടം ലാൻഡിങ്ങ്നിനിടെ

കേരളത്തിന്റെ ചരിത്രത്തിലേ ഏറ്റവും വലിയ വിമാന ദുരന്തം കരിപ്പൂരിൽ. വെള്ളിയാഴ്ച്ച രാത്രി മണിയോടെ. മഴയിൽ ദുബൈയിൽ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തില്‍നിന്ന് പുക ഉയർന്നു. വിമാനത്തിന് തീ പിടിച്ചിട്ടുണ്ട്. ഫസ്റ്റ് പൈലറ്റ് മരണപ്പെട്ടു. 100ഓളം യാത്രക്കാർക്ക് പരിക്കുണ്ട്. 20 പേരുടെ നില ഗുരുതരം. മരണ സഖ്യ ഉയർന്നേക്കും. സഹ പൈലറ്റും ഗുരുതരാവസ്ഥയിൽ

ടേബിൾ ടോപ്പ് വിമാനത്താവളം ദുരന്തമായി

മുമ്പ് മംഗലാപുരത്തും സമാനമായ ദുരന്തം ആയിരുന്നു . അവിടെയും ടേബിൾ ടോപ്പ് വിമാനത്താവളം ആയിരുന്നു. കുന്നിൻ മുകളിൽ മണ്ണിട്ട് തീർത്ത റൺ വേ.രൺ വേ തീർന്നാൽ കുന്നിൻ താഴേക്ക് ചുരത്തിലേക്ക് വിമാനം വീഴും..ഇതാണിപ്പോൾ കരിപ്പൂരും നടന്നത്. വിമാനം വന്നത് കനത്ത മഴയിൽ. പൈലറ്റിനു റൺ വേ കാണാനായില്ല. റൺ വേ അവസാനിക്കുന്നതും കാണാനായില്ല. ഫലം ർൺ വേ കഴിഞ്ഞ് കുന്നി താഴേക്ക് വിമാനം പതിച്ചു.

രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.

177 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ നിന്നും താഴേക്ക് വീണതെന്നാണു ലഭ്യമായ വിവരം. പൈലറ്റ് മരിച്ചതായാണു ഇപ്പോൾ കിട്ടുന്ന വിവരം. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. വിമാനത്തിന്റെ മുൻഭാഗം തകർന്നു.

ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. വിമാനം രണ്ടായി പിളർന്നു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.

രക്ഷാപ്രവർത്തനം തുടരുന്നു. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദേശം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. പരുക്കേറ്റ യാത്രക്കാരെ കൊണ്ടോട്ടി ആശുപത്രികളിലേക്കു മാറ്റി.