ലാൻഡിങ്ങ് റിസ്കെടുത്ത്, പലവട്ടം വട്ടമിട്ട് പറന്നു, ഭയപ്പെടുത്തുന്ന കുലുക്കം, യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു

കരിപ്പൂരിൽ 19 പേരുടെ മരണത്തിനും 123പേർ പരിക്കേല്ക്കാനും ഇടയാക്കിയ വിമാന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ. അപകടത്തിനു പ്രധാന കാരണം റിസ്കെടുത്തുള്ള ലാൻഡിങ്ങ് തന്നെ എന്നാണ്‌ വരുന്ന ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കരിപ്പൂരിൽ തകർന്ന വിമാനം ആകാശത്ത് വയ്ച്ച് പലവട്ടം വട്ടമിട്ട് പറന്നിരുന്നു എന്ന് രക്ഷപെട്ട യാത്രക്കാർ. ആകാശത്ത് വയ്ച്ചേ യാത്രക്കാർ അസ്വസ്ഥരായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ആകാശത്ത് വയ്ച്ച് തന്നെ പൈലറ്റ് ലാന്റിങ്ങിന്റെ ബുദ്ധിമുട്ട് മനസിലാക്കി എന്നുള്ളതാണ്‌. റൺ വേ കാണാൻ ബുദ്ധിമുട്ടുള്ളതും മൂടൽ മഞ്ഞും റൺ വേയിലെ വെള്ളകെട്ടും എല്ലാം പൈലറ്റ് മനസിലാക്കിയതിനാലാവാം ആകാശത്ത് വയ്ച്ച് തന്നെ വിമാനം പല വട്ടം വട്ടം കറങ്ങുകയും ലാന്റിങ്ങ് താമസിപ്പിക്കുകയും ചെയ്തത്.

റൺ വേ കൃത്യമായി കാണാൻ സാധിക്കാതെയാണ്‌ പൈലറ്റ് വിമാനം ഇറക്കിയത് എന്നും ടേബിൾ ടോപ്പ് വിമാനം ദുരന്തത്തിനിടയായി എന്നും കർമ്മ ന്യൂസ് മുമ്പ് റിപോർട്ട് ചെയ്തിരുന്നു. മാത്രമല്ല മൂടൽ മഞ്ഞും, കനത്ത മഴയും മൂലം റൺ വേ കാണാൻ സാധിക്കാതെ റിസ്കെടുത്ത് ലാൻഡിങ്ങ് എന്നും കർമ്മ ന്യൂസ് റിപോർട്ട് ചെയ്തപ്പോൾ വലിയ വിമർശനവും, ചീത്തവിളിയും കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജിൽ ഉണ്ടായി. എന്നാൽ യാത്രക്കാർ പങ്കുവയ്ച്ച ആദ്യ അനുഭവം കർമ്മ ന്യൂസ് റിപോർട്ട് ചെയ്തത് പൂർണ്ണമായി ശരിവയ്ക്കുന്ന റിപോർട്ടാണ്‌ ഔദ്യോഗികമായും ഇപ്പോൾ പുറത്ത് വരുന്നത്

ടേബിൾ ടോപ് മാതൃകയിലുള്ള റൺവേയാണു കോഴിക്കോട്ടേത്. ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. ആകാശത്ത് വയ്ച്ച് വിമാനം പല വട്ടം കുലുങ്ങുകയും വട്ടം കറങ്ങുകയും ഒക്കെ ചെയ്തിരുന്നു. ആകാശത്ത് വയ്ച്ച് യാത്രക്കാർ പല തവണ എന്താണ്‌ സംഭവിക്കുന്ന എന്ന് ഭയപ്പെട്ടു. ലാൻഡിങ്ങിനു എന്ത് സംഭവിക്കുന്നു എന്ന് പരസ്പരം ചോദിച്ചു.

