നൗഫലിനെ വിമാന അപകടത്തിൽ നിന്നും രക്ഷിച്ചത് പിഴ,ജീവൻ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്നും നൗഫൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവരും അപകടം സംഭവിച്ചവരും നിരവധിയാണ്. ലാൻഡിം​ഗടുത്തപ്പോളാണ് മുപ്പതടി താഴ്ച്ചയിലേക്ക് വിമാനം തക്കർന്നുവീഴുന്നത്. ആ കാഴ്ച ഏവരുടെയും കരളലിയിക്കുന്നതാണ്. വിമാനത്താവളത്തിന്റെ അപകടത്തിൽ നിന്ന് രക്ഷപെടാനായതിന്റെ സന്തോഷത്തിലാണ് തിരുനാവായ വെട്ടൻ ഹൗസിൽ നൗഫൽ. വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ്​ ടെ​സ്​​റ്റും ക​ഴി​ഞ്ഞ്​ ബോ​ർ​ഡി​ങ്​ പാ​സു​മാ​യി വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ത​യാ​റാ​യി ലോ​ഞ്ചി​ങ്​ ഏ​രി​യ​യി​ൽ നി​ൽ​ക്കുമ്പോഴാണ്​ നൗഫലിനെ തേടി എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ടി​യെ​ത്തു​ന്ന​ത്. യാ​ത്ര ചെ​യ്യാ​നാ​വി​ല്ലെ​ന്നും പി​ഴ അ​ട​ക്കാ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി. ത​നി​ക്ക്​ പി​ഴ​യൊ​ന്നു​മി​ല്ലെ​ന്ന്​​ അ​വ​രോ​ട്​ പ​റ​ഞ്ഞെ​ങ്കി​ലും എ​മി​ഗ്രേ​ഷ​നി​ൽ കാ​ണി​ക്കു​ന്നു​ണ്ടെന്നായിരുന്നു മറുപടി.

ത​ന്റെ കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മ​ന​സ്സി​ല്ലാ മ​ന​സ്സോ​ടെ മ​ട​ങ്ങി​യ നൗ​ഫ​ൽ തി​രി​കെ റൂ​മി​ലെ​ത്തുമ്പോഴാണ്​ വി​മാ​നാ​പ​ക​ട​ത്തി​ന്റെ വി​വ​രം അ​റി​യു​ന്ന​ത്. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നൊ​രു​ങ്ങി​യ നൗ​ഫ​ലി​ന്​ വീ​ണ്ടും ജോ​ലി കൊ​ടു​ക്കാ​ൻ അ​ർ​ബാ​ബ്​ തീ​രു​മാ​നി​ച്ചു​വെ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത​യും നൗ​ഫ​ലി​നെ തേ​ടി​യെ​ത്തി. താ​ൻ ര​ക്ഷ​പ്പെ​ട്ട​തി​ലും ജോ​ലി തി​രി​കെ കി​ട്ടി​യ​തി​ലും ആ​ശ്വാ​സം തോ​ന്നു​ന്നു​ണ്ടെ​ങ്കി​ലും സ​ന്തോ​ഷി​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മ​ല്ല ഇ​തെ​ന്ന്​ നൗ​ഫ​ൽ പ​റ​യു​ന്നു. ഷാ​ർ​ജ സ്​​കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്​ സ്​​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ​യാ​ണ്​ ജോ​ലി​യി​ല്ലാ​തെ​യാ​യ​ത്. ജോ​ലി തി​രി​കെ കി​ട്ടി​യ സ്ഥി​തി​ക്ക്​ ഇ​വി​ടെ തു​ട​രാ​നാ​ണ്​ നൗ​ഫ​ലി​ന്റെ തീ​രു​മാ​നം.

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ ലി​സ്​​റ്റി​ൽ ത​ന്റെ​ പേ​ര്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്ത്​ ഓ​ഫി​സി​ൽ നി​ന്ന​ട​ക്കം ത​ന്നെ വി​ളി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ട്ടു​കാ​രാ​യ ചി​ല​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ​ക്ക്​ എ​ന്തു​സം​ഭ​വി​ച്ചു​വെ​ന്ന​റി​യാ​ത്ത ആ​ശ​ങ്ക​യി​ലാ​ണ്​ നൗ​ഫ​ൽ.