ജനങ്ങൾക്ക് നീതിയുടെ വാതിലുകൾ അടയുന്നു, ഭാഗ്യലക്ഷ്മിക്കും ശിവശങ്കറിനും കോടതിയുടെ നീതി

ഭാഗ്യ ലക്ഷിയേ കസ്റ്റഡിയിൽ ചോദിക്കാത്തതിനാൽ ജാമ്യം നല്കിയ ഹൈക്കോടതി ഇതാ ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദിച്ചപ്പോൾ കസ്റ്റംസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നു. എന്നിട്ട് 10 ദിവസം ചോദിച്ചപ്പോൾ രൂക്ഷ വിമർശനം നടത്തി 5 ദിവസമാക്കി കുറക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനം ഉന്നയിച്ച് കർമ്മ ന്യൂസ് ചീഫ് എഡിറ്റർ അഡ്വ വിൻസ് മാത്യു തയ്യാറാക്കിയ റിപോർട്ടിലേക്ക്

പരാതികളും കേസുകളും അനീതിയും എല്ലാം ഇപ്പോൾ പരിഹരിക്കേണ്ട കോടതികൾ ഇപ്പോൾ ബിസിനസ് ഇടങ്ങളാണ്‌. എന്തിനായിരിക്കും പൊതു സമൂഹം എല്ലാം മനസിലാക്കുകയും കള്ളങ്ങൾ തിരിച്ചറിയുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിസിപ്പൽ സിക്രട്ടറിയോടെ ഹൈക്കോടതി ഇന്ന് സോഫ്റ്റ് കോർണർ സ്വീകരിച്ചത്? അന്വേഷണ ഏജൻസികളേ പഞ്ഞിക്കിടുകയും ചെയ്തത്. അത് ആർക്ക് വേണ്ടിയായിരിക്കും. കോടതി അന്വേഷണ ഏജൻസിയെ രൂക്ഷമായി വിമർശിച്ചു എന്നാണ്‌ മാധ്യമങ്ങൾ പ്രതികരിച്ചത്. ഒരു രാജ്യത്ത് കൊള്ളയും കൊലപാതകവും, അഴിമതിയും നടക്കുന്നു.

അത് തടയാൻ നിയോഗിക്കപ്പെട്ട സംവിധാനത്തിൽ ഈ പറഞ്ഞ ഹൈക്കോടതിയും കൂടെ ഉണ്ട് എന്ന് പരുക്കൻ ശബ്ദത്തിൽ ജനങ്ങളുടെ വികാരത്തേ അമർച്ച ചെയ്യുന്ന ജഡ്ജി ഏമാൻ മാർ അറിയണം. രാജ്യത്തേ തകർത്ത് പാക്കിസ്ഥാൻ , ഐ.എസ്.ഭീകരന്മാർക്ക് കുട പിടിക്കുന്ന കള്ളകടത്തുകാരുടെ ഭാഗത്തേക്ക് ചാഞ്ഞ് പോകുന്നു എങ്കിൽ അത് നീതിയല്ല. കോടതികൾ അങ്ങിനെ ചെയ്യരുത്. നിസാര നടപടി ക്രമങ്ങളേ ചൂണ്ടിക്കാട്ടി ഒരു വലിയ അന്വേഷണം നടത്തുന്ന ഏജൻസികളേ പ്രതികളുടെ മുന്നിൽ ഇട്ട് തൊലിയുരിക്കുമ്പോൾ ജഡ്ജിമാർ അറിയണം..ജനം നിരാശരാവുകയാണ്‌. രാജ്യം തോറ്റ് പോവുകയാണ്‌. നിയമം പരാജയപ്പെടുകയാണ്‌. കോടതിയിലുള്ള ജനത്തിന്റെ പ്രതീക്ഷക്ക് മങ്ങൽ വരികയാണ്‌. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ പോലും ജഡ്ജിമാർ ഉപയോഗിക്കുന്ന ഭാഷ സൂക്ഷിക്കണം.ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയിലും ചൈനാ അതിർത്തിയിലും നിന്ന് പോരാടി ധീര മരണം പ്രാപിക്കുന്ന ധീര ജവാന്മാർ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഇങ്ങിനെ മൃദു സമീപനം സ്വീകരിച്ചാൽ പിന്നെ വിധിക്കാൻ ഈ കോടതികളും വിധി പറയാൻ ജഡ്ജിമാരും പോലും ബാക്കി ഈ ഇന്ത്യൻ മണ്ണിൽ ഉണ്ടാകില്ല

നീതി പീഢത്തിൽ ഉള്ള വിശ്വസം മാത്രമാണ്‌ ഒരു കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്ത് ഇനി ജനങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ. വിഷയം സ്വർണ്ണ കടത്ത് കേസിലെ കണ്ണിയും, സ്വപ്ന സുരേഷിന്റെ വലം കൈയ്യും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറിയുമായ ശിവ ശങ്കരന്റെ ജാമ്യ അപേക്ഷ ഹൈക്കോടതിയിൽ വന്നപ്പോൾ ഉള്ള രംഗങ്ങൾ തന്നെ. കസ്റ്റംസിനെതിരെ രൂക്ഷമായ വിമർശനം ഹൈക്കോടതി നടത്തിയപ്പോൾ പ്രതി ഭാഗത്തോട് അത് ഒരു സോഫ്റ്റ് കോർണ്ണർ എന്ന് സാമാന്യ രീതിയിൽ   പൊതുജനം കരുതും. ഒരു പരാതിക്കാരൻ സങ്കടവുമായി പോലീസ് സ്റ്റേഷനും കോടതിയിലും എത്തുമ്പോൾ നിയമത്തിന്റെ നൂലിഴകൾ ചൂണ്ടിക്കാട്ടി പരാതിക്കാരനെ വിറപ്പിച്ച് ഓടിക്കുന്നത് സർവ്വ സാധാരണമാണ്‌. പോലീസ് സ്റ്റേഷനിൽ എത്ര ശതമാനം പരാതിക്കാരുടെ കണ്ണീർ തുടയ്ക്കുന്നുണ്ട്. കോടതിയിൽ എത്ര സങ്കടങ്ങൾ തീർക്കാറുണ്ട്. ഓരോ സങ്കടത്തിനു പിന്നിലും   കോടതിയിൽ നിയമം നടത്തുന്നവരും വാദിക്കുന്നവരും തമ്മിലുള്ള ലക്ഷങ്ങളിൽ  തുടങ്ങി കോടാനു കോടികളുടെ ഡീലുകളും ബിസിനസുകളും എന്ന് ജനം ഇപ്പോൾ കരുതുകയാണ്‌.  അങ്ങിനെ കരുതാൻ കാരണം ഉണ്ട്.

ഇനി നമുക്ക് ഇന്ന് ഹൈകോടതിയിൽ കൊള്ളക്കും ചതിക്കും കൂട്ട് നിന്നതായ രാജ്യ ദ്രോഹം ചെയ്ത പരാതികൾ ഉള്ള ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസിനെ വിമർശിച്ച ജഡ്ജിയുടെ വാക്കുകളിലേക്ക് പോകാം..

നിരവധി തവണയായി അന്വേഷണം നടക്കുന്നു. പതിനൊന്നാം മണിക്കൂറിൽ അറസ്റ്റിന് പ്രേരിപ്പിച്ച ഘടകമെന്താണെന്നും കോടതി ചോദിച്ചു.ശിവശങ്കർ മുമ്പ് വഹിച്ച നിരവധി ഉന്നത പദവികൾ എന്തുകൊണ്ട് കസ്റ്റഡി അപേക്ഷയിൽ എല്ലെന്ന് കാട്ടി ഹൈക്കോടതി ജഡ്ജി രൂക്ഷമായി വിമർശനം അഴിച്ചു വിട്ടു.എന്തിനാണ് കസ്റ്റഡിയിൽ വേണമെന്ന് കൂടി അപേക്ഷയിൽ പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

10 ദിവസം കസ്റ്റഡിയിൽ വേണം എന്നാണ്‌ കസ്റ്റംസ് വാദിച്ചത്. എന്നാൽ 5 ദിവസം മതി എന്ന് കാട്ടി ഹൈക്കോടതി അവിടെയും തടയിട്ടു. ഓർക്കുക..പ്രതികൾക്ക് വേണ്ടി വാദിക്കുന്ന വിധത്തിൽ ജഡ്ജിമാർ പെരുമാറുന്നു എന്ന് പാവം ജനത്തിനു തോന്നിയാൽ കുറ്റം പറയരുത്..കാരനം ജനം കഴുതകളും മണ്ടന്മാരും ആണ്‌ എന്നാണ്‌ ഉന്നത പദവികളിൽ ഇരിക്കുന്നവരുടെ ധാരണ. ഒരു വലിയ അന്വേഷണം നടക്കുമ്പോൾ ആ അന്വേഷണ ഉദ്യോഗസ്ഥരുടെ എല്ലാം മനോ വീര്യം ചോരുന്ന നിലയിലാണ്‌ കാര്യങ്ങൾ. ഞങ്ങൾ ഇത്ര കഷ്ടപെടുന്നത് ആർക്ക് വേണ്ടി.സംരക്ഷിക്കേണ്ട ഇടങ്ങളിൽ നിന്നും കുറ്റവും പഴിയും കേൾക്കുമ്പോൾ അന്വേഷിക്കാൻ സൗകര്യമില്ല എന്ന മാനസീക നിലവാരത്തിൽ പോലും ഉദ്യോഗസ്ഥർ എത്തിയാലും അത്ഭുതപ്പെടാനില്ല.

എന്തായാലും സ്വർൺന കടത്ത് കേസിൽ ഉന്നത് കോടതിയിൽ നിന്നും അന്വേഷണ ഏജൻസിക്ക് തിരിച്ചടി കിട്ടിയിരിക്കുന്നു. മടിയിൽ കനം ഉള്ളിടത്തേക്ക് നീതി ചായുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ പോലും ഗൗരവമായി പരിഗണിക്കാതെ പ്രതികളുടെ ഭാഗത്തേക്ക് ചാഞ്ഞ് നിന്ന് നീതി പീഠം പോലും പ്രതികരണം നടത്തുന്നത് പുറത്ത് വരുമ്പോൾ ജനം വീണ്ടും മണ്ടന്മാരാകുന്നു. ഈ അന്വേഷണം എല്ലാം പൊളിച്ചടുക്കി പ്രതികളേ രക്ഷിക്കും എന്ന ധാരണ ജനങ്ങൾക്കിടയിൽ ഇത് സൃഷ്ടിക്കുന്നു. വീണ്ടും വീണ്ടും കള്ള കടത്തും മയക്ക് മരുന്നും , കള്ള പണവും, ഭീക്ര വാദവും ഒക്കെ ഈ മണ്ണിലേക്ക് കയറ്റി വിടാനും ഇറക്കുമതി ചെയ്യാനും അനേകം പേർക്ക് പ്രചോദനമാവുകയാണ്‌ .

അവസാനമായി ഒരു കാര്യം കൂടി ഹൈക്കോടതിയുടെയും മറ്റ് എല്ലാ അഭിഭാഷകരുടേയും ശ്രദ്ധയിലേക്ക് പെടുത്തട്ടേ..ഇതൊന്നും ആയില്ല വടി വെട്ടാൻ പോയതേ ഉള്ളു എന്നും ഞങ്ങൾ ജനത്തിനറിയാം.മുമ്പ് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കാര്യം ഇല്ലെന്ന് പറഞ്ഞതിനാൽ ആ കാരണം കാട്ടി ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കും മറ്റും ജാമ്യം നല്കി നീതി വ്യനസ്ഥയുടെ അന്തസ് കളഞ്ഞ അവരോട് തന്നെ ചോദിക്കുന്നു. അന്ന് കസ്റ്റഡിക്ക് ആവശ്യപ്പെട്ടിട്ടില്ലെന്ന് കാട്ടി അവർക്ക് ജാമ്യം നല്കി. അതേ ഹൈക്കോടതിയിൽ ഇന്ന് അഴിമതിയുടെ ആൾ രൂപമായ ശിവശങ്കറിനേ 10 ദിവസത്തേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടപ്പോൾ 5 കുറച്ച് നല്കി. അതായത് അന്ന് കസ്റ്റഡിയിൽ ചോദിച്ചില്ല എന്ന കാരണത്താൽ ഭാഗ്യ ലക്ഷ്മിക്ക് ജാമ്യം..ഇന്ന് ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദിച്ചപ്പോൾ കോടതിക്ക് പിണക്കം..ചോദിച്ചതിന്റെ പാതി ദിവസം വെട്ടി കുറച്ചു..നീതി നടപ്പാക്കണം..എന്നാൽ മണ്ടന്മാരും പൊട്ടന്മാരും കഴുതകളും എന്നൊക്കെ നിങ്ങൾ കരുതുന്ന പൊതുജനം ഇതെല്ലാം കണ്ട് നെടുവീർപ്പിടുകയാണ്‌. നീതിയുടെ വാതിലുകൾ അടയുന്നു എന്ന ധാരണ അവരിൽ ഉണ്ടാക്കാനായി എന്നത് മാത്രമാണ്‌ ഇതിന്റെ ഒക്കെ അന്തിമ വിധിയും അർഥവും