കരിപ്പൂർ ടേബിൾ ടോപ് വിമാനത്താവളം സാറ്റലൈറ്റ് ചിത്രം

അസ്വസ്ഥരായവർ സീറ്റിൽ ശർദ്ദിക്കാൻ വന്ന് കുനിഞ്ഞിരുന്നു. ശരിക്കും ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു ലാന്റിങ്ങിനു മുമ്പ് ആകാശത്ത്. ഇത്ര ബുദ്ധിമുട്ട് ലാൻഡിങ്ങിനുണ്ടായിട്ടും കോഴിക്കോട്ടേ അപകട സാധ്യത പരിഗണിക്കാതെയായിരുന്നു റിസ്കെടുത്തുള്ള ഈ ലാൻഡിങ്ങ്.

റൺ വേ കൃത്യമായും വ്യക്തമായും കാണാതെ നടത്തിയ ലാന്റിങ്ങ് എന്നു തന്നെ പറയാം. ലാൻഡിങ്ങിനു മുമ്പുള്ള അവസ്ഥ വയ്ച്ച് വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിടേണ്ടതായിരുന്നു എന്നും വിദഗ്ദ അഭിപ്രായം ഉയരുന്നു. കേരളത്തിലെ മൂടൽ മഞ്ഞും മൺസൂണിന്റെ ആഘാതവും റൺ വേയിലെ വെള്ളവും ഒന്നും മുൻ കൂട്ടി പരിചയം പൈലറ്റിനില്ലായിരുന്നു.

പരിചയ സമ്പത്ത് ഉള്ള പൈലറ്റ് ആയിരുന്നു എങ്കിലും കോഴിക്കോട് എന്ന ടേബിൾ ടോപ്പ് വിമനത്താവളത്തിൽ കനത്ത മഴയിൽ കോട മഞ്ഞിന്റെ സാന്നിധ്യവും മറ്റും പൈലറ്റ് ഗൗരവത്തിൽ പരിഗണിക്കാതെ പോയി. ലാന്റിങ്ങിനു മുമ്പ് ഉള്ള അവസ്ഥ യാത്രക്കാരുടെ വിവരണം വയ്ച്ച് വിമാനം ഇറക്കിയത് വളരെ റിസ് എടുത്തായിരുന്നു എന്ന് അടിവരയിടുകയാണ്‌.

റൺവേയുടെ മതിൽ തകർത്തു പിളർന്ന വിമാനത്തിന്റെ ദൃശ്യം മഴക്കെടുതിയിൽ വിറച്ചുനിന്ന കേരളത്തിനു മറ്റൊരു ആഘാതമായിഅതായത് റൺ വേയുടെ മധ്യ ഭാഗവും കഴിഞ്ഞായിരിക്കണം വിമാനം നിലം തൊടുന്നത്. വീണ്ടും വിമാനം വേഗത കുറച്ച് നിർത്തുവാനുള്ള നീളം അവശേഷിക്കുന്ന റൺ വേയ്ക്ക് ഇല്ലായിരുന്നു.വലിയ 2 സ്ഫോടന ശബ്ദങ്ങൾ കേട്ടാണ് ഓടിച്ചെന്നത്. ക്രോസ് റോഡിൽ വിമാനത്താവള വളപ്പിന്റെ മതിൽ തകർത്ത് വിമാനത്തിന്റെ ഒരു ഭാഗം പുറത്തേക്കു കാണാമായിരുന്നു. ഒപ്പം നിലവിളികളും ഉയർന്നു കേട്ടു. രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ പ്രദേശവാസി ജുനൈദ് പറയുന്നു. കാര്യമായി പരുക്കേൽക്കാത്ത യാത്രക്കാർ പലരും എമർജൻസി വാതിൽ വഴിയും മറ്റും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.

വിമാനം വീണതിനു തൊട്ടടുത്ത് അകത്തേക്കു കയറാനുള്ള വലിയ ഗേറ്റുണ്ട്. അതു സുരക്ഷാ ഉദ്യോഗസ്ഥർ തുറക്കാത്തതിനാൽ ഏറെ നേരം പുറത്തുനിൽക്കേണ്ടിവന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല. ആ സമയം അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഒരു ആംബുലൻസും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ യാത്രക്കാർ പുറത്തിറങ്ങി നിന്ന ഭാഗത്തേക്ക് ആംബുലൻസിനും ഫയർ ഫോഴ്സ് വാഹനത്തിനും എത്താനായില്ല.കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ റോഡുകൾ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.