ജനഹിതത്തിൽ പിണറായി ഏറ്റവും പുറകിൽ, വി.ഡി സതീശനും സുരേഷ് ഗോപിയും മുന്നിൽ

കേരളം ഭരിക്കാൻ പിണറായി വിജയൻ ഇനി യോ​ഗ്യനല്ലെന്ന് ജനങ്ങൾ കർമ ന്യൂസിനോട്. പിണറായി വിജയൻ ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. ജനഹിതത്തിൽ പിണറായി വിജയനാണ് ഏറ്റവും പുറകിൽ. വി.ഡി സതീശനും സുരേഷ് ഗോപിയുമാണ് മുന്നിൽ. സ്വന്തം പോക്കറ്റിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന സുരേഷ് ​ഗോപിക്ക് ജനപിന്തുണയേറുകയാണ്. ആരു ഭരിച്ചാലും നമ്മൾ പണിയെടുത്താലെ നമുക്ക് ജീവിക്കാൻ സാധിക്കൂവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഏത് മന്ത്രി വന്നാലും ജനങ്ങൾക്ക് നല്ലത് ചെയ്യണം. അല്ലാതെ സ്വന്തം കീശ വീർപ്പിച്ചിട്ട് കാര്യമില്ല. കേരളത്തിൽ പാവപ്പെട്ടവൻ പട്ടിക്ക് സമമാണ്. ആരു വന്നാലും നാടു നന്നാകണം. എവിടെയാണ് കേരളം നന്നായിരിക്കുന്നത്. എന്നിട്ടും പറയുന്നു കേരളം നമ്പർ വണ്ണാണെന്ന് ജനം പറയുന്നു.

വീഡിയോ കാണാം