സർക്കാർ ജോലി ആ​ഗ്രഹിച്ച് ​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയ സാഹിറയും ഇളയമകനും മരണപ്പെട്ടു, രണ്ട് മക്കൾ ആശുപത്രിയിൽ

കോഴിക്കോട്. കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ട സാഹിറ ബാനുവിന്റെയും മകന്റെയും മരണം നാടിന് തീരാവേദനയായി. സാഹിറയും മൂന്ന് മക്കളും ഒരുമിച്ചാണ് ​ഗൾഫിൽ നിന്ന് യാത്ര തിരിച്ചത്.രണ്ടു മക്കൾ കോഴിക്കോട്ടെ രണ്ടു സ്വകാര്യ ആശുപത്രികളിൽ ചികിൽസയിലാണ്. 10 മാസം പ്രായമുള്ള ഇളയമകൻ ഉമ്മയ്ക്കൊപ്പം യാത്രയായി.

സർക്കാർ ജോലി നേടണമെന്നാ​ഗ്രഹിച്ചാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. 10 മാസം മുൻപാണു നാട്ടിൽനിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. ഭർത്താവ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് ഇജാസ് ചെമ്പായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ്

അടുത്ത മാസമായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. കുടുംബത്തിനു ക്വാറന്റീനിൽ കഴിയാൻ ഒരു വീട് പെട്ടെന്ന് തരപ്പെട്ടപ്പോൾ യാത്ര നേരത്തെ ആക്കുകയായിരുന്നു. ഏഴു വർഷത്തോളം ഷാർജ നാഷനൽ പെയിന്റ്സിനടുത്തെ ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്ന ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബത്തെ വീസ റദ്ദാക്കിയാണ് നാട്ടിലേക്കു പറഞ്ഞയച്ചത്. കോവിഡ് കാരണം മക്കളുടെ വിദ്യാഭ്യാസം തകരാറിലാകുമെന്ന ആശങ്കയാണ് കുടുംബത്തെ തിരിച്ചയക്കാനുള്ള തീരുമാനത്തിനു പിന്നിൽ.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കണ്ടെടുത്തു.അപകടത്തിന്റെ കാരണം ബ്ലാക്ക് ബോക്‌സുകൾ പരിശോധിച്ച് കണ്ടെത്തും. അപകടകാരണം പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രിതന്നെ അന്വേഷണം തുടങ്ങി. ഡൽഹിയിൽനിന്നുള്ള രണ്ടു സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ പതിനായിരം മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹം നേരെത്തെ എയർ ഫോഴ്സിന്റെ പൈലറ്റായിരുന്നു. കരിപ്പൂരിലേക്കും തിരിച്ചും 27 തവണയാണ് അദ്ദേഹം വിമാനം പറത്തിയത്. മികച്ച പ്രാഗൽഭ്യവും ആത്മസമർപ്പണവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അനുസ്മരിച്ചു